നീലക്കുയിൽ (ചലച്ചിത്രം)
നീലക്കുയിൽ | |
---|---|
![]() പോസ്റ്റർ | |
സംവിധാനം | |
നിർമ്മാണം | ടി.കെ. പരീക്കുട്ടി |
രചന | ഉറൂബ് |
അഭിനേതാക്കൾ | |
സംഗീതം | കെ. രാഘവൻ |
ഗാനരചന | പി. ഭാസ്കരൻ |
ഛായാഗ്രഹണം | എ. വിൻസെന്റ് |
ചിത്രസംയോജനം | ടി.ആർ. ശ്രീനിവാസലു |
സ്റ്റുഡിയോ | ചന്ദ്രതാരാ പ്രൊഡക്ഷൻസ് |
വിതരണം | ചന്ദ്രതാരാ പിക്ചേഴ്സ് |
റിലീസിങ് തീയതി | 1954 ഒക്ടോബർ 10 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹1 ലക്ഷം[1] |
സമയദൈർഘ്യം | 171 മിനിറ്റ് |
1954-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നീലക്കുയിൽ. പി. ഭാസ്കരനും രാമു കാര്യാട്ടും ചേർന്ന് സംവിധാനം ചെയ്ത[2] ഈ ചിത്രം മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരത്തിന് അർഹമായി[3]. മലയാളത്തിലെ ആദ്യ സംവിധായകജോഡിയുടെ അരങ്ങേറ്റം കൂടിയായിരുന്നു നീലക്കുയിൽ. തന്റെ തന്നെയൊരു കഥയെ ആസ്പദമാക്കി ഉറൂബാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.
അഭിനേതാക്കൾ[തിരുത്തുക]
- സത്യൻ – ശ്രീധരൻനായർ
- മിസ് കുമാരി – നീലി
- പ്രേമ – നളിനി
- പി. ഭാസ്കരൻ – ശങ്കരൻനായർ
- മാസ്റ്റർ വിപിൻ – മോഹൻ
- കെ. ബാലകൃഷ്ണമേനോൻ – മൊയ്തു
- അമ്മിണിയമ്മ – ലക്ഷ്മിയമ്മ
- മണവാളൻ ജോസഫ് – നാണുനായർ
- ജോൺസൺ – മാരാർ
- കൊച്ചപ്പൻ – കുട്ടൻനായർ
- ബാലരാമൻ – നമ്പൂതിരി
- രാമൻകുട്ടി – കാരണവർ
- ജെ.എ.ആർ. ആനന്ദ് – ചാത്തപ്പൻ[2]
- വി. കമലാക്ഷി – തള്ളപ്പുലയി
- തങ്കമണി – മാത
- വി.ഒ. അബ്ദുല്ല – കോർമ്മൻ
- ഗോവിന്ദ് പാലിയാട്ട് – ഹെഡ് മാസ്റ്റർ
- ഗോപി – കാര്യസ്ഥൻ
- എ. ബാഹുലേയൻ – കൃഷ്ണഭട്ട്
- ഹൂദ് – രാഘവൻ
- ഉസ്മാൻ – രാഘവന്റെ കൂട്ടുകാരൻ
- അബ്ദു – രാഘവന്റെ കൂട്ടുകാരൻ
നിർമ്മാണം[തിരുത്തുക]
സത്യനും മിസ് കുമാരിയും പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിന് ഉറൂബ് ആണ് തിരക്കഥയെഴുതിയത്. പിൽക്കാലത്ത് സംവിധായകനായ വിൻസെന്റായിരുന്നു ഛായാഗ്രാഹകൻ. പി. ഭാസ്കരൻ രചിച്ച ഗാനങ്ങൾക്ക് ഈണം പകർന്നത് കെ. രാഘവൻ. സംഗീതസംവിധായകനെന്ന നിലയിൽ രാഘവൻ മാസ്റ്ററുടെ പുറത്തിറങ്ങിയ ആദ്യ ചിത്രമായിരുന്നു നീലക്കുയിൽ.
