വിശുദ്ധ ഡയണീഷ്യസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Pope Saint Dionysius | |
|---|---|
| പദവി ആരംഭം | 22 July 259 |
| പദവി അവസാനം | 26 December 268 |
| മുൻഗാമി | Sixtus II |
| പിൻഗാമി | Felix I |
| വ്യക്തി വിവരങ്ങൾ | |
| ജനന നാമം | Dionysius |
| ജനനം | ??? Greece ? |
| അന്തരിച്ചത് | 268 ഡിസംബർ 26 Rome, Roman Empire |
എ.ഡി. 260 മുതൽ 268 വരെ മാർപ്പാപ്പയായി സേവനം അനുഷ്ഠിച്ച വിശുദ്ധനായിരുന്നു വിശുദ്ധ ഡയണീഷ്യസ്. ഇദ്ദേഹത്തിന്റെ ജനനത്തീയതിയെക്കുറിച്ചുള്ള വ്യക്തമായ രേഖകൾ ലഭ്യമല്ല. 260 ജൂലൈ 22-ന് ഇദ്ദേഹം മാർപ്പാപ്പയായി അവരോധിക്കപ്പെട്ടു എന്ന് സൂചിപ്പിക്കുന്ന രേഖകളുണ്ട്. വലേറിയൻ ചക്രവർത്തിയുടെ മതപീഡനകാലഘട്ടത്തിനു ശേഷം ക്രൈസ്തവ സഭയുടെ പുനരുദ്ധാരണത്തിനു നേതൃത്വംനൽകിയത് ഇദ്ദേഹമാണ്. ത്രിത്വ (the Trinity)[1]ത്തിനെക്കുറിച്ച് അലക്സാൻഡ്രിയയിലെ വൈദികർക്കിടയിൽ നിലനിന്നിരുന്ന സംശയങ്ങൾ ദൂരീകരിച്ച് വ്യക്തമായ വ്യാഖ്യാനം നൽകാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. ത്രിത്വത്തിനെക്കുറിച്ച് അലക്സാൻഡ്രിയയിലെ ബിഷപ്പായ മഹാനായ ഡയണിസിയസ് നൽകിയ വ്യാഖ്യാനത്തോട് ഇദ്ദേഹം യോജിച്ചിരുന്നില്ല. 268 ഡിസംബർ 26-ന് വിശുദ്ധ ഡയണീഷ്യസ് കാലം ചെയ്തു. ഡിസംബർ 30-ന് ഇദ്ദേഹത്തിന്റെ തിരുനാൾ ആഘോഷിച്ചുവരുന്നു.
അവലംബം [തിരുത്തുക]
- ↑ http://www.columbia.edu/cu/augustine/arch/sbrandt/trinity.htm The Trinity is the foundational doctrine of God in the Christian faith
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡയണീഷ്യസ് വിശുദ്ധ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |