പാഞ്ഞാൾ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Panjal Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പാഞ്ഞാൾ
Kerala locator map.svg
Red pog.svg
പാഞ്ഞാൾ
10°42′58″N 76°18′18″E / 10.7160099°N 76.3050726°E / 10.7160099; 76.3050726
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശ്ശൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം ചേലക്കര‍
ലോകസഭാ മണ്ഡലം ഒറ്റപ്പാലം
ഭരണസ്ഥാപനങ്ങൾ ഗ്രാമപഞ്ചായത്ത്, വില്ലേജ് ഓഫീസ്
പ്രസിഡന്റ്
വിസ്തീർണ്ണം 30.39ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 20727
ജനസാന്ദ്രത 682/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+0488
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ അങ്ങാടിക്കാവ് വേല,വാഴാലിക്കാവ് വേല,പാഞ്ഞാൽ ഉത്രം വേല,

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ ഭാരതപ്പുഴയ്ക്കു സമീപം സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് പാഞ്ഞാൾ ഗ്രാമപഞ്ചായത്ത്. പാഞ്ഞാൾ, കിള്ളിമംഗലം, പൈങ്കുളം എന്നീ 3 ഗ്രാമങ്ങൾ കൂടിച്ചേർന്നതാണ് ഈ ഗ്രാമപഞ്ചായത്ത്.

ഐതിഹ്യം[തിരുത്തുക]

പാഞ്ഞാൾ എന്ന പേരിനെപ്പറ്റി നിരവധി ഐതിഹ്യങ്ങൾ നിലനില്ക്കുന്നു. പാഞ്ഞാളിലെ പുരാതനമായ ലക്ഷ്മിനാരായണ ക്ഷേത്രം പാഞ്ചാലരാജാവ് സ്ഥാപിച്ചതാണെന്നും തത്ഭവമാണു ഈ പേരിനു ആധാരമെന്നും കരുതപ്പെടുന്നു. പാണ്ഡവർ ആരാധനയ്ക്കുപയോഗിച്ചിരുന്ന "പാർ‌വള്ളിപ്പൂമാല" ഇപ്പോഴും ഈ ക്ഷേത്രത്തിൽ ആരാധയ്ക്കായി ഉപയോഗിച്ച് വരുന്നു.

എ.ഡി. 16 മുതൽ 18 ശതകം വരെ സാമൂതിരി രാജാക്കന്മാർ കൊച്ചിരാജ്യത്തെ നിരന്തരം ആക്രമിച്ചതിനാൽ പെരുമനം എന്ന ഗ്രാമത്തിൽ നിന്നും പാഞ്ഞുവന്നവരാണ് ഇവിടുത്തുകാരെന്നും ആയതിനാൽ ഈ സ്ഥലത്തെ പാഞ്ഞാൾ എന്നും വിളിച്ച് പോരുന്നുവെന്നും പറയപ്പെടുന്നു.

ആർക്കിയോളജി വിഭാഗത്തിന്റെ ഒരു സമീപകാലപഠനത്തിൽ മഹാരാഷ്ട്രയിൽ പാഞ്ചാല എന്നൊരു സ്ഥലമുണ്ടെന്നും അവിടുത്തുകാർ ജയ്മുനിയ്ക്ക് പ്രാധാന്യം നല്കുന്നുണ്ടെന്നും ജൈമിനീയ ശാഖയിൽ‌പ്പെട്ടവരാണ് പാഞ്ഞാളിലെ നമ്പൂതിരിമാർ എന്നും കരുതപ്പെടുന്നു.

ചരിത്രത്തിൽ[തിരുത്തുക]

പാഞ്ഞാളിന്റെ ചരിത്രം വേദത്തിലും യാഗത്തിലും ഇഴചേർ‌ന്ന് കിടക്കുന്നു. ദേശീയ സ്വാതന്ത്ര്യസമരത്തിന്റേയും നവോത്ഥാനപ്രസ്ഥാനത്തിന്റെയും ഭാഗമായി ഗ്രന്ഥശാലാസ്ഥാപനം, നിശാപാഠശാലാസ്ഥാപനം എന്നിവ നടന്നിട്ടുണ്ട്. സാമൂഹികപരിഷ്ക്കരണത്തിന്റെ ഭാഗമായി 1105-ൽ സ്ഥാപിച്ച "നമ്പൂതിരി ബാലിക വിദ്യാലയം" പാഞ്ഞാൾ ഹൈസ്ക്കൂളും പിന്നീട് ഹയർ സെക്കന്റിസ്ക്കൂളും ആയി ഉയർത്തപ്പെട്ടു.

അഗ്നി അതിരാത്രത്തിൽ വലിയ ഒരു മാറ്റത്തിനാണ് പാഞ്ഞാൾ സാക്ഷ്യം വഹിച്ചത്. ചെറുമുക്ക് വൈദികൻ ശ്രീ നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ യജമാനത്തത്തിൽ നടന്ന അഗ്നി അതിരാത്രത്തിൽ ആദ്യമായി അജമാംസത്തിനു പകരം അട ഉപയോഗിച്ചു.

