ബൂർഷ്വാസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർക്സിസം
സാമൂഹിക-മാനവ ശാസ്ത്രങ്ങൾ
തൊഴിലാളി
ബൂർഷ്വാസി
വർഗ്ഗബോധം
വർഗ്ഗസമരം
പ്രാകൃത കമ്മ്യൂണിസം
അടിമത്തം
നാടുവാഴിത്തം
മുതലാളിത്തം
സോഷ്യലിസം
കമ്യൂണിസം
ധനതത്വശാസ്ത്രം
മാർക്സിയൻ ധനതത്വശാസ്ത്രം
വിഭവങ്ങൾ
ചൂഷണം
അദ്ധ്വാനം
മൂല്യ നിയമം
ഉല്പാദനോപാധികൾ
ഉല്പാദന രീതികൾ
അധ്വാനശക്തി
മിച്ച അദ്ധ്വാനം
മിച്ചമൂല്യം
വേതന ജോലി
ചരിത്രം
മുതലാളിത്ത ഉല്പാദനസമ്പ്രദായം
വർഗ്ഗ പ്രയത്നം
തൊഴിലാളിവർഗ സർവാധിപത്യം
Primitive accumulation of capital
തൊഴിലാളിവർഗ്ഗ വിപ്ലവം
തൊഴിലാളിവർഗ്ഗ സാർവ്വദേശീയത
ലോക വിപ്ലവം
Philosophy
മാർക്സിയൻ തത്ത്വശാസ്ത്രം
ചരിത്രപരമായ ഭൗതികവാദം
വൈരുദ്ധ്യാത്മക ഭൗതികവാദം
Analytical Marxism
അരജാകവാദവും മാർക്സിസവും
Marxist autonomism
Marxist feminism
മാർക്സിസ്റ്റ് മാനവികതാവാദം
Structural Marxism
പാശ്ചാത്യ മാർക്സിസം
പ്രധാന മാർക്സിസ്റ്റുകൾ
കാറൽ മാർക്സ്
ഫ്രെഡറിക് ഏംഗൽസ്
കാൾ കോട്സ്കി
ജോർജി പ്ലെഖാനോവ്
ലെനിൻ
ലിയോൺ ട്രോട്സ്കി
റോസ ലക്സംബർഗ്
മാവോ സെ-തൂങ്
ജോർജ് ലൂക്കാക്സ്
അന്റോണിയോ ഗ്രാംഷി
ഫിദൽ കാസ്ട്രോ
ചെ ഗുവേര
Karl Korsch
Frankfurt School
ലൂയി അൽത്തൂസർ
വിമർശനങ്ങൾ
മാർക്സിസത്തെക്കുറിച്ചുള്ള വിമർശനങ്ങൾ
Full list
കവാടം:കമ്മ്യൂണിസം

സാമൂഹ്യ ശാസ്ത്രത്തിലും രാഷ്ടതന്ത്രത്തിലും ഒരു പ്രത്യേക സമൂഹ്യ - സാമ്പത്തിക വിഭാഗമെന്ന നിലയിൽ വിശേഷിപ്പിക്കപ്പെടുന്ന ആളുകളെയാണ് ബൂർഷ്വാസി എന്നു പറയുന്നത്.മുതലാളിത്തസമൂഹങ്ങളിലെ അധികാരം കൈയ്യാളുന്ന വിഭാഗത്തെയാണ് ഇക്കാലത്ത് ഈ പദം കൊണ്ട് വിവക്ഷിക്കുന്നത്. പാശ്ചാത്യ നാടുകളിൽ ഒരു സാമൂഹ്യ വർഗ്ഗമായിട്ടാണ് ബൂർഷ്വാസിയെ കണക്കാക്കുന്നത്[അവലംബം ആവശ്യമാണ്]. മൂലധനത്തിന്റെ ഉടമകളായിരിക്കുകയും ഉല്പാദനോപാധികൾ കയ്യടക്കിവെയ്ക്കുകയും ചെയ്യുന്ന ആളുകളെ ബൂർഷ്വാസി എന്നു വിളിക്കുന്നു [1].

