ചെ ഗുവേര
| ചെ ഗുവേര | |
|---|---|
"Guerrillero Heroico" 1960 മാർച്ച് 5 ന് ആൽബർട്ടോ കോർഡ എടുത്ത ചെ ഗുവേരയുടെ ലോകപ്രശസ്തമായ ചിത്രം. |
|
| ജനനം | 1928 ജൂൺ 14 [1] റൊസാരിയോ, അർജന്റീന |
| മരണം | 1967 ഒക്ടോബർ 9 (പ്രായം 39) ലാ ഹിഗ്വേര, ബൊളീവിയ |
| ശവകുടീരം | Che Guevara Mausoleum in സാന്റാ ക്ലാര, ക്യൂബ |
| സംഘടന | ജൂലൈ 26-ലെ മുന്നേറ്റം, യുണൈറ്റഡ് പാർട്ടി ഓഫ് ദി ക്യൂബൻ സോഷ്യലിസ്റ്റ് റെവല്യൂഷൻ,[2] ദേശീയ ലിബറേഷൻ ആർമി (ബൊളീവിയ) |
| മതം | ഇല്ല (നിരീശ്വരവാദം)[3][4] |
| ജീവിത പങ്കാളി | ഹിൽഡ ഗാഡിയ (1955-1959) അലെയ്ഡ മാർച്ച് (from 1959) |
| മക്കൾ | ഹിൽഡ (1956-1995), അലെയ്ഡ (ജനനം 1960), കാമിലോ (ജനനം 1962), സീലിയ (ജനനം 1963), ഏണസ്റ്റോ (ജനനം 1965) |
| Signature | |
ചെഗുവേര എന്നും ചെ എന്നു മാത്രവും പൊതുവെ അറിയപ്പെടുന്ന ഏർണസ്റ്റോ ഗുവേര ഡി ലാ സെർന (1928 ജൂൺ 14 - 1967 ഒക്ടോബർ 9) അർജന്റീനയിൽ ജനിച്ച ഒരു മാർക്സിസ്റ്റ് വിപ്ലവ നേതാവും അന്തർദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്നു. ക്യൂബൻ വിപ്ലവത്തിന്റെ പ്രധാന നേതാവുമായിരുന്നു ഇദ്ദേഹം. അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള അക്രമമാർഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
ചെറുപ്പത്തിൽ വൈദ്യപഠനം നടത്തിയ ചെഗുവേരയ്ക്ക്, ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ യാത്രകളിലൂടെ ജനങ്ങളുടെ ദരിദ്രമായ ചുറ്റുപാടുകൾ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചു.[5] ഈ യാത്രകളിലുണ്ടായ അനുഭവങ്ങളും അതിൽ നിന്നുൾക്കൊണ്ട നിരീക്ഷണങ്ങളും അദ്ദേഹത്തെ ഈ പ്രദേശത്തെ സാമൂഹിക സാമ്പത്തിക വ്യതിയാനങ്ങൾക്കുള്ള പ്രതിവിധി വിപ്ലവമാണെന്നുള്ള തീരുമാനത്തിലെത്തിച്ചു.[6] മാർക്സിസത്തെ പറ്റി കൂടുതലായി പഠിക്കാനും ഗ്വാട്ടിമാലയിൽ പ്രസിഡന്റ് ജേക്കബ് അർബൻസ് ഗുസ്മാൻ നടത്തിയ പരിഷ്ക്കാരങ്ങളെ പറ്റി അറിയാനും കാരണമായി. ഗ്വാട്ടിമലയിലെ കമ്യൂണിസ്റ്റ് സർക്കാരിൽ ഒരു തസ്തിക വഹിക്കുകയും ചെയ്തു.