സാംസ്ക്കാരികം[തിരുത്തുക]

ഋക് - സാമ വേദികളുടെ നാടാണ് പാഞ്ഞാൾ. പൊതുരംഗത്തെയ്ക്ക് കൂത്തിനേയും കൂടിയാട്ടത്തെയും കൊണ്ടുവരുന്നതിൽ പ്രധാനപങ്ക് വഹിച്ച പൈങ്കുളം രാമചാക്യാർ, കേരളത്തിൽ അന്യമായിക്കൊണ്ടിരിയ്ക്കുന്ന തോൽ‌പ്പാവക്കൂത്തിൽ പ്രഗല്ഭനായിരുന്ന ചെറുവത്തൂർ ബാലൻ നായർ എന്നീ മണ്മറഞ്ഞ കലാകാരന്മാർ ഇവിടുത്തുകാരായിരുന്നു. കൂടാതെ,കളമെഴുത്തുപാട്ട്, തിരുവാതിരക്കളി, അടുക്കുകൊട്ട് - തുടികൊട്ട് - പാക്കനാര്പാട്ട് - കയ്യാംകളി കലാകാരന്മാരും ഇവിടെയുണ്ട്. ആനപരിപാലനരംഗത്തും ചികിത്സാരംഗത്തും പേരുകേട്ടവരുണ്ടായിരുന്നു.

ആരാധനാലയങ്ങൾ[തിരുത്തുക]

വാഴാലിക്കാവ്, അങ്ങാടിക്കാവ്, അയ്യപ്പൻ‌കാവ്, ലക്ഷ്മിനാരയണക്ഷേത്രം, പളുങ്കിൽ ശിവനാരയണക്ഷേത്രം, തിരുവഞ്ചിക്കുഴി ക്ഷേത്രം എന്നീ ഹിന്ദു ആരാധനാലയങ്ങളും ഉദ്ദേശം 400 വർഷം പഴക്കമുള്ളതും 150 വർഷം പഴക്കമുള്ളതുമായ മുസ്ലിം ആരാധനാലങ്ങളും, കൊച്ചപ്പൻ പടി, ഉദുവടി എന്നിവിടങ്ങളിലായി 2 ക്രിസ്തീയദേവാലയങ്ങളും സ്ഥിതിചെയ്യുന്നു.

ആരോഗ്യ പരിപാലന ശാലകൾ[തിരുത്തുക]

പ്രാധമിക ആരോഗ്യ കേന്ദ്രം കിള്ളിമംഗലം,കൂടാതെ ആയുർവേദ രീതിയിലുള്ള ഉഴിച്ചിൽ പിഴിച്ചിൽ തുടങ്ങിയ ആരോഗ്യ പരിപാലന രീതികൾക്കും പേരുകേട്ട സ്ഥലമാണു പാഞ്ഞാൾ

വിദ്യാലയങ്ങൾ[തിരുത്തുക]

ഗവ ഹയർ സെക്കന്റ്ററി സ്കൂൾ പഞ്ഞാൾ,പൈങ്കുളം എൽ പി സ്കൂൾ,ഗവ യുപി സ്കൂൾ കിള്ളിമംഗലം

വിദേശികളുടെ പഠനങ്ങൾ[തിരുത്തുക]

പാഞ്ഞാൾ കേന്ദ്രീകരിച്ച് നിരവധി വിദേശ പണ്ഡിതർ വിവിധ വിഷയങ്ങളിൽ പഠനം നടത്തിയിട്ടുണ്ട്. വേദങ്ങളെക്കുറിച്ച്‌ 1957ൽ പ്രൊഫസർ സ്‌റ്റാളും പിന്നീട് യാർക്കോ പർപ്പോള എന്ന വിദേശിയും വേദപഠനങ്ങൾ നടത്തി. സോഷ്യോളജിസ്‌റ്റും ആന്ത്രപ്പോളജിസ്‌റ്റുമായ ജോൺ മെഞ്ച്യർ ഇവിടുത്തെ ജനങ്ങളുടെ ജീവിതത്തെപ്പറ്റി പഠനം നടത്തിയിട്ടുണ്ട്. അമേരിക്കൻ നരവംശ ശാസ്ത്രജ്ഞനും മോണ്ട്ക്ളെയർ സർവകലാശാലയിലെ മുൻ പ്രഫസറുമായിരുന്ന റിച്ചാർഡ് ഫ്രാങ്കിയും ഭാര്യ ബാർബറ ചേസും ഇവിടെ താമസിച്ച് പഠനം നടത്തിയിരുന്നു. കേരളത്തിന്റെ സാമ്പത്തികാവസ്ഥ, സമ്പത്തിന്റെ വിതരണം എന്നിവയെക്കുറിച്ചൊക്കെ പഠിക്കുവാൻ എത്തിയ ഫ്രാങ്കി പാഞ്ഞാളിനെ, തന്റെ പഠനഗ്രന്ഥത്തിൽ നെട്ടൂരെന്നാണ്‌ രേഖപ്പെടുത്തിയത്‌.[1]

വാർഡുകൾ[തിരുത്തുക]

 1. പൈങ്കുളം വടക്കുമുറി
 2. പൈങ്കുളം സെൻറർ
 3. പൈങ്കുളം കിഴക്കുമുറി
 4. തൊഴുപ്പാടം സെൻറർ
 5. തൊഴുപ്പാടം തെക്കുമുറി
 6. കീഴില്ലം
 7. കുളമ്പ്
 8. കിള്ളിമംഗലം പടിഞ്ഞാട്ടുമുറി
 9. കിള്ളിമംഗലം സെൻറർ
 10. ഉദുവടി
 11. ചെറങ്കോണം
 12. പാറപ്പുറം
 13. ശ്രീപുഷ്കരം
 14. പാഞ്ഞാൾ
 15. ദളപതി
 16. പൈങ്കുളം തെക്കുമുറി

അവലംബം[തിരുത്തുക]

 1. "തുപ്പേട്ടൻ - പാഞ്ഞാളിന്റെ സ്വന്തം നാടകക്കാരൻ". www.puzha.com. ശേഖരിച്ചത് 29 ജനുവരി 2015. |first1= missing |last1= (help)