ഫ്രഞ്ച് ഭാഷയിൽ ആദ്യമുണ്ടായ ഈ വാക്ക് (bourgeois) ബൂർഗ് അല്ലെങ്കിൽ പട്ടണ വാസിയായ ഒരാളെ ഉദ്ദേശിച്ചിട്ടുള്ള ഒന്നായിരുന്നു. കാലക്രമേണ ഇത് സ്വകാര്യസ്വത്തുടമസ്ഥരെയും പിന്നീട് മദ്ധ്യവർഗ്ഗത്തിനെയും ഉദ്ദേശിക്കുന്ന ഒന്നായി മാറി[അവലംബം ആവശ്യമാണ്]. മർക്സിയൻ പ്രത്യയശസ്ത്രം വിഭാവനം ചെയ്യുന്ന വിപ്ലവാഭിമുഖ്യം പ്രകടമാക്കാത്ത യാഥാസ്ഥിതികരെ നിന്ദാപൂർവ്വം വ്യപദേശിക്കുന്ന ഒരു പദമായിട്ടാണ് മാർക്സിസ്റ്റുകാരും ബൊഹീമിയക്കാരും ഈ പദത്തിനെ ഉപയോഗിക്കുന്നത്. ബൂർഷ്വാ എന്നും ബൂർഷ്വാസി എന്നും ഉച്ചരിക്കാറുണ്ട് [2].

ബൂർഷ്വാ സമൂഹം[തിരുത്തുക]

ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലേയ്ക്കും ഉപഭോഗ വസ്തുവിന്റെ ക്രയ-വിക്രയം പടർന്നു പന്തലിച്ച ഒരു സമൂഹത്തെയാണു, ബൂർഷ്വാ സമൂഹമെന്നു വിശേഷിപ്പിയ്ക്കുന്നത്. മാർക്സിസ്റ്റു വിശകലന രീതിപ്രകാരം കുടുംബവും, ഭരണകൂടവും തുടർന്നും നിലനിൽക്കുന്ന ഈ സമൂഹത്തിൽ, വ്യക്തി, കുടുംബം തുടങ്ങി എല്ലാ 'നാമങളും (nouns)' ചരക്കുവൽക്കരിയ്ക്കപ്പെടുന്നതായി നിരീക്ഷിയ്ക്കുന്നു. കുടുംബം എന്ന വ്യവസ്ഥിതിയിൽ സ്വാഭാവികമായും കാണേണ്ടുന്ന പ്രേമം, സ്നേഹം, സാഹോദര്യം എന്നിവ വറ്റുകയും[അവലംബം ആവശ്യമാണ്], കേവലം ക്രയ-വിക്രയ സ്വഭാവമുള്ള ബന്ധങ്ങൾ തൽസ്ഥാനത്തു പ്രതിഷ്ടിക്കപ്പെടുന്നതായും, ഭരണകൂടം ബൂർഷ്വാസിയുടെ (അധീശ വർഗ്ഗത്തിന്റെ) താല്പര്യങ്ങൾ ഒളിമങ്ങാതെ നിലനിർത്താൻ മർദ്ദനോപാധികൾ പ്രയോഗിയ്ക്കുന്ന, അവരുടെ (ബൂർഷ്വാസിയുടെ) സാമ്പത്തിക താല്പര്യങ്ങൾ നേടാനായി ഉള്ള കേവലം ക്രയ-വിക്രയ സ്ഥാപനമായി അധഃപതിയ്ക്കുന്നതായും നിരീക്ഷിയ്ക്കപ്പെട്ടിട്ടുണ്ട്. [1].

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 "Bourgeois Society (or "capitalism")". Marxist.org. Retrieved 2 February 2012.
  2. "BOURGEOIS". WSU. Retrieved 2 February 2012.
"https://ml.wikipedia.org/w/index.php?title=ബൂർഷ്വാസി&oldid=2198794" എന്ന താളിൽനിന്ന് ശേഖരിച്ചത്