വൈരുദ്ധ്യാത്മക ഭൗതികവാദം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാര്‍ക്സിസത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളിലൊന്നായി ചില കമ്യൂണിസ്റ്റ് സൈദ്ധാന്തികന്മാര്‍ അവതരിപ്പിച്ച ആശയമാണ് വൈരുദ്ധ്യാത്മക ഭൗതികവാദം. ഇംഗ്ലീഷ്: Dialectical materialism. ഇന്നത്തെ കമ്യൂണിസ്റ്റുപ്രസ്ഥാനങ്ങളുടെ ലോകവീക്ഷണത്തിന്റെ സൈദ്ധാന്തിക അടിത്തറ ഈ സിദ്ധാന്തത്തിലാണ്. വൈരുദ്ധ്യാത്മക വാദം, ഭൗതികവാദം എന്നീ തത്വസംഹിതകളെ കൂട്ടിയോജിപ്പിച്ചതാണ് ഈ തത്വസംഹിത. എങ്കിലും കാള്‍ മാര്‍ക്സ് തന്റെ കൃതികളിലൊന്നും ഈ പേര് ഉപയോഗിച്ചിരുന്നില്ല. പകരം ചരിത്രപരമായ ഭൗതികവാദം എന്നാണ് അദ്ദേഹം കൂടുതലും പരാമര്‍ശിച്ചത്. വൈരുദ്ധ്യാത്മക ഭൗതികവാദവും ചരിത്രപരമായ ഭൗതികവാദവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു.
[തിരുത്തുക] പശ്ചാത്തലം
[തിരുത്തുക] മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട്
രണ്ട് വസ്തുതകളാണ് മാര്‍ക്സ് ഇവിടെ ചൂണ്ടിക്കാണുന്നത്.
- ഹേഗല്‍ മുന്നോട്ടുവച്ച വൈരുദ്ധ്യാത്മക വാദത്തെ അത് വീണ്ടും സജീവമാക്കി
- മനുഷ്യസമൂഹത്തിന്റെ ചരിത്രം പൂര്‍ണ്ണമായും വര്‍ഗ്ഗസമരങ്ങളുടെ ചരിത്രമാണ്
ഈ രണ്ട് കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇതിനെ മനസ്സിലാക്കാന്‍ പറ്റൂ.

