സെയ്ന്റ് ലൂസിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെയ്ന്റ് ലൂസിയ
Flag of Saint Lucia
മുദ്രാവാക്യം
"The Land, The People, The Light"
ദേശീയ ഗാനം
Sons and Daughters of Saint Lucia
Location of Saint Lucia
തലസ്ഥാനം
(and largest city)
Castries
14°1′N, 60°59′W
ഔദ്യോഗിക ഭാഷകൾ English
Demonym Saint Lucian
ഭരണകൂടം Parliamentary democracy and Constitutional monarchy
 -  Queen Elizabeth II
 -  Governor-General Dame Pearlette Louisy
 -  Prime Minister Stephenson King
Independence
 -  from the United Kingdom 22 February 1979 
 -  ജലം (%) 1.6
ജനസംഖ്യ
 -  2005 census 160,765 
ആഭ്യന്തര ഉത്പാദനം (PPP) 2007 estimate
 -  ആകെ $1.772 billion[1] 
 -  ആളോഹരി $10,521[1] 
GDP (nominal) 2007 estimate
 -  Total $960 million[1] 
 -  Per capita $5,700[1] 
HDI (2007) 0.795 (medium) (72nd)
നാണയം East Caribbean dollar (XCD)
സമയമേഖല (UTC-4)
ഇന്റർനെറ്റ് സൂചിക .lc
ഫോൺ കോഡ് +1 758

കരീബിയൻ കടലിലെ ഒരു ദ്വീപ് രാജ്യമാണ് സെയ്ന്റ് ലൂസിയ. ലെസ്സർ ആന്റിലെസിന്റെ ഭാഗമായ ഇത് സെയ്ന്റ് വിൻസന്റ് ഗ്രനഡീൻ‍സിന്റെ വടക്കും, ബർബാഡോസ്, തെക്കൻ മാർട്ടിനിക് എന്നിവയുടെ തെക്ക്-പടിഞ്ഞാറുമായാണ് ഇത് സ്ഥിതി ചെയ്യുന്നത്. "വെസ്റ്റ് ഇൻഡീസിന്റെ ഹെലൻ" എന്ന് ഈ രാജ്യം വിശേഷിപ്പിക്കപ്പെടാറുണ്ട്. ഐതിഹ്യ കഥാപാത്രമായ ട്രോയിലെ ഹെലനെ ഓർമിപ്പിക്കും വിധം ബ്രിട്ടന്റെയും ഫ്രാൻസിന്റെയും അധികാര പരിധിയിൽ മാറിമാറി വന്നതിനാലാണിത്.

വിന്റ്വാർഡ് ദ്വീപുകളിൽ ഒന്നാണിത്. സിറാക്കൂസിലെ വിശുദ്ധ ലൂസിയുടെ സമരണാർത്ഥമാണ് ഈ രാജ്യം സെയ്ന്റ് ലൂസിയ എന്ന് നാമകരണം ചെയ്യപ്പെട്ടത്. 1500-ലാണ് യൂറോപ്യന്മാർ ആദ്യമായി ഇവിടെ കാലുകുത്തിയത്. 1660-ൽ ഇവിടുത്തെ നിവാസികളായ കരീബുകളുമായി ഫ്രാൻസ് ഒരു കരാറിലേർപ്പെടുകയും രാജ്യത്തെ വിജയകരമായി കോളനിവൽക്കരിക്കുകയും ചെയ്തു. 1663 മുതൽ 1667 വരെ അധികാരം ബ്രിട്ടൻ പിടിച്ചെടുത്തു. പിന്നീട് ഈ രാജ്യത്തിന്റെ പേരിൽ ബ്രിട്ടണും ഫ്രാൻസും തമ്മിൽ 14 തവണ യുദ്ധം നടക്കുകയും 1814-ൽ ബ്രിട്ടൻ പൂർണമായും അധികാരം കയ്യടക്കുകയും ചെയ്തു. 1924-ൽ പ്രതിനിധി സർക്കാർ രൂപംകൊണ്ടു. 1958 മുതൽ 1962 വരെ ഫെഡറേഷൻ ഓഫ് വെസ്റ്റ് ഇൻഡീസിന്റെ ഭാഗമായിരുന്നു. ഒടുവിൽ, 1979 ഫെബ്രുവരി 22-ന് സെയ്ന്റ് ലൂസിയ സ്വാതന്ത്ര്യം നേടി.

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 1.3 "Saint Lucia". International Monetary Fund. http://www.imf.org/external/pubs/ft/weo/2008/02/weodata/weorept.aspx?sy=2004&ey=2008&scsm=1&ssd=1&sort=country&ds=.&br=1&c=362&s=NGDPD%2CNGDPDPC%2CPPPGDP%2CPPPPC%2CLP&grp=0&a=&pr.x=41&pr.y=3, ശേഖരിച്ചത്: 2008-10-09. 


"http://ml.wikipedia.org/w/index.php?title=സെയ്ന്റ്_ലൂസിയ&oldid=1313388" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