വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Varapetty Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പണ്ട് ,,,,ഋഷിനാഗക്കുളം,,,, എന്ന് അറിയപ്പെട്ടിരുന്ന എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ കോതമംഗലം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വാരപ്പെട്ടി... വാരപ്പെട്ടി എന്ന ഗ്രാമം
തൃക്കാരിയൂർ ആസ്ഥാനമായ കരൂർ രാജവംശത്തിന്റെ പരിധിയിൽപെട്ട പ്രദേശമായിരുന്നു           ,,,, വാരപ്പെട്ടി,,,,, രാജഭരണകാലത്ത്   തെക്കുംകൂർ, വടക്കുംകൂർ നാട്ടുരാജ്യങ്ങളെ വേർതിരിച്ചിരുന്ന കോട്ടയുടെ ആരംഭo കുറിക്കുന്ന കോട്ടപ്പാറയും രാജവാഴ്ച്ചയുടെ കല്ലേൽ പിളർക്കുന്ന കല്പ്പനകളിൽ പൂത്തുനിന്ന കോട്ടപ്പാടമെന്ന വയലേലയും നിറഞ്ഞ ഈ പ്രദേശം ഇപ്പോൾ രണ്ടു പഞ്ചായത്തായി മാറ്റപ്പെട്ടിരിക്കുന്നു. ഇടുക്കി ജില്ലയോട് ചേർന്ന് കിടക്കുന്നതിനാൽ ഒരു മലയോരസാഹചര്യം ഉള്ള ഒരു ഗ്രാമമാണ് വാരപ്പെട്ടി പുരാണ കാലം മുതൽ ചരിത്ര പ്രാധാന്യം ഉള്ള നാടാണ് ഇത്         മാർത്താണ്ഡവർമ്മയുടെ ആക്രമണത്തോടെ ചരിത്രത്താളുകളിലേക്കുമറ ഞ്ഞു...വാരപ്പെട്ടി മഹാദേവക്ഷേത്രം പൌരാണിക കാലത്തിന്റെ ശേഷിപ്പുകളിൽ ഒന്നാണ് ഈ പ്രദേശത്ത്‌ ആഴ്ചയിൽ ഉള്ള കരം പിരിക്കുന്നത്തിനും, സൂക്ഷിക്കുന്നതിനും ഒരു പെട്ടി വെച്ചിരുന്നു എന്നും പിന്നീട് പെട്ടി വെച്ചിരുന്ന സ്ഥലം വാരപ്പെട്ടി എന്ന് അറിയപ്പെടുകയും ചെയ്തു.... 

By രതീഷ് വിളക്കുമാടം ഗ്രാമപഞ്ചായത്ത് ആണ് 21.5 ച.കി.മീ വിസ്തീർണ്ണമുള്ള വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്ത് 1953 ലാണ് രൂപംകൊണ്ടത്.

അതിരുകൾ[തിരുത്തുക]

 • തെക്ക്‌ - ആയവന പഞ്ചായത്ത്
 • വടക്ക് -കോതമംഗലം നഗരസഭയും കവളങ്ങാട് പഞ്ചായത്തും
 • കിഴക്ക് - പല്ലാരിമംഗലം, പോത്താനിക്കാട്, കവളങ്ങാട് പഞ്ചായത്തുകൾ
 • പടിഞ്ഞാറ് - കോതമംഗലം നഗരസഭ, അവല

വാർഡുകൾ[തിരുത്തുക]

 1. കോഴിപ്പിള്ളി
 2. കുടമുണ്ട
 3. കോഴിപ്പിള്ളി കിഴക്ക്
 4. പിടവൂർ
 5. വാരപ്പെട്ടി കിഴക്ക്
 6. മൈലൂർ
 7. കക്കാട്ടൂർ
 8. ഇളങ്ങവം
 9. വാരപ്പെട്ടി സൗത്ത്
 10. വാരപ്പെട്ടി വടക്ക്
 11. ഇഞ്ചൂർ കിഴക്ക്
 12. ഇഞ്ചൂർ
 13. കോഴിപ്പിള്ളി സൗത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല എറണാകുളം
ബ്ലോക്ക് കോതമംഗലം
വിസ്തീര്ണ്ണം 21.5 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 15,285
പുരുഷന്മാർ 7705
സ്ത്രീകൾ 7580
ജനസാന്ദ്രത 711
സ്ത്രീ : പുരുഷ അനുപാതം 983
സാക്ഷരത 91.01%

അവലംബം[തിരുത്തുക]