നാടുവാഴിത്തം
മധ്യകാല യുറോപ്പിൽ ഒൻപതാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിൽ രൂപം കൊണ്ട ഒരു കൂട്ടം നിയമപരവും, സൈനികപരവും, ആയ അധികാര രൂപങ്ങളെ പൊതുവായി വിശേഷിപ്പിക്കുന്ന പേരാണ് നാടുവാഴിത്തം (Feudalism). ഫ്യൂഡലിസം എന്ന പദത്തിന്റെ ഉത്ഭവം feodum/ feudum (fief) എന്ന ലാറ്റിൻ വാക്കിൽ നിന്നുമാണ്. [1]
ഫ്രാൻകൊസ് ലൂയീസ് ഗൻഷോഫിന്റെ (François-Louis Ganshof) നിർവചനപ്രകാരം, [2]. ഒരു നാടുവാഴിയും അയാൾ കരമൊഴിവായി നൽകുന്ന ഭൂമി കൈവശം വെച്ച് അതിന്റെ പ്രതിഫലമായി നാടുവാഴിയെ യുദ്ധത്തിൽ സഹായിക്കുകയും ചെയ്യുന്ന സംവിധാനമാണിത്. കുറേക്കൂടി വിശാലമായ അർത്ഥത്തിൽ, അതു ഒരു സൈനികമായ മെൽക്കൊയ്മയെ അംഗീകരിചുകൊന്ദുള്ള ഒരു സമുദായം മാത്രമല്ല; മറിച്ച്, കാർഷിക പ്രവൃത്തി പ്രധാന ഉപജീവന മാർഗമായി സ്വീകരിച്ച സവിശേഷമായ ഉത്പാദന ബന്ധങൾ ഉൽക്കൊള്ളുന്ന ഒരു വ്യവസ്ഥിതിയാണു. ചെറുകിട കാർഷിക ഉത്പാദനത്തിൽ ഊന്നിയ ആ വ്യവസ്ഥിതിയിൽ, ഒരോ വ്യക്തിയും പരമ്പരാഗത തൊഴിലു ചെയ്തു ഉപജീവനം നടത്തിപൊരുകയാണു ചെയ്യുന്നത്. വ്യക്തിയുടെ അവകാശവും, ഉത്തരവാദിത്തവും ആ വ്യക്തി ജനിയ്കുന്ന കുടുംബത്തെ അടിസഥാനപ്പെടുത്തിയാണു. ഒരു കൊല്ലപ്പണിയ്ക്കാരന്റെ പുത്രൻ കൊല്ലപ്പണി ചെയ്തും, ഒരു വെളുത്താടന്റെ പുത്രൻ തുണി അലക്കിയും, ചെത്തുകാരന്റെ പുത്രൻ ചെത്തുപണി ചെയ്തും ജീവിതം നയിയ്ക്കുന്നു. സമൂഹത്തിന്റെ വികാസ പരിണാമത്തിലെ ഒരു ഘട്ടത്തിൽ ഈ വ്യവസ്ഥിതിയിൽ കൂടെ ലോകത്തിലെ മിക്ക സംസ്കാരവും കടന്നു പൊയിട്ടുള്ളതായി കാണാം.
തന്റെ രാഷ്ട്രീയ - സാമ്പത്തിക വിശകലനത്തിൽ കാൾ മാർക്സും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. മുതലാളിത്തത്തിന്റെ ഉദയത്തിനുമുമ്പുള്ള സാമ്പത്തിക വ്യവസ്ഥയായിട്ടാണ് മാർക്സ് നാടുവാഴിത്തത്തെ വിശദീകരിക്കുന്നത്. മാർക്സിനെ സംബന്ധിച്ചിടത്തോളം നാടുവാഴിത്തമെന്നത്; കൃഷിയോഗ്യമായ ഭൂമിയുടെ നിയന്ത്രണം കയ്യാളുന്ന ഒരു ഭരണവർഗ്ഗം (കുലീനർ) ആ കൃഷിയിടങ്ങളിൽ പണിയെടുക്കുന്ന കുടിയാന്മാരെ അടിമസമാനമായ രീതിയിൽ ചൂഷണം ചെയ്യുകവഴി നിലനിർത്തുന്ന വർഗ്ഗസമൂഹമാണ്. [3]
അവലംബം[തിരുത്തുക]
- ↑ feodum – see The Cyclopedic Dictionary of Law, by Walter A. Shumaker, George Foster Longsdorf, pg. 365, 1901.
- ↑ François Louis Ganshof (1944). Qu'est-ce que la féodalité. Translated into English as Feudalism by Philip Grierson, foreword by F.M. Stenton. 1st ed.: New York and London, 1952; 2nd ed: 1961; 3d ed: 1976.
- ↑ http://www.marxists.org/glossary/terms/f/e.htm