കുര്യാക്കോസ് ഏലിയാസ് ചാവറ
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| കുര്യാക്കോസ് ഏലിയാസ് ചാവറ | |
|---|---|
കുര്യാക്കോസ് ഏലിയാസ് ചാവറ |
|
| ജനനം | 1805 ഫെബ്രുവരി 10 |
| മരണം | 1871 ജനുവരി 3 (പ്രായം 55) കൂനമ്മാവ്, ഇന്ത്യ |
| വണങ്ങുന്നത് | കത്തോലിക്കാ സഭ |
| വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചത് | 1886 |
| ഓർമ്മത്തിരുന്നാൾ | ജനുവരി 3 |
കുര്യാക്കോസ് ഏലിയാസ് ചാവറ അഥവാ ചാവറയച്ചൻ (ജനനം: 1805 ഫെബ്രുവരി 10ആലപ്പുഴജില്ലയിലെ കൈനകരിയിൽ; മരണം: 1871 ജനുവരി 3 , കൂനമാവ് കൊച്ചിയിൽ).കത്തോലിക്ക സഭയിലെ സി.എം.ഐ (കാർമ്മലൈറ്റ്‌സ് ഓഫ് മേരി ഇമ്മാകുലേറ്റ്) സന്യാസ സഭയുടെ സ്ഥാപകരിൽ ഒരാളും ആദ്യത്തെ സുപ്പീരിയർ ജനറലുമായിരുന്നു.ക്രിസ്തീയപുരോഹിതൻ എന്ന നിലയിൽ മാത്രമല്ല സാമുദായ പരിഷ്കർത്താവ് ,വിദ്യാഭ്യാസ പ്രവർത്തകൻ, ജീവകാരുണ്യപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധനേടിയിട്ടുണ്ട്. 1986 ഫെബ്രുവരി 8-ന് രണ്ടാം ജോൺ പോൾ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവൻ ആയി പ്രഖ്യാപിച്ചു.
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
1805 ഫെബ്രുവരി 10 ന് ആലപ്പുഴ ജില്ലയിലെ കൈനകരിയിലായിരുന്നു ജനനം. മാതാപിതാക്കൾ കുര്യാക്കോസ് ചാവറയും മറിയവും. കൈനകരി സെന്റ് ജോസഫ് പള്ളി വികാരിയുടെ കീഴിലാണ് പൗരോഹിത്യത്തിന് പഠിച്ചു തുടങ്ങിയത്. 1818 ൽ പതിമൂന്നാം വയസ്സിൽ പള്ളിപ്പുറത്തെ സെമിനാരിയിൽ ചേർന്നു. തോമസ് പാലയ്ക്കൽ മൽപാൻ ആയിരുന്നു റെക്ടർ. 1829 നവംബർ 2 ന് അദ്ദേഹം പുരോഹിതനായി ചേന്നങ്കരി പള്ളിയിൽ ആദ്യ കുർബാന നടത്തി. 1830 ലാണ് ചാവറയച്ചൻ മാന്നാനത്തേക്ക് പോയത്. പിൽക്കാലത്ത് ഫാ.ചാവറയുടെ പ്രധാന കർമ്മമണ്ഡലം കോട്ടയം ജില്ലയിലെ ഈ ഗ്രാമമായിരുന്നു.
പുരോഹിതവൃത്തിയോടൊപ്പം സാമൂഹിക പ്രവർത്തനങ്ങളും കൈകാര്യം ചെയ്ത അദ്ദേഹം അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ പ്രവർത്തകൻ കൂടിയായിരുന്നു.ജാതിമതഭേദ ചിന്തകൾക്കെതിരെ പ്രവർത്തിക്കുകയും പാവപ്പെട്ട ദളിത് വിദ്യാർത്ഥികൾക്ക് സൗജന്യ ഭക്ഷണം നൽകുകയും ചെയ്തു . ജാതിയുടെയും മതത്തിന്റെയും പേരിൽ അസമത്വം നിലനിന്നിരുന്ന അക്കാലത്ത് പുരോഹിതന്മാരുടെ ഭാഗത്ത് നിന്ന് ഇത്തരം സേവന പ്രവർത്തനങ്ങൾ അപൂർവ്വമായിരുന്നു.
എല്ലാ ഇടവകകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനും ജാതിമതഭേദമന്യേ എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും വേണ്ടി അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. ഇടവകകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ മടികാണിച്ചാൽ പള്ളികൾ അടച്ചിടുമെന്നും ചാവറയച്ചൻ പ്രഖ്യാപിച്ചു(1864 ൽ മാന്നാനത്തുനിന്ന്(മൂലരേഖ മാന്നാനം ആർക്കൈവ്സ്))[അവലംബം ആവശ്യമാണ്].
സാംസ്കാരിക രംഗത്തും ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കോട്ടയത്തെ മാന്നാനത്ത് ഒരു മുദ്രണാലയം അദ്ദേഹം സ്ഥാപിച്ചു. നസ്രാണി ദീപിക എന്ന പേരിൽ ഇറങ്ങിയ പത്രം അച്ചടിച്ചത് ഇതേ മുദ്രണശാലയിലായിരുന്നു.
