മനുഷ്യാവകാശം
എല്ലാമനുഷ്യരുടേയും അർഹതയായി കരുതപ്പെടുന്ന അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ് മനുഷ്യാവകാശം എന്നറിയപ്പെടുന്നത്. [1] മനുഷ്യാവകാശങ്ങളായി പൊതുവേ കണക്കാക്കപ്പെടുന്നവയിൽ ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, ആശയവിനിമയത്തിനുള്ള അവകാശം, നിയമത്തിനുമുൻപിൽ തുല്യതക്കുള്ള അവകാശം തുടങ്ങിയ പൗരത്വ-രാഷ്ടീയ അവകാശങ്ങളും, സംസ്കാരത്തിൽ പങ്കുപറ്റാനുള്ള അവകാശം, ഭക്ഷണത്തിനുള്ള അവകാശം, തൊഴിൽ ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ സാമ്പത്തിക-സാംസ്കാരിക അവകാശങ്ങളും ഉൾപ്പെടുന്നു. സാമൂഹ്യ നീതി നിഷേധിക്കാപ്പെടുമ്പോഴും , ജനാധിപത്യക്രമം പാലിക്കപ്പെടതിരിക്കുമ്പോഴും സ്വാതന്ത്ര്യം നിഷേധിക്കുമ്പോഴും ഇല്ലാതാവുന്നത് മനുഷ്യാവകാശങ്ങളാണ് .
| “ | എല്ലാ മനുഷ്യജീവികളും സ്വാതന്ത്ര്യത്തിൽ ജനിച്ചവരും ഒരേ അവകാശങ്ങളും മഹത്ത്വവും അർഹിക്കുന്നവരുമാണ്. ബുദ്ധിയും മനസ്സാക്ഷിയും ഉള്ള അവർ പരസ്പരം സാഹോദര്യത്തോടെ പെരുമാറണം. | ” |
|
—ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രാന്തര മനുഷ്യാവകാശപ്രഖ്യാപനത്തിന്റെ ഒന്നാം വകുപ്പ് [2] |
||
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
മനുഷ്യാവകാശ നിയമങ്ങളുടെ പ്രേരകശക്തി എന്ന് പറയാവുന്നത് 1215 ൽ ഇംഗ്ലണ്ടിലെ രണ്ണി മീട് മൈതാനത്ത് വച്ച് ജോൺ രണ്ടാമൻ ചക്രവത്തി ഒപ്പുവച്ച മാഗ്നാ കാർട്ട ആണ്. പാരീസിൽ 1948 ഡിസംബർ 10 ന് ഐക്യരാഷ്ട്ര സഭ നടത്തിയ സർവജനനീയ മനുഷ്യാവകാശ പ്രഖ്യാപനം (UDHR : Universal Declaration of Human Rights) ഏറെ പ്രാധാന്യം ഉള്ളതായിരുന്നു. ഇതേ തുടർന്നാണ് 1950 ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത്.
[തിരുത്തുക] ഏറ്റവും കൂടുതൽ വിവർത്തനം
ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട രേഖ എന്ന ബഹുമതി 1948 ലെ മനുഷ്യാവകാശ പ്രഖ്യാപനത്തിനാണ്.
[തിരുത്തുക] മനുഷ്യാവകാശധ്വംസനം
മനുഷ്യാവകാശധ്വംസനം എന്നതുകൊണ്ടു ഉദ്ദേശിയ്ക്കുന്നതു, ഏതെങ്കിലും ഒരു അടിസ്ഥാനപരമായ മാനുഷിക പരിഗണന ആർക്കെങ്കിലും ലഭ്യമാകാതെ പോകുന്ന അവസ്ഥയെയാണു്.
- ഏതെങ്കിലും ഒരു പ്രത്യേക മതത്തിലോ, ജാതിയിലോ, വിഭാഗത്തിലോ ഉൾപ്പെട്ട ഒരാൾക്കു്, ഒരു സാധാരണ പൗരനു ലഭിയ്ക്കേണ്ടതായ പരിഗണനകളിൽ ഏതെങ്കിലും ഒന്നെങ്കിലും ലഭിയ്ക്കാത്ത അവസ്ഥ.
- സ്ത്രീയെയും പുരുഷനെയും തുല്യരായി കാണാതിരിയ്ക്കുക.
- വർഗ്ഗപരമോ മതപരമോ ആയി വ്യത്യസ്തത പുലർത്തുന്ന വിഭാഗങ്ങൾക്കു് തുല്ല്യ പരിഗണന കൊടുക്കാതിരിയ്ക്കുക.
- ഒരു മനുഷ്യനെ വിൽക്കുകയോ, അടിമയായി ഉപയോഗിയ്ക്കുകയോ ചെയ്യുക.
- ക്രൂരവും അസാധാരണവുമായ ശിക്ഷകൾ (ക്രൂരമായ മർദ്ദനം, വധശിക്ഷ മുതലായവ).
- നിയമാനുസൃതമല്ലാതെയും പക്ഷപാതപരമായും ശിക്ഷ വിധിയ്ക്കുകയും നടപ്പാക്കുകയും ചെയ്യൽ (ന്യായമായ വാദപ്രതിവാദം കൂടാതെ തന്നെ).
- വ്യക്തികളുടെ സ്വകാര്യജീവിതത്തിലേയ്ക്കുള്ള കടന്നു കയറ്റം (ഭരണയന്ത്രത്തിന്റെ).
- രാജ്യാന്തരഗമനസ്വാതന്ത്ര്യനിഷേധം.
- അഭിപ്രായസ്വാതന്ത്ര്യവും മതവിശ്വാസസ്വാതന്ത്ര്യവും നിഷേധിയ്ക്കപ്പെടുക.
- യൂണിയനിൽ ചേർന്നു പ്രവൃത്തിയ്ക്കാനുള്ള സ്വാതന്ത്ര്യം നിഷേധിയ്ക്കപ്പെടുക.
- വിദ്യാഭ്യാസം നിഷേധിയ്ക്കപ്പെടുക.
പ്രായോഗികതലത്തിൽ, സമ്പൂർണ്ണ ജനാധിപത്യ രാജ്യങ്ങളിൽ മനുഷ്യാവകാശധ്വംസനങ്ങൾ വളരെ അപൂർവ്വമാണെന്നു കാണാം, അതേ സമയം സ്വേച്ഛാധിപത്യ-മതാധിപത്യ രാജ്യങ്ങളിൽ മനുഷ്യാവകാശധ്വംസനങ്ങൾ സാധാരണവുമാണു്. അമേരിയ്ക്ക പോലുള്ള ചില ജനാധിപത്യരാജ്യങ്ങളിൽ, ഇപ്പോഴും നിലവിലുള്ള വധശിക്ഷയ്ക്കെതിരെ ആംനസ്റ്റി ഇന്റർനാഷണൽ മുതലായ മനുഷ്യാവകാശസംഘടനകൾ പ്രവർത്തിച്ചു കൊണ്ടിരിയ്ക്കുകയാണു്.
ധാരാളം അന്താരാഷ്ട്ര ഗവൺമെന്റിതര സംഘടനകൾ (ഫ്രീഡം ഹൌസു്, ആംനസ്റ്റി ഇന്റർനാഷണൽ മുതലായവ) ലോകം മുഴുവനും മനുഷ്യാവകാശധ്വംസനങ്ങൾക്കെതിരെ പോരാടിക്കൊണ്ടിരിയ്ക്കുകയാണു്.
[തിരുത്തുക] അവലംബം
മലയാള മനോരമ , 2011 ഡിസംബർ 09 , കൊച്ചി എഡിഷൻ.