1956-ൽ മെക്സിക്കോയിൽ ആയിരിക്കുമ്പോൾ ചെഗുവേര ഫിഡൽ കാസ്ട്രോയുടെ വിപ്ലവ പാർട്ടിയായ ജൂലൈ 26-ലെ മുന്നേറ്റ സേനയിൽ ചേർന്നു. തുടർന്ന് 1956 ൽ ഏകാധിപതിയായ ജനറൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയെ ക്യൂബയിൽ നിന്നും തുരത്തി അധികാരം പിടിച്ചെടുക്കുക എന്ന ഉദ്ദ്യേശത്തോടെ ഗ്രൻമ എന്ന പായ്ക്കപ്പലിൽ അദ്ദേഹം ക്യൂബയിലേക്ക് യാത്ര തിരിച്ചു.[7] വിപ്ലവാനന്തരം, “സുപ്രീം പ്രോസിക്യൂട്ടർ” എന്ന പദവിയിൽ നിയമിതനായ ചെഗുവേരയായിരുന്നു മുൻഭരണകാലത്തെ യുദ്ധകുറ്റവാളികളുടേയും മറ്റും വിചാരണ നടത്തി വിധി നടപ്പിലാക്കിയിരുന്നത്. പുതിയ ഭരണകൂടത്തിൽ പല പ്രധാന തസ്തികകളും വഹിക്കുകയും ഗറില്ലാ യുദ്ധമുറകളെ പറ്റി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയതിനും ശേഷം ചെഗുവേര 1965-ൽ കോംഗോയിലും തുടർന്ന് ബൊളീവിയയിലും വിപ്ലവം നടത്തുകയെന്ന ഉദ്ദേശത്തോടെ ക്യൂബ വിട്ടു. ബൊളീവിയയിൽ വെച്ച് സി.ഐ.ഐ. യുടേയും അമേരിക്കൻ ഐക്യനാടുകളിലെ സൈന്യത്തിന്റെ പ്രത്യേക സേനയുടേയും[8] സഹായത്തോടെയുള്ള ഒരു ആക്രമണത്തിൽ പിടിയിലായ ചെഗുവേരയെ 1967 ഒക്ടോബർ 9-നു ബൊളീവിയൻ സൈന്യം വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയിൽ വെച്ച് വിചാരണ കൂടാതെ വധിച്ചു.[9]
മരണത്തിനു ശേഷം ചെഗുവേര സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളുടെ ഒരു പ്രതീകമായി മാറുകയും ലോകമെമ്പാടുമുള്ള പോപ് സംസ്കാരത്തിന്റെ ഒരു പ്രതിരൂപമായി കണക്കാക്കപ്പെടുകയും ചെയ്തു. ആൽബർട്ടോ കോർദയെടുത്ത ചെഗുവേരയുടെ ചിത്രം പ്രമുഖപ്രചാരം നേടുകയും ടീഷർട്ടുകളിലും പ്രതിഷേധ ബാനറുകളിലും എല്ലാം ഒരു സ്ഥിരം കാഴ്ചയാവുകയും ചെയ്തു. അമേരിക്കയിലെ മേരിലാൻഡ് സർവ്വകലാശാല ഈ ചിത്രത്തെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രമെന്നും ഇരുപതാം നൂറ്റാണ്ടിന്റെ പ്രതീകമെന്നും വിശേഷിപ്പിച്ചു.[10]
ഉള്ളടക്കം |
[തിരുത്തുക] ആദ്യകാല ജീവിതം
1928 ജൂൺ 14 ന് അർജന്റീനയിലെ റൊസാരിയോയിൽ, സീലിയ ദെ ലാ സെർന ലോസയുടേയും ഏണസ്റ്റോ ഗുവേര ലിഞ്ചിന്റേയും അഞ്ച് മക്കളിൽ മൂത്തവനായാണ് ചെയുടെ ജനനം. അദ്ദേഹം നിരവധി യാത്രകൾ ലാറ്റിൻ അമേരിക്കയിലൂടെ നടത്തി.
[തിരുത്തുക] അവലംബം
- ↑ The date of birth recorded on his birth certificate was June 14, 1928, although one tertiary source, (Julia Constenla, quoted by Jon Lee Anderson), asserts that he was actually born on May 14 of that year. Constenla alleges that she was told by an unidentified astrologer that his mother, Celia de la Serna, was already pregnant when she and Ernesto Guevara Lynch were married and that the date on the birth certificate of their son was forged to make it appear that he was born a month later than the actual date to avoid scandal. (Anderson 1997, pp. 3, 769.)
- ↑ Partido Unido de la Revolución Socialista de Cuba, aka PURSC.
- ↑ Hall 2004. "Ernesto "Che" Guevara, an atheist, has been reborn a saint in the desolate Bolivian village where he was captured and executed nearly 37 years ago. Like many a saint, he's also a tourist draw."
- ↑ Sanati 2007. "[Mostafa] Chamran was a revolutionary Shiite Muslim whereas Che Guevara was totally atheistic."
- ↑ On Revolutionary Medicine Speech by Che Guevara to the Cuban Militia on August 19, 1960.
- ↑ At the Afro-Asian Conference in Algeria A speech by Che Guevara to the Second Economic Seminar of Afro-Asian Solidarity in Algiers, Algeria on February 24, 1965.
- ↑ Beaubien, NPR Audio Report, 2009, 00:09-00:13.
- ↑ Death of Che Guevara National Security Archive Electronic Briefing Book No. 5 - Declassified top secret document
- ↑ Rostow, Walter W. Memorandum for the President:"Death of 'Che' Guevara", dated 11 October 1967. Online at GWU National Security Archive accessed 08 October 2006.
° Ryan, Henry Butterfield. The Fall of Che Guevara: A Story of Soldiers, Spies, and Diplomats, New York, 1998: Oxford University Press, pp 129–135. - ↑ Maryland Institute of Art, referenced at BBC News, "Che Guevara photographer dies", 26 May 2001.Online at BBC News, accessed January 42006.
[തിരുത്തുക] കൂടുതൽ വായനയ്ക്ക്
|
|
[തിരുത്തുക] ഇതര കണ്ണികൾ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്