1871 ജനുവരി മൂന്നിന് കൊച്ചിക്കടുത്ത് കൂനമാവിൽ കുര്യാക്കോസ് ഏലിയാസ് അന്തരിച്ചു. അവിടെ അദ്ദേഹം ഉപയോഗിച്ചിരുന്ന മുറി വാരാപ്പുഴ സെന്റ് ഫ്‌ലോമിനാസ് പള്ളിയിലെ ചരിത്രമ്യൂസിയത്തിൽ ഇപ്പോൾ സംരക്ഷിക്കപ്പെടുന്നു. ഭൗതികാവശിഷ്ടം കൂനമാവിൽ നിന്ന് മന്നാനത്തെ വിശുദ്ധ യൗസേപ്പിന്റെ നാമത്തിലുള്ള ആശ്രമത്തോടനുബന്ധിച്ചുള്ള ദേവാലയത്തിലേയ്ക്ക് പിന്നീട് മാറ്റി. അവിടം ഇന്ന് ഒരു തീർഥാടന കേന്ദ്രമാണ്. കുര്യാക്കോസ് ഏലിയാസ് അവസാന നാളുകൾ കഴിച്ചുകൂട്ടിയ സ്ഥലവും ആദ്യസംസ്കാരസ്ഥാനവും ആയ കൂനമ്മാവിലും അദ്ദേഹം അനുസ്മരിക്കപ്പെടുന്നു.
രചനകൾ [തിരുത്തുക]
ചാവറയച്ചന്റെ കൃതികളിൽ ചിലത് താഴെപ്പറയുന്നവയാണ്:-
- മാന്നാനം നാളാഗമം ഒന്നാം വാല്യം
- മാന്നാനം നാളാഗമം രണ്ടാം വാല്യം
- മാന്നാനത്തു സന്യാസസമൂഹത്തിന്റെ ആരംഭം
- അമ്പഴക്കാട്ട് കൊവേന്തയുടെ നാളാഗമം
- കൂനമ്മാവ് മഠം നാളാഗമം (ചരിത്ര കൃതികൾ)
- ആത്മാനുതാപം
- മരണവീട്ടിൽ പാടുവാനുള്ള പാന
- അനസ്താസ്യായുടെ രക്തസാക്ഷിത്വം (സാഹിത്യകൃതികൾ)
- ധ്യാനസല്ലാപങ്ങൾ
- ദൈവ വിളിമെൻധ്യാനം
- ദൈവ മനൊഗുണങ്ങൾമ്മെൽ ധ്യാനം
- ചാവുദോഷത്തിമ്മെൽ ധ്യാനം
- രണ്ടച്ചന്മാരുടെ വെല എന്നതിന്മെൽ
- ഭക്തിയില്ലാത്ത പട്ടസുഖക്കാരന്റെ മരണം (ആദ്ധ്യാത്മിക കൃതികൾ) കത്തുകൾ
- കാനോനനമസ്കാരം (സുറിയാനി)
- സീറൊമലബാർ സഭയുടെ കലണ്ടർ (മലയാളം)
- ശവസംസ്കാര ശുശ്രൂഷകൾ (സുറിയാനി)
- നാല്പതു മണിയുടെ ക്രമം (ആരാധനക്രമം)
- ഒരു നല്ല അപ്പന്റെ ചാവരുൾ
- മറ്റു പല പഴയ ചരിത്രങ്ങൾ
വിമർശനങ്ങൾ [തിരുത്തുക]
- "അല്പജ്ഞാനിയും വേണ്ടത്ര അറിവില്ലാത്തവനും" എന്നാണ് ഫാ. പ്ലാസിഡ് അദ്ദേഹത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത് [1]
- അദ്ദേഹം പാശ്ചാത്യരുടെ ദല്ലാൾ ആയി പ്രവർത്തിച്ചുവെന്ന് വിമർശനമുണ്ട്[അവലംബം ആവശ്യമാണ്].
- അദ്ദേഹം ആദർശപരമായ സ്വാർത്ഥതക്കടിമയായിരുന്നു. താൻ സ്ഥാപിച്ച സന്യാസി സഭ, വരാപ്പുഴ അധികാരികളുടെ കയ്യാൽ നശിക്കപ്പെടരുതെന്ന സ്വാർത്ഥതയായിരുന്നു അത്. അതുകൊണ്ട് കാലഘട്ടത്തിന്റെ സമഗ്രമായ വെല്ലുവിളികളെ നേരിടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. സ്വതന്ത്രമായി സ്ഥാപിക്കപ്പെട്ട ഈ സന്യാസി സഭയെ 1861-ൽ സന്യാസിസഭാംഗങ്ങളുടെ സമ്മതമോ ചാവറയുടെ അറിവോ കൂടാതെ റോമിൽ കൂടിയ നിഷ്പാദുക ഒന്നാം സഭക്കാർ അവരുടെ സഭയുടെ കീഴിലാക്കിയതിനെതിരെ പ്രതിഷേധിക്കാൻ പോലും ചാവറക്ക് കഴിഞ്ഞില്ല. [2]