പൗരസ്ത്യ ഓർത്തഡോക്സ് സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൌരസ്ത്യ ക്രിസ്തീയത
Santisima virgen consolacion turin.jpg
ഓർത്തഡോൿസ്‌ സഭകൾ  · പൗരസ്ത്യം
സൂനഹദോസുകൾ  · സഭാപിളർപ്പുകൾ
പൗരസ്ത്യ ക്രിസ്തീയത
ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ
ബൈസാന്ത്യ ഓർത്തഡോക്സ് സഭ
നെസ്തോറിയൻ കിഴക്കൻ സഭകൾ
പൗരസ്ത്യ രീതി സഭകൾ
മലബാർ മാർത്തോമാ സുറിയാനി സഭ
മലബാർ സ്വതന്ത്ര സുറിയാനി സഭ
പൗരസ്ത്യ റീത്ത് റോമൻകത്തോലിക്കാ സ്വയംഭരണ സഭകൾ
ദൈവ ശാസ്ത്രം
പൗരസ്ത്യ ദൈവവിജ്ഞാനീയം
ക്രിസ്തു വിജ്ഞാനീയം
ത്രിത്വം  · ദൈവമാതാവു്
ആരാധനാക്രമങ്ങൾ
വിശുദ്ധ ഗ്രന്ഥം
പഴയ നിയമം  · പുതിയനിയമം
അപ്പോസ്തോലിക പിതാക്കൻമാരുടെ ലേഖനങ്ങൾ
പാശ്ചാത്യ ക്രിസ്തീയത
റോമൻ കത്തോലിക്കാ സഭ  · നവീകരണ സഭകൾ
ക്രിസ്തുമത വിഭാഗങ്ങൾ

റോമൻ കത്തോലിക്കാ സഭ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള ക്രിസ്തീയസഭകളുടെ കൂട്ടായ്മയാണ് പൗരസ്ത്യ ഓർത്തഡോക്സ് സഭ (ഇംഗ്ലീഷ്: Eastern Orthodox Church). ബൈസാന്ത്യം അഥവാ കിഴക്കൻ റോമാ സാമ്രാജ്യത്തിലെ ഓർത്തഡോക്സ് സഭ എന്ന അർത്ഥത്തിൽ ബൈസാന്ത്യ ഓർത്തഡോക്സ് സഭ(ഇംഗ്ലീഷ്: Byzantine orthodox church) എന്ന പേരിലും ഈ സഭ അറിയപ്പെട്ടിരുന്നു. കുസ്തന്തീനോസ്പോലീസ് പാത്രിയർക്കാസനത്തോടു് കുർബാന സംസർഗമുള്ള ഇരുപതിൽപരം ദേശീയ സഭകളടങ്ങിയ പൗരസ്ത്യ ഓർത്തഡോക്സ് സഭയുടെ അംഗസംഖ്യ 21.6 കോടിയാണെന്നു കരുതപ്പെടുന്നു.

ഉള്ളടക്കം

ചരിത്രം [തിരുത്തുക]

ക്രി പി 451-ലെ കല്ക്കിദോൻ സുന്നഹദോസു് സ്ഥാപിച്ചതായ യേശുക്രിസ്തുവിനു് ദൈവികവും മാനുഷികവുമായ രണ്ടു് പ്രകൃതങ്ങളുണ്ടെന്നുള്ള ക്രിസ്തുശാസ്ത്രം സ്വീകരിച്ച വിഭാഗങ്ങളിലൊന്നായ കുസ്തന്തീനോപൊലിസ്(കോൺസ്റ്റാന്റിനോപ്പിൾ) പാത്രിയർക്കാസനമാണു് ബൈസാന്ത്യ ഓർത്തഡോക്സ് സഭാകുടുംബമായി വികസിച്ചതു്.

കല്ക്കിദോന്യസഭകളെന്ന നിലയിൽ കത്തോലിക്കാ ഓർത്തഡോക്സ് സഭയായി ഒന്നിച്ചു് നിന്നറോമാ പാപ്പാസനവും കുസ്തന്തീനോപൊലിസ്(കോൺസ്റ്റാന്റിനോപ്പിൾ) പാത്രിയർക്കാസനവും ആറാം നൂറ്റാണ്ടോടെ യഥാക്രമം പാശ്ചാത്യ റോമാസാമ്രാജ്യത്തിലെയും പൗരസ്ത്യ റോമാസാമ്രാജ്യത്തിലെയും(ബൈസാന്ത്യം) ഔദ്യോഗിക(രാജകീയ) സഭകളായി മാറിയിരുന്നു.

റോമാ പാപ്പാസനവും കുസ്തന്തീനോപൊലിസ്(കോൺസ്റ്റാന്റിനോപ്പിൾ) പാത്രിയർക്കാസനവും തമ്മിലുണ്ടായ നേതൃമൽസരം 1054-ൽ ഇരുസഭളും തമ്മിൽ മഹറോൻ ചൊല്ലി പിരിയുന്നതിൽ കലാശിച്ചു.മഹാശീശ്മ എന്നറിയപ്പെടിരുന്ന ഈ ഭിന്നത 1964-ലാണവസാനിച്ചതു്.

