ഫിദൽ കാസ്ട്രോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫിദൽ കാസ്ട്രോ
ഫിദൽ കാസ്ട്രോ

ക്യൂബൻ ദേശീയസഭയുടേയും മന്ത്രിസഭയുടേയും അദ്ധ്യക്ഷൻ
നിലവിൽ
അധികാരമേറ്റത്
December 2, 1976
2011 ഏപ്രിൽ 19ന് എല്ലാ പദവികളും ഒഴിഞ്ഞു.
വൈസ് പ്രസിഡന്റ്   Raúl Castro (First), Juan Almeida Bosque,
Abelardo Colome Ibarra, Carlos Lage Davila,
Esteban Lazo Hernandez, Jose R. Machado Ventura
മുൻഗാമി Osvaldo Dorticós Torrado

പദവിയിൽ
February 16, 1959 – December 2, 1976
മുൻഗാമി José Miró Cardona
പിൻഗാമി Office abolished

പദവിയിൽ
September 16, 2006 – present
മുൻഗാമി Datuk Seri Abdullah Ahmad Badawi
പിൻഗാമി Incumbent

ജനനം 1926 ഓഗസ്റ്റ് 13 (1926-08-13) (വയസ് 85)
ക്യൂബ Birán, Holguín Province, Cuba
രാഷ്ട്രീയകക്ഷി Communist Party of Cuba
ജീവിതപങ്കാളി (1) Mirta Díaz-Balart (divorced 1955)
(2) Dalia Soto del Valle

ക്യൂബയുടെ പ്രസിഡന്റായിരുന്നു ഫിഡൽ കാസ്‌ട്രോ. 1926 ഓഗസ്റ്റ് 13-നു ജനിച്ചു. 1959-ൽ ഫൽഗെൻസിയോ ബത്തീസ്‌റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ട് ഫിഡൽ അധികാരത്തിലേയ്ക്കെത്തി. 1965-ൽ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയാവുകയും ക്യൂബയെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആയി നാമകരണം ചെയ്യുകയും ചെയ്തു.

ദേശീയതയുടെ പേരിൽ ബത്തീസ്റ്റാ ഭരണകൂടത്തിനും അമേരിക്കയ്ക്കും തിരെ നടത്തിയ വിമർശനങ്ങളാണ് കാസ്ട്രോയെ ശ്രദ്ധേയനാക്കിയത്. 1953-ൽ മൊൺകാഡ ബാരക്കുകളിൽ വച്ച് ഭരണം അട്ടിമറിക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ട് പോലീസ് പിടിയിലായി. തുടർന്ന് തടവിലായെങ്കിലും, പിന്നീട് ജയിൽ മുക്തനായി. മെക്സിക്കോയിലേയ്ക്ക് പോയി ഒളിപ്പോരാളികളെ സംഘടിപ്പിച്ച് പരിശീലിപ്പിക്കുകയും 1956 ഡിസംബറിൽ ക്യൂബയിലേയ്ക്കു പട നയിച്ച് ഭരണം പിടിച്ചെടുക്കുകയും ചെയ്തു. അനുകൂലികളാൽ പാവങ്ങളുടെ പടത്തലവനായി അംഗീകരിക്കപ്പെടുകയും പ്രതികൂലികളാൽ നിരന്തരം വിമർശിക്കപ്പെടുകയും ചെയ്യപ്പെട്ടിട്ടുള്ള ഒരു വിപ്ലവ കാരിയാണ് ഫിഡൽ.

ഉള്ളടക്കം

[തിരുത്തുക] ചെറുപ്പം

ക്യൂബയുടെ തലസ്ഥാനമായ ഹവാനയിൽ നിന്ന് 800 കി.മി. അകലെയുള്ള ബിറാനിലെ ഒരു ധനിക കർഷകകുടുംബത്തിലാൺ കാസ്ട്രോ ജനിച്ചത്. എയ്ഞ്ജൽ കാസ്ട്രോ അർഗീസാൺ പിതാവ്, അമ്മ ലിനാ റുസ് ഗൊൺസാൽവസ്.

[തിരുത്തുക] കാസ്ട്രോയും ചെ ഗുവേരയും

ഫിഡൽ കാസ്ട്രോ, 1978

മെക്സിക്കോയിൽ തന്നെ അനുകൂലിക്കുന്നവരെ സഹായിക്കുന്നതിനിടയിലാൺ കാസ്ട്രോയുടെ സഹോദരൻ ചെ ഗുവേരയുമായി പരിചയപ്പെടുന്നത്. അദ്ദെഹം ചെ ഗുവേരയെ കാസ്ട്രോയ്ക്ക് പരിചയപ്പെടുത്തി. കാസ്ട്രോയോടൊത്ത് ഗറില്ലാ യുദ്ധം നയിച്ച ചെ ഗുവേര ക്യൂബയുടെ പ്രതിരോധമന്ത്രിയായി. എങ്കിലും ബാക്കി രാജ്യങ്ങളെ സ്വേഛാധിപത്യത്തിൽനിന്നും മോചിപ്പിക്കാതെ തനിക്കു വിശ്രമമില്ല എന്നു വിശ്വസിച്ച് ചെ ഗുവേര പ്രതിരോധമന്ത്രിപദം ഉപേക്ഷിച്ച് വീണ്ടും ബൊളീവിയയിൽ ഒളിയുദ്ധം നയിക്കാൻ പോവുകയും കൊല്ലപ്പെടുകയും ചെയ്തു.

[തിരുത്തുക] പിൻവാങ്ങൽ

2011 ഏപ്രിൽ 19 - ന് ഫിദൽ കാസ്‌ട്രോ ഔപചാരികമായി നേതൃപദവികളിൽ നിന്നെല്ലാം പിൻവാങ്ങി[1].

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ഫിദൽ_കാസ്ട്രോ&oldid=1286568" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