വിയറ്റ്നാം യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിയറ്റ്നാം യുദ്ധം
Bruce Crandall's UH-1D.jpg
ദിവസം 1959 – ഏപ്രിൽ 30 1975
യുദ്ധക്കളം ദക്ഷിണപൂർവ്വേഷ്യ
ഫലം *ഉത്തര വിയറ്റ്നാമീസ് വിജയം
  • ദക്ഷിണ വിയറ്റ്നാമീസ് പരാജയം
  • അമേരിക്കൻ പിന്മാറ്റം.[1]
  • ദക്ഷിണ വിയറ്റ്നാമിലും ലാവോസിലും കമ്യൂണിസ്റ്റ് അധിനിവേശം.
  • കംബോഡിയയിൽ ഖമർ റൂഷ് അധികാരത്തിലെത്തുന്നു.
കൈവശഭൂമിലുള്ള
മാറ്റങ്ങൾ
ഉത്തരം ദക്ഷിണ വിയറ്റ്നാമുകളുടെ സം‌യോജനം
പോരാളികൾ
കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികൾ

 South Vietnam
 അമേരിക്കൻ ഐക്യനാടുകൾ
പിന്തുണ
 ദക്ഷിണ കൊറിയ
 Australia
 Philippines
 New Zealand
Cambodia കംബോഡിയൻ സൈനീക മുന്നേറ്റം
 Thailand
Laos കിങ്ഡം ഓഫ് ലാവോസ്

കമ്മ്യൂണിസ്റ്റ് ശക്തികൾ

 North Vietnam
Republic of South Vietnam Viet Cong
പിന്തുണ
Cambodia Khmer Rouge
Laos Pathet Lao
 People's Republic of China
 Soviet Union
 North Korea

പടനായകർ
South Vietnam ഗുയെൻ വാൻ തിയു
South Vietnam ദിൻ ദിയെം
United States ഡ്വയറ്റ്.ഡി.ഐസൻഹോവർ
United States ജോൺ എഫ്. കെന്നഡി
United States ലിൻഡൻ.ബി.ജോൺസൺ
United States റോബർട്ട് മക്നമാര
United States വില്ല്യം വെസ്റ്റമോർലാന്റ്
United States റിച്ചാർഡ് നിക്സൺ
United States ജെറാൾഡ് ഫോർഡ്
United States ക്രൈറ്റൺ എബ്രാംസ്
North Vietnam ഹോ ചി മിൻ
North Vietnam ലെ ദുവാൻ
North Vietnam ത്രുവോങ് ചിൻ
North Vietnam ഗുയെൻ ചി തൻ
North Vietnam വൊ ഗുയെൻ ജിയാപ്
North Vietnam പാം ഹങ്
North Vietnam വാൻ ടിയൻ ദുങ്
Republic of South VietnamNorth Vietnam ട്രാൻ വാൻ ട്രാ
North Vietnam ലീ ഡുക് ദോ
North Vietnam ദോങ് സി ഗുയെൻ
North Vietnam ലീ ഡുക് ആൻ
സൈനികശക്തി
~1,200,000 (1968)
ദക്ഷിണ വിയറ്റ്നാം: ~650,000
അമേരിക്കൻ ഐക്യനാടുകൾ: 553,000 (1968)[2]
ദക്ഷിണ കൊറിയ, ന്യൂസിലാൻഡ്, തായ്ലൻഡ്, ഫിലിപ്പീൻസ്: ~61,800
ഓസ്ട്രേലിയ 7,000 (1969)[3]
~520,000 (1968)
ഉത്തര വിയറ്റ്നാം: ~340,000
ചൈന: 170,000 (1969)
സോവിയറ്റ് യൂണിയൻ: 3,000
ഉത്തര കൊറിയ: 300
നേരിട്ടുള്ള യുദ്ധക്കെടുതികൾ
South Vietnam South Vietnam dead: 220,357;[4] wounded: 1,170,000
United States US dead: 58,159;[4] 2,000 missing; wounded: 303,635[5]
South Korea South Korea dead: 4,407;[4] wounded: 11,000
തായ്‌ലാന്റ് Thailand dead: 1,351[4]
Philippines Philippines dead: 1,000[4]
ഓസ്ട്രേലിയ Australia dead: 520;[4] wounded: 2,400*
ന്യൂസിലാന്റ് New Zealand dead: 37; wounded: 187

Total dead: 285,831
Total wounded: ~1,490,000

North Vietnam FNL Flag.svg North Vietnam & NLF dead/missing: 1,176,000;[4]
wounded: 600,000+[6]
China P.R. China dead: 1,446; wounded: 4,200
 Soviet Union dead: unknown, less than two dozen USSR military deaths acknowledged.

Total dead: ~1,177,446
Total wounded: ~604,000+

South Vietnamese civilian dead: 1,581,000*[4]
Cambodian civilian dead: ~700,000*
Laotian civilian dead: ~50,000*


* = approximations, see Casualties below
For more information on casualties see Vietnam War casualties

കമ്യൂണിസ്റ്റ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് വിയറ്റ്നാമും (ഉത്തര വിയറ്റ്നാം ) റിപ്പബ്ലിക്ക് ഓഫ് വിയറ്റ്നാമും (ദക്ഷിണ വിയറ്റ്നാം) തമ്മിൽ നടന്ന ഒരു യുദ്ധമാണ് വിയറ്റ്നാം യുദ്ധം. 1959 മുതൽ ഏപ്രിൽ 30, 1975 വരെയുള്ള കാലയളവിലാണ് ഈ യുദ്ധം നടന്നത്. രണ്ടാം ഇൻഡോചൈന യുദ്ധം, വിയറ്റ്നാം പ്രതിസന്ധി എന്നീ പേരുകളിലും ഇപ്പോഴത്തെ വിയറ്റ്നാമിൽ അമേരിക്കൻ യുദ്ധം എന്ന പേരിലും അറിയപ്പെടുന്നു. യുദ്ധത്തിൽ കമ്യൂണിസ്റ്റ് സഖ്യങ്ങൾ ഉത്തര വിയറ്റ്നാമിനേയും യുണൈറ്റഡ് സ്റ്റേറ്റ്സ് ദക്ഷിണ വിയറ്റ്നാമിനേയും പിന്തുണച്ചു.

