മറിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മറിയം

The Madonna in Sorrow, by Sassoferrato, 17th century
ജനനം Unknown; celebrated 8 September[1]
വീട് നസ്രത്ത്, ഗലീലി
ദേശീയത Israelite, റോമാ സാമ്രാജ്യം[2]
Ethnicity Jewish
ജീവിത പങ്കാളി യൗസേപ്പ്[3]
മക്കൾ യേശു
മാതാപിതാക്കൾ (According to the Gospel of James, circa 2nd Century AD): Joachim and Anne[4]

ബൈബിൾ പുതിയ നിയമമനുസരിച്ച് യേശുക്രിസ്തുവിന്റെ മാതാവാണ് മറിയം (Mary). ക്രിസ്തീയ പാരമ്പര്യങ്ങളും അകാനോനിക ഗ്രന്ഥങ്ങളുമനുസരിച്ച് മറിയമിന്റെ മാതാപിതാക്കൾ യുയാക്കിമും ഹന്നയുമായിരുന്നു. ഗലീലയിലെ നസറത്ത് സ്വദേശിനിയും ജോസഫ് എന്ന പുരുഷനുമായി വിവാഹനിശ്ചയം നടത്തപ്പെട്ട ഒരു കന്യകയുമായിരുന്നു മറിയം എന്നാണ് സുവിശേഷങ്ങളിൽ മറിയമിനെപ്പറ്റിയുള്ള ആദ്യ പരാമർശങ്ങൾ. "കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും, അവന്‌ ദൈവം നമ്മോടു കൂടെ എന്നർത്ഥം വരുന്ന ഇമ്മാനുവേൽ എന്ന പേർ വിളിക്കണം" എന്നുള്ള യെശയ്യാവിന്റെ പ്രവചനം പോലെ മറിയം ഒരു മകനെ പ്രസവിക്കുമെന്നുമുള്ള ഗബ്രിയേൽ മാലാഖയുടെ അറിയിപ്പും സുവിശേഷങ്ങളിലുണ്ട്.[5] പരിശുദ്ധാത്മ ഹേതുവായിരുന്നു മറിയയുടെ ഗർഭധാരണം എന്ന് ക്രൈസ്തവർ വിശ്വസിക്കുന്നു.

റോമൻ കത്തോലിക്കാ സഭയും, ഓർത്തഡോക്സ് സഭകളും മറിയത്തെ നിത്യ കന്യകയായ ദൈവമാതാവായി വണങ്ങുകയും, പാപം കൂടാതെ ഗർഭം ധരിച്ചവളാകയാൽ ദൈവകൃപയാൽ പ്രത്യേകമായ പ്രീതി ലഭിച്ചവളായി ഗണിക്കപ്പെടുകയും ലോക ജീവിതത്തിന്റെ പൂർത്തീകരണശേഷം സ്വർഗ്ഗത്തിലേക്ക്‌ എടുക്കപ്പെടുകയും ചെയ്തതായി വിശ്വസിക്കുന്നു. ആംഗ്ലിക്കൻ, ലൂഥറൻ സഭകളുൾപ്പെടുന്ന ചില പ്രൊട്ടസ്റ്റന്റ് വിശ്വാസികൾ ഈ കാഴ്ചപ്പാടിൽ വിശ്വസിക്കുകയും, മറിയത്തെ ആദരിക്കപ്പെടേണ്ടവളായി അംഗീകരിക്കുകയും ചെയ്യുന്നു. എന്നാൽ മിക്ക നവീകരണ-പ്രൊട്ടസ്റ്റന്റ് സഭകളും മറിയത്തിന് ആരാധനകളിൽ നൽകപ്പെടുന്ന പ്രാമുഖ്യത്തെ അംഗീകരിക്കുന്നില്ല. ദൈവികപ്രീതിക്ക് പാത്രീഭൂതയായപ്പെട്ടവളായി മാത്രം കണക്കാക്കുന്നു.

ഇസ്ലാം മതത്തിലും കന്യാ മറിയത്തിന്‌ ആദരണീയമായ ഒരു സ്ഥാനം ഉണ്ട്‌. . മറിയാമിനെക്കുറിച്ചുള്ള പഠനങ്ങൾക്ക്‌ മരിയോളജി എന്ന് പറയുന്നു.

