വിദ്യാർത്ഥി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു വിദ്യാർത്ഥി എന്നത് ഒരു സ്കൂളിലോ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പഠനാവശ്യത്തിനായി ചേർന്നിട്ടുള്ള വ്യക്തിയാണ്, കൂടാതെ അറിവ് സമ്പാദിക്കുക, തൊഴിലുകൾ വികസിപ്പിക്കുക, ആഗ്രഹിക്കുന്ന മേഖലയിൽ തൊഴിൽ നേടുക എന്നീ ലക്ഷ്യങ്ങളോടെ പഠിക്കുന്ന വ്യക്തിയും ആണ്.

വിദ്യാർഥികൾ അദ്ധ്യാപകന്റെ കണക്ക് ക്ലാസ്സിൽ പങ്കെടുക്കുന്നു
ഷാങ്ഹായിലെ ഒരു അന്താരാഷ്ട്ര സ്കൂളിൽ വ്യത്യസ്ത രാഷ്ട്രങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ.


ഇന്ത്യയിലെ സ്കൂൾ വിദ്യാഭ്യാസം താഴെ തരം തിരിച്ചിരിക്കുന്നു.

പ്രീ-പ്രൈമറി( Nursery, LKG, UKG ), പ്രൈമറി( Class 1 to 5 ), സെക്കൻഡറി ( 6 to 10 ) , ഹയർ സെക്കൻഡറി ( 11 to 12) എന്നിവയാണവ. സാധാരണയായി ബിരുദ പഠനങ്ങൾ മൂന്നുവർഷ ദൈർഘ്യമുള്ള കോഴ്സുകളാണ്. എന്നാൽ എൻജിനീയറിങ് ( Btech or BE), ഫാർമസി (Bpharm) എന്നിവ നാലുവർഷം കാലയളവും, എംബിബിഎസ് പഠനം ഏകദേശം അഞ്ചര വർഷത്തോളവും നീണ്ട്നിൽക്കുന്നു.

"https://ml.wikipedia.org/w/index.php?title=വിദ്യാർത്ഥി&oldid=3706517" എന്ന താളിൽനിന്ന് ശേഖരിച്ചത്