തെക്കൻ വിയറ്റ്നാം ആസ്ഥാനമാക്കി പ്രവർത്തിച്ച വിയറ്റ്കോങ് എന്ന കമ്യൂണിസ്റ്റ് സൈന്യം ഈ പ്രദേശത്തെ കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളോടെ ഗറില്ലാ മുറയിൽ പോരാടി. വൻ സൈന്യത്തെ വിന്യസിച്ചുകൊണ്ട് പരമ്പരാഗത രീതിയിലുള്ള യുദ്ധരീതിയാണ് വടക്കൻ വിയറ്റ്നാം സ്വീകരിച്ചത്. വ്യോമസേനാ മേധാവിത്വവും വൻ ആയുധശേഖരവും പ്രയോജനപ്പെടുത്തി തെക്കൻ വിയറ്റ്നാമും അമേരിക്കയും കണ്ടെത്തി നശിപ്പിക്കൽ രീതിയിൽ (search-and-destroy) ആക്രമണങ്ങൾ നടത്തി.

ദക്ഷിണ വിയറ്റ്നാം കമ്യൂണിസ്റ്റ് ഭരണത്തിലാവുന്നത് തടയാനാണ് അമേരിക്ക യുദ്ധത്തിൽ പ്രവേശിച്ചത്. 1960-കളുടെ ആദ്യ ഘട്ടത്തിൽ യുദ്ധോപദേശ പദ്ധതികളായി ആരംഭിച്ച ഈ ഇടപെടൽ 1965 മുതൽ സൈന്യത്തിന്റെ വിന്യാസത്തോടെ ഒരു പൂർണ്ണ യുദ്ധമായി മാറി. 1973-ഓടെ ഭൂരിഭാഗം അമേരിക്കൻ സൈന്യവും യുദ്ധത്തിൽനിന്ന് പിൻവാങ്ങുകയും, 1975-ൽ കമ്യൂണിസ്റ്റ് ശക്തികൾ ദക്ഷിണ വിയറ്റ്നാമിലെ അധികാരം പിടിച്ചടക്കുകയും ചെയ്തു. അധികം വൈകാതെതന്നെ ഉത്തര-ദക്ഷിണ വിയറ്റ്നാമുകൾ ഏകീകരിക്കപ്പെട്ടു.

ഈ യുദ്ധവും യു.എസ്. ലക്ഷ്യം കാണുന്നതിൽ പരാജയപ്പെട്ടതും അമേരിക്കൻ രാഷ്ട്രീയ, സാംസ്കാരിക, വിദേശ ബന്ധ മേഖലകളിൽ വൻ സ്വാധീനം ചെലുത്തി. യുദ്ധം ചെയ്യാനുള്ള സർക്കാരിന്റെ തീരുമാനം അമേരിക്കൻ ജനതയിൽ കാര്യമായ വിഭാഗീയതക്ക് കാരണമായി.

യുദ്ധം മൂലമുണ്ടായ ജീവനഷ്ടം വളരെ ഉയർന്നതായിരുന്നു. ഏകദേശം 58,159 യു.എസ്. സൈനികർക്ക് പുറമേ രണ്ട് പക്ഷത്തുനിന്നുമായി മുപ്പത്-നാൽപത് ലക്ഷം വിയറ്റ്നാംകാരും 15-20 ലക്ഷം ലാവോഷ്യൻ, കംബോഡിയൻ ജനങ്ങളും യുദ്ധത്തിൽ മരണപ്പെട്ടു.

അവലംബം[തിരുത്തുക]

  1. "വിയറ്റ്നാം യുദ്ധം". ബ്രിട്ടാനിക്ക എൻസൈക്ലോപീഡിയ. ശേഖരിച്ചത് 2014-08-30. 
  2. "അമേരിക്കയുടെ സൈനീക ശക്തി-വിയറ്റ്നാം യുദ്ധം". ഹിസ്റ്ററിസെൻട്രൽ. ശേഖരിച്ചത് 2014-08-30. 
  3. "വിയറ്റ്നാം യുദ്ധം". ഓസ്ട്രേലിയ സൈനീക വിഭാഗം. ശേഖരിച്ചത് 2014-08-30. 
  4. 4.0 4.1 4.2 4.3 4.4 4.5 4.6 4.7 Aaron Ulrich (Editor); Edward FeuerHerd (Producer & Director). (2005 & 2006). Heart of Darkness: The Vietnam War Chronicles 1945-1975 (Box set, Color, Dolby, DVD-Video, Full Screen, NTSC) [Documentary]. Koch Vision. Event occurs at 321 മിനിറ്റ്. ISBN 1-4172-2920-9.
  5. Vietnam war-eyewitness booksW.; Iraq and Vietnam: Differences, Similarities and Insights, (2004: Strategic Studies Institute)]
  6. Counting Hell: The Death Toll of the Khmer Rouge Regime in Cambodia

"http://ml.wikipedia.org/w/index.php?title=വിയറ്റ്നാം_യുദ്ധം&oldid=1992009" എന്ന താളിൽനിന്നു ശേഖരിച്ചത്