ബൈസാന്ത്യ സാമ്രാജ്യപ്രഭാവത്തിന്റെ ആദ്യകാലം (330-1453) ബൈസാന്ത്യ ഓർത്തഡോക്സ് സഭയുടെ സുവർണകാലമായിരുന്നു.പിന്നീടു് വിവിധ ദേശീയസഭകളായി വിഘടിച്ച ബൈസാന്ത്യ ഓർത്തഡോക്സ് സഭ ഇന്നു് ദേശീയസഭകളുടെ കൂട്ടായ്മയാണു്. കുസ്തന്തീനോപൊലിസ് പാത്രിയർക്കീസ് ഇപ്പോൾ എക്യമെനിക്കൽ പാത്രിയർക്കീസ് എന്നാണറിയപ്പെടുന്നതു്.

അംഗസഭകൾ [തിരുത്തുക]

  1. എക്യുമെനിക്കൽ പാത്രിയർക്കാസനം
    * ഫിന്നിഷ് ഓർത്തഡോക്സ് സഭ
    * എസ്തോണിയൻ ഓർത്തഡോക്സ് സഭ
    * ഫിലിപ്പീൻസ് ഓർത്തഡോക്സ് സഭ
    * മൗണ്ട് ആതോസിലെ സ്വതന്ത്ര ഓർത്തഡോക്സ് സന്യാസ സമൂഹം
    * പത്മോസ് അതിഭദ്രാസനം
    * ക്രേത അതിഭദ്രാസനം
    * തൂയെതര& ഗ്രേറ്റ് ബ്രിട്ടൻ അതിഭദ്രാസനം
    * ഇറ്റലി & മാൾട്ട അതിഭദ്രാസനം
    * അമേരിക്കയിലെ ഗ്രീക്ക് ഓർത്തഡോക്സ് അതിഭദ്രാസനം
    * ഓസ്റ്റ്രേലിയയിലെ ഗ്രീക്ക് ഓർത്തഡോക്സ് അതിഭദ്രാസനം
    * പടിഞാറൻ യൂറോപ്പിലെ റഷ്യൻ ഓർത്തഡോക്സ് അതിഭദ്രാസനം
  2. റഷ്യൻ ഓർത്തഡോക്സ് സഭ
    * ജാപ്പനീസ് ഓർത്തഡോക്സ് സഭ
    * ചൈനീസ് ഓർത്തഡോക്സ് സഭ
    * ഉക്റേനിയൻ ഓർത്തഡോക്സ് സഭ
    * മൊൾദോവിയൻ ഓർത്തഡോക്സ് സഭ
    * ലാത്വിയൻ ഓർത്തഡോക്സ് സഭ
    * അമേരിക്കയിലെ റഷ്യൻ ഓർത്തഡോക്സ് സഭ
  3. ഗ്രീക്ക് ഓർത്തഡോക്സ് സഭ
  4. സെർബിയൻ ഓർത്തഡോക്സ് സഭ
  5. ജോർജിയൻ ഓർത്തഡോക്സ് സഭ
  6. പോളിഷ് ഓർത്തഡോക്സ് സഭ
  7. അൽബേനിയൻ ഓർത്തഡോക്സ് സഭ
  8. സൈപ്രസ് ഓർത്തഡോക്സ് സഭ
  9. റുമേനിയൻ ഓർത്തഡോക്സ് സഭ
  10. ചെക്ക് & സ്ലോവാക്യൻ ഓർത്തഡോക്സ് സഭ
  11. അമേരിക്കൻ ഗ്രീക്ക് ഓർത്തഡോക്സ് സഭ
  12. ജറുസലേം ഓർത്തഡോക്സ് സഭ
  13. അന്ത്യോക്യൻ ഓർത്തഡോക്സ് സഭ
  14. ബൾഗേറിയൻ ഓർത്തഡോക്സ് സഭ

കേരളബന്ധം [തിരുത്തുക]

ബൈസാന്ത്യ ഓർത്തഡോക്സ് സഭകൾക്ക് ഇന്ത്യയിൽ സ്വാധീനമോ സാന്നിധ്യമോ ഇല്ലെങ്കിലും കേരളത്തിലെ മലങ്കര ഓർത്തഡോക്സ് സഭയുമായി ഇവയിൽ ചില സഭകൾക്ക് അടുത്ത സുഹൃദ്‍ബന്ധമുണ്ടു്. പൗരസ്ത്യ കാതോലിക്കോസിന്റെ ക്ഷണപ്രകാരം ഇപ്പോഴത്തെ എക്യമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമിയോ ബാവ, റഷ്യൻ പാത്രിയർക്കീസായിരുന്ന കിറിൽ തുടങ്ങിയ ബൈസാന്ത്യൻ സഭാ തലവന്മാർ പലപ്പോഴായി കേരളം സന്ദർശിച്ചിട്ടുണ്ട്.

ഇതും കാണുക [തിരുത്തുക]

അവലംബം [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=പൗരസ്ത്യ_ഓർത്തഡോക്സ്_സഭ&oldid=1715303" എന്ന താളിൽനിന്നു ശേഖരിച്ചത്