ഞാറക്കൽ ഗ്രാമപഞ്ചായത്ത്
(ഞാറയ്ക്കൽ ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഞാറക്കൽ ഗ്രാമപഞ്ചായത്ത് | |
10°14′56″N 76°07′55″E / 10.249°N 76.132°E | |
![]() | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | {{{താലൂക്ക്}}} |
നിയമസഭാ മണ്ഡലം | ഞാറക്കൽ |
ലോകസഭാ മണ്ഡലം | എറണാകുളം |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | {{{വാർഡുകൾ}}} എണ്ണം |
ജനസംഖ്യ | 22978 |
ജനസാന്ദ്രത | 2672/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
എറണാകുളം ജില്ലയിലെ വൈപ്പിൻ ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ഞാറക്കൽ. വടക്ക് നായരമ്പലം പഞ്ചായത്ത്, കിഴക്ക് കടമക്കുടി, മുളവുകാട് പഞ്ചായത്തുകൾ തെക്ക് മുളവുകാട്, എളങ്കുന്നപ്പുഴ പഞ്ചായത്തുകൾ, പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ് ഞാറക്കൽ പഞ്ചായത്തിന്റെ അതിരുകൾ.
ചരിത്രം[തിരുത്തുക]
1341-ലെ പ്രളയത്തിനു മുമ്പുതന്നെ നെടുമങ്ങാട്, മഞ്ഞനക്കാട്, പുക്കാട്, എളങ്കുന്നപ്പുഴ ഓച്ചന്തുരുത്ത്, പനമ്പുക്കാട് എന്ന പ്രദേശങ്ങൾ ഇവിടെ ഉണ്ടായിരുന്നു. ഞാറ പക്ഷികൾ ചേക്കേറുന്ന സ്ഥലം എന്നതിൽ നിന്നാണ് ഞാറക്കൽ എന്ന പേരുണ്ടായതെന്നാണ് വിശ്വാസം.[1]. പുതിയേടത്ത് ഭഗവതീ ക്ഷേത്രം (ഇപ്പോഴത്തെ ശിവക്ഷേത്രം) പഴയകാലത്തെ ഒരു പ്രശസ്തമായ ക്ഷേത്രമായിരുന്നത്രെ. കൊച്ചിരാജവംശത്തിലെ തമ്പുരാട്ടിമാർ ഇവിടെ തൊഴാൻ വരാറുണ്ടായിരുന്നു. ഏതാണ്ട് അഞ്ഞൂറു വർഷങ്ങൾക്കു മുമ്പാണ് സുറിയാനി ക്രിസ്ത്യാനികൾ ഇവിടെ താമസം തുടങ്ങിയത് . 1824-ലാണ് ഇന്ന് കാണുന്ന രീതിയിലുള്ള ദേവാലയം പണി കഴിപ്പിച്ചത്. റോഡുഗതാഗതത്തേക്കാൾ ജലഗതാഗതമായിരുന്നു ഞാറക്കൽ പണ്ടുണ്ടായിരുന്നത്. ബന്തർ കനാലും(ഇന്നത്തെ പുത്തൻ തോട്) അപ്പങ്ങാട് തോടും ജലഗതാഗതത്തിനുപയോഗിച്ചിരുന്നു.
ജീവിതോപാധി[തിരുത്തുക]
പ്രധാന ജീവിതോപാധി കൃഷി തന്നെയാണ്. പഞ്ചായത്തിൽ ധാരാളമായി കണ്ടുവരുന്ന നെൽപാടങ്ങൾ ഇത് വിളിച്ചുപറയുന്നു. എന്നാൽ പുതിയ തലമുറയിലെ ആളുകൾ നെൽ വ്യവസായത്തിലെ നഷ്ടം ഓർത്ത് പുതിയ തരത്തിലുള്ള കൃഷിക്കായി അവരുടെ നെൽവയലുകൾ ഉപയോഗിക്കുന്നു. ചെമ്മീൻ കെട്ട് , അലങ്കാരം മത്സ്യം വളർത്തൽ , ഭക്ഷ്യയോഗ്യമായ മത്സ്യം വളർത്തൽ എന്നിവയാണ് ഇത്. മഞ്ഞനിക്കരയിൽ കാണപ്പെടുന്ന ഒറ്റ തിരിഞ്ഞുള്ള വൻകിട വ്യവസായികളുടെ ഉടമസ്ഥതയിലുള്ള റിസോർട്ടുകൾ ഈ സ്ഥലത്തിനു ഭാവിയിൽ വിനോദസഞ്ചാരത്തിനുള്ള സാധ്യതകളെ ശരിവക്കുന്നു.