സംഗീതം[തിരുത്തുക]
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് പി. ഭാസ്കരൻ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് കെ. രാഘവൻ.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "ഉണരുണരൂ" | ശാന്ത പി. നായർ | ||||||||
2. | "എല്ലാരും ചൊല്ലണ്" | ജാനമ്മ ഡേവിഡ് | ||||||||
3. | "എങ്ങനെ നീ മറക്കും" | കോഴിക്കോട് അബ്ദുൽഖാദർ | ||||||||
4. | "കടലാസുവഞ്ചിയേറി" | കോഴിക്കോട് പുഷ്പ | ||||||||
5. | "കായലരികത്തു" | കെ. രാഘവൻ | ||||||||
6. | "കുയിലിനെത്തേടി" | ജാനമ്മ ഡേവിഡ് | ||||||||
7. | "ജിഞ്ചക്കം താരോ" | കെ. രാഘവൻ, കോറസ് | ||||||||
8. | "മാനെന്നും വിളിക്കില്ല" | മെഹബൂബ് | ||||||||
9. | "മിന്നും പൊന്നിൻ കിരീടം" (പരമ്പരാഗതം – സി.വി. ഭട്ടതിരി) | ശാന്ത പി. നായർ |
പുരസ്കാരങ്ങൾ[തിരുത്തുക]
- മികച്ച ചലച്ചിത്രത്തിനുള്ള അഖിലേന്ത്യാ മെറിറ്റ് സെർട്ടിഫിക്കറ്റ്
- മികച്ച മലയാളചലച്ചിത്രം
പ്രാധാന്യം[തിരുത്തുക]
തിരക്കഥ, ഛായാഗ്രഹണം, ഗാനങ്ങൾ, കലാസംവിധാനം തുടങ്ങി മലയാളസിനിമയുടെ എല്ലാ മേഖലകളിലും ഒരു മാറ്റത്തിന് തുടക്കമിട്ട ചിത്രമാണിത്. ഗാനങ്ങളിൽ അധികവും നാടൻപാട്ടുകളിൽ ഊന്നിയവയായിരുന്നു. മാനെന്നും വിളിക്കില്ല... (ആലാപനം മെഹബൂബ്), എല്ലാരും ചൊല്ലണ്... (ജാനമ്മ ഡേവിഡ്), കായലരികത്ത്... (കെ.രാഘവൻ), ഏങ്ങനെ നീ മറക്കും കുയിലേ... (കോഴിക്കോട് അബ്ദുൾ ഖാദർ), കുയിലിനെ തേടി (ജാനമ്മ ഡേവിഡ്) തുടങ്ങിയ ഗാനങ്ങൾ ഏറെ ജനപ്രീതി നേടി. സംവിധാനത്തിനും ഗാനരചനയ്ക്കും പുറമെ പി. ഭാസ്കരൻ സിനിമയിലെ മുഖ്യ കഥാപാത്രങ്ങളിലൊന്നായ പോസ്റ്റ്മാൻ ശങ്കരൻ നായരുടെ വേഷത്തിൽ അഭിനയിക്കുകയും ചെയ്തു.
അവലംബം[തിരുത്തുക]
- ↑ "A man and two milestones". മൂലതാളിൽ നിന്നും 2012-11-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-20.
- ↑ 2.0 2.1 "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 717. 2011 നവംബർ 21. ശേഖരിച്ചത് 2013 ഏപ്രിൽ 06.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "സിനിമ" (PDF). മലയാളം വാരിക. 2013 മെയ് 31. മൂലതാളിൽ (PDF) നിന്നും 2016-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഒക്ടോബർ 08.
{{cite news}}
: Check date values in:|accessdate=
and|date=
(help)
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- നീലക്കുയിൽ on IMDb
- മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ് (M3DB)ൽ നിന്ന് നീലക്കുയിൽ
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് നീലക്കുയിൽ (ചലച്ചിത്രം)
- സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1954-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ ചിത്രങ്ങൾ
- പി. ഭാസ്കരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- രാമു കാര്യാട്ട് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- പി ഭാസ്കരന്റെ ഗാനങ്ങൾ
- ഭാസ്കരൻ- രാഘവൻ ഗാനങ്ങൾ
- കെ രാഘവൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- സാഹിത്യകൃതികളെ ആസ്പദമാക്കിയ ചലച്ചിത്രങ്ങൾ