ഭൈറോൺ സിങ് ശെഖാവത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൈറോൺ സിങ് ശെഖാവത്ത്


പദവിയിൽ
19 August 2002 – 21 July 2007
പ്രസിഡണ്ട് A. P. J. Abdul Kalam
പ്രധാനമന്ത്രി Manmohan Singh
മുൻ‌ഗാമി Krishan Kant
പിൻ‌ഗാമി Mohammad Hamid Ansari

12th , 19th & 20th Chief Minister of Rajasthan
പദവിയിൽ
June 22, 1977 – February 16, 1980
മുൻ‌ഗാമി Hari Dev Joshi
പിൻ‌ഗാമി Jagannath Pahadia
പദവിയിൽ
March 04, 1990 – December 15, 1992
മുൻ‌ഗാമി Hari Dev Joshi
പിൻ‌ഗാമി President's rule
പദവിയിൽ
December 04, 1993 – November 29, 1998
മുൻ‌ഗാമി President's rule
പിൻ‌ഗാമി Ashok Gehlot

ജനനം (1923-10-23) 23 ഒക്ടോബർ 1923 (91 വയസ്സ്)
Khachariawas, Sikar, Rajasthan
മരണം (2010-05-15) 15 മേയ് 2010 (4 വയസ്സ്)
ജയ്പൂർ, രാജസ്ഥാൻ
ദേശീയത Indian
രാഷ്ടീയകക്ഷി Bharatiya Janata Party
ജീവിതപങ്കാളി(കൾ) Shrimati Suraj Kanwar
വൈദഗ്ദ്ധ്യം Politician
മതം Hindu

ഇന്ത്യയുടെ പതിനൊന്നാമത്തെ ഉപരാഷ്ട്രപതിയും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായിരുന്നു ഭൈറോൺ സിങ് ശെഖാവത്ത് (ഹിന്ദി: भैरो सिंह शेखावत) (ഒക്ടോബർ 23 1923മേയ് 15 2010) . ബി.ജെ. പി നേതാവായിരുന്ന ഭൈറോൺ സിങ് ശെഖാവത്ത് പാർട്ടിയിൽ നിന്നും ആദ്യമായി ഉപരാഷ്ട്രപതി സ്ഥാനത്തെത്തിയ വ്യക്തിയാണ്‌.

ജീവിത രേഖ[തിരുത്തുക]

രാജസ്ഥാനിലെ സിക്കർ ജില്ലയിലെ ഘച്ചരിവാസ് എന്ന ഗ്രാമത്തിൽ 1923 ഒക്ടോബർ 23 നാണ് ശെഖാവത് ജനിച്ചത്. ഹൈസ്‌കൂളിനു ശേഷം പിതാവിന്റെ നിര്യാണത്തെത്തുടർന്ന് വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിച്ചില്ല. തുടർന്ന് പോലീസിൽ ചേർന്നു. തുടർന്ന് ജോലിയിൽ നിന്നും രാജി വച്ച് 1952 ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. രാജസ്ഥാനിലെ ആദ്യ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. 1980 വരെ ആ സ്ഥാനത്തു തുടർന്നു. പിന്നീട്, 1990 മുതൽ 92 വരെയും 1993 മുതൽ '98 വരെയും അദ്ദേഹം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ചു. അതിനു ശേഷം പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ ഉപരാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ചു. 2007 ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ബി.ജെ.പി പിന്തുണയോടെ സ്വതന്ത്രസ്ഥാനാർത്ഥിയായി പ്രതിഭാ പാട്ടീലിന് എതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് ജയ്പൂർ, റോത്തക്ക് ജയിലുകൾ സിക്കന്ദർ ഭക്ത്, ബിജുപട്‌നായക്, രാസജ്ഥാനി, ദേവിലാൽ തുടങ്ങിയവർക്കൊപ്പം കഴിഞ്ഞിട്ടുണ്ട് അദ്ദേഹം.എൺപത്തേഴാമത്തെ വയസിൽ ശ്വാസകോശത്തിൽ അണുബാധ പടർന്നതിനെതുടർന്ന് ജയ്പൂരിലെ സ്വാമി മാൻസിങ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു[1][2].

അവലംബം[തിരുത്തുക]

  1. "ഭൈറോസിങ് ശെഖാവത്ത് അന്തരിച്ചു" (ഭാഷ: മലയാളം). മാതൃഭൂമി. 15-05-2010. ശേഖരിച്ചത് 15-05-2010.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)
  2. "ശെഖാവത് വിടവാങ്ങി" (ഭാഷ: മലയാളം). മാധ്യമം. 16-05-2010. ശേഖരിച്ചത് 16-05-2010.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)


"http://ml.wikipedia.org/w/index.php?title=ഭൈറോൺ_സിങ്_ശെഖാവത്ത്&oldid=1766053" എന്ന താളിൽനിന്നു ശേഖരിച്ചത്