വ്യവസായം[തിരുത്തുക]
ഞാറക്കൽ ഫിഷ്പോണ്ട് ആണ് പ്രകൃതിയുടെ ചുറ്റുപാടിൽ തീർക്കപ്പെട്ട ആദ്യത്തെ ഫിഷ്പോണ്ട്. ഇവിടേക്ക് ആളുകൾ ധാരാളമായി വന്നുകൊണ്ടിരിക്കുന്നു. ഒഴിവു ദിനം ചിലവഴിക്കാനും , മത്സ്യബന്ധനത്തിലേർപ്പെടാനും മറ്റുമായി ചിലർ ചെലവു കുറഞ്ഞ ഈ സ്ഥലം തിരഞ്ഞെടുക്കുന്നു.[2]
ആരാധനാലയങ്ങൾ[തിരുത്തുക]
- ഞാറക്കൽ സെന്റ് മേരീസ് പള്ളി. 1451-ലാണ് ഈ പള്ളി സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു.[3].ബ്ലാവേലി രാജകുടുംബാംഗത്തിൽ നിന്നുള്ള ഒരു ജന്മിയാണ് ഈ പള്ളി പണിയാനുള്ള സ്ഥലം നൽകിയത്. കന്യകാമറിയത്തിനോടുള്ള ഉപകാരസ്മരണയായിരുന്നു ഇത്.
വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]
- സെന്റ് മേരീസ് അപ്പർ പ്രൈമറി സ്ക്കൂൾ ഞാറക്കൽ
- ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ
- ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ.
- ഫിഷറീസ് അപ്പർ പ്രൈമറി സ്കൂൾ
- ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ
- ടാലന്റ് കേന്ദ്രീയ വിദ്യാലയം
- അസ്സീസ്സി പബ്ളിക് സ്കൂൾ
- മറല്ലോ സ്കൂൾ - പെരുമ്പിള്ളി.
- മേരിമാത കോളേജ് - ഞാറക്കൽ
പ്രധാന സർക്കാർ സ്ഥാപനങ്ങൾ[തിരുത്തുക]
- ഗ്രാമ പഞ്ചായത്ത് ഓഫീസ്
- വില്ലേജു ഓഫീസ്
- രജിസ്റ്റേർ കച്ചേരി
- വൈപ്പിൻ മുനമ്പം സർക്കിൾ പോലീസ് സ്റേറഷൻ
- പ്രാഥമിക ആരോഗ്യ കേന്ദ്രം /ഗവൺമെന്റ് ആശുപത്രി.
- സർക്കാർ ഹോമ്യോ ദിസ്പെൻസ്സരി
- സർക്കാർ മൃഗാശുപത്രി
- ഐ. സി . ഡി എസ് ഓഫീസ്
- കെ എസ് സീ ബി ഓഫീസ്
- സബ് രജിസ്റ്റർ ഓഫീസ്/ ഏക്‌സൈസ് ഓഫീസ്
- പോസ്റ്റ് ഓഫീസ്
മറ്റു പ്രധാന ഗവർന്മേന്റിതര ആരോഗ്യ സ്ഥാപനങ്ങൾ[തിരുത്തുക]
- അമൃത സമൂഹ ആരോഗ്യ പരിശീലന കേന്ദ്രം
- ക്രിസ്തുജയന്തി ആശുപത്രി , പെരുമ്പിള്ളി.