ഉള്ളടക്കം

[തിരുത്തുക] മറ്റു പേരുകൾ

മറിയത്തെ വിശ്വാസികൾ പൊതുവേ വിശുദ്ധ കന്യകമറിയം എന്നാണ് സംബോധന ചെയ്യുന്നത്. ഇതിനുപുറമേ കത്തോലിക്ക, ഓർത്തഡോക്സ് സഭാ വിഭാഗങ്ങൾ തിയോട്ടക്കോസ്(ഗ്രീക്ക് Θεοτόκος,ആംഗലേയം theotokos) എന്നും വിളിക്കുന്നു. ക്രി.വ. 431-ൽ നടന്ന എഫേസൂസിലെ പൊതു സുന്നഹദോസിൽ അംഗീകരിക്കപ്പെട്ട നാമമാണിത്. ഈ വാക്കിന്റെ അർത്ഥം ദൈവമാതാവ് അല്ലെങ്കിൽ ദൈവപ്രസവിത്രി എന്നാണ്. ക്രിസ്തീയ ദൈവശാസ്ത്രമനുസരിച്ച് ഈ പേരിന്റെ പ്രാധാന്യം വലിയതാണ്. കാരണം ഈ പേര്, ക്രിസ്തു ഒരേ സമയം മനുഷ്യനും ദൈവവും ആണെന്നുള്ള സൂചന നൽകുന്നു. ഈ തീരുമാനം നെസ്തോറിയർക്കെതിരായിട്ടെടുത്ത ഒരു തീരുമാനം ആയിരുന്നു.

[തിരുത്തുക] പെരുന്നാളുകൾ

ചാലക്കുടിയിലെ സെൻറ്. മേരീസ് ഫൊറോന പള്ളി. ഒരു മരിയൻ തീർത്ഥാടന കേന്ദ്രം കൂടിയാണ്

സെപ്റ്റംബർ 8 മറിയാമിന്റെ ജനനപ്പെരുന്നാളായും ആഗസ്റ്റ് 15 സ്വർഗ്ഗാരോപണപ്പെരുന്നാളായും ആഘോഷിക്കപ്പെടുന്നു. മറിയാമിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് പ്രസിദ്ധമാണ്. ഇതു കൂടാതെ മറിയമിനോട് ബന്ധപ്പെട്ട മറ്റു ചില പെരുന്നാളുകൾ കൂടി കത്തോലിക്ക, ഓർത്തഡോക്സ് സഭാ വിഭാഗങ്ങൾ കൊണ്ടാടുന്നുണ്ട്.

[തിരുത്തുക] കേരളത്തിലെ പ്രശസ്തദേവാലയങ്ങൾ

കുറുവിലങ്ങാട് പള്ളി, മണർകാട് പള്ളി, ചാലക്കുടി സെയ്ൻറ് മേരീസ് ഫൊറോന പള്ളി, പാറേൽ സെയ്ൻറ് മേരീസ് പള്ളി തുടങ്ങിയവ മറിയാമിന്റെ നാമത്തിലുള്ള കേരളത്തിലെ പ്രശസ്ത ദേവാലയങ്ങളാണ്. ഇതിൽ തന്നെ മണർകാട് പള്ളിയിൽ മറിയാമിന്റെ ഇടക്കെട്ടിന്റെ ഒരു ഭാഗമെന്നു കരുതപ്പെടുന്ന തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുണ്ട്.

[തിരുത്തുക] ചിത്രസഞ്ചയം

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷകർ
പത്രോസ് · ദേവാലയം · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
P christianity.svg ക്രിസ്തുമതം കവാടം

ഈ പെട്ടി: കാണുക·സംവാദം·തിരുത്തുക

[തിരുത്തുക] അവലംബം

  1. "Feast of the Nativity of the Blessed Virgin Mary". Newadvent.org. 1911-10-01. http://www.newadvent.org/cathen/10712b.htm, ശേഖരിച്ചത്: 2010-03-02. 
  2. The Life of Jesus of Nazareth, By Rush Rhees, (BiblioBazaar, LLC, 2008), page 62
  3. Ruiz, Jean-Pierre. "Between the Crèche and the Cross: Another Look at the Mother of Jesus in the New Testament." New Theology Review; Aug2010, Vol. 23 Issue 3, pp3-4
  4. Ronald Brownrigg, Canon Brownrigg Who's Who in the New Testament 2001 ISBN 0-415-26036-1 page T-62
  5. See Matthew 1:18-20 and Luke 1:35 .

"http://ml.wikipedia.org/w/index.php?title=മറിയം&oldid=1307271" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