- ബീനാ നഴ്സിംഗ് ഹോം
- മമ്പിള്ളി നഴ്സിംഗ് ഹോം
- പാരമൌന്റ്റ് ഡെന്റൽ ക്ലിനിക്
- കൃഷ്ണകുമാർ ഡെന്റൽ ക്ലിനിക്
- സ്മൈൽ പ്ലീസ് ഡെന്റൽ ക്ലിനിക്
- സിദ്ധ-യുനാനി സെന്റെർ, അപ്പങ്ങാട്
പ്രധാനവ്യക്തികൾ[തിരുത്തുക]
- ഷെവലിയർ പി.ജെ. ചെറിയാൻ - കൊച്ചിരാജാവിന്റെ ആസ്ഥാന ചിത്രകാരനും ഫോട്ടോഗ്രാഫറും ആയിരുന്നു. കലാരംഗത്തെ പ്രവർത്തനത്തിന് അംഗീകാരമായിട്ടാണ് മാർപാപ്പ അദ്ദേഹത്തിനു ഷെവലിയർ സ്ഥാനം നൽകിയത്. [4] എറണാകുളത്തെ ആദ്യകാല സ്റ്റുഡിയോ ആയ റോയൽ സ്റ്റുഡിയോ സ്ഥാപിച്ചത് ഇദ്ദേഹമാണ്. ഇദ്ദേഹം ഒരു സിനിമാ നിർമ്മാതാവും , അഭിനേതാവും കൂടിയാണ്. 1954 ൽ പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ചിത്രത്തിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട് , കൂടാതെ 1948 ൽ പുറത്തിറങ്ങിയ നിർമ്മല എന്ന ചിത്രത്തിന്റെ നിർമാതാവ് കൂടിയാണ് പി.ജെ. ചെറിയാൻ [5]
ഞാറക്കൽ ശ്രീനി മഹാ നടനം വിശ്വാസ് ഞാറക്കൽ
വാർഡുകൾ[തിരുത്തുക]
- കടപ്പുറം
- ജയ്ഹിന്ദ്
- ഹൈസ്കൂൾ
- പള്ളി
- കോൺ വെൻറ്
- ഊടാറക്കൽ
- കല്ലുമടം വലിയവട്ടം
- മഞ്ഞനക്കാട്
- അപ്പങ്ങാട് വടക്ക്
- അപ്പങ്ങാട് സൌത്ത്
- പെരുമ്പിള്ളി
- തരിശ്
- പൊഴീൽ
- ലൈറ്റ് ഹൌസ്
- പഞ്ചായത്ത്
- ആറാട്ടുവഴി
- അഞ്ചുചിറ
സ്ഥിതിവിവരകണക്കുകൾ[തിരുത്തുക]
ജില്ല | എറണാകുളം |
ബ്ലോക്ക് | വൈപ്പിൻ |
വിസ്തീർണ്ണം | 8.6 |
വാർഡുകൾ | 15 |
ജനസംഖ്യ (സെൻസസ് 2001 ) | 24166 |
പുരുഷൻമാർ | 11628 |
സ്ത്രീകൾ | 12538 |
അവലംബം[തിരുത്തുക]
- ↑ തദ്ദേശസ്വയംഭരണ വെബസൈറ്റ് ഞാറക്കൽ പേരിനു പിന്നിൽ.
- ↑ ഞാറക്കൽ ഫിഷ്പോണ്ട്
- ↑ ചർച്ച്ന്യൂസ് സെന്റ് മേരീസ് പള്ളി ചരിത്രം
- ↑ തദ്ദേശസ്വയംഭരണ വെബസൈറ്റ് ഷെവലിയർ പി.ജെ. ചെറിയാൻ.
- ↑ ഇന്റർനാഷണൽ മൂവീ ഡാറ്റാബേസ് പി.ജെ.ചെറിയാൻ