പട്ടണം (എറണാകുളം ജില്ല)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pattanam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പട്ടണം
ഗ്രാമം
Country India
StateKerala
DistrictErnakulam
Government
 • ഭരണസമിതിChittattukara Panchayat
Languages
 • OfficialMalayalam, English
Time zoneUTC+5:30 (IST)
PIN
683 522
Telephone code0484
വാഹന റെജിസ്ട്രേഷൻKL-42
Nearest cityKochi
Lok Sabha constituencyErnakulam
Civic agencyChittattukara Panchayat
Climatetropical (Köppen)

എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിനും തൃശ്ശൂർ ജില്ലയ്ക്കും ഇടയിലുള്ള ഒരു ചെറിയ ഗ്രാമമാണു് പട്ടണം. സമകാലീനഭൂമിശാസ്ത്രത്തിൽ എടുത്തുപറയത്തക്ക പ്രത്യേകതകൾ ഒന്നുമില്ലെങ്കിലും ദക്ഷിണേഷ്യയുടെ പ്രാചീനചരിത്രത്തിൽ ഈ പ്രദേശം നിർണ്ണായകമായ ഒരു സ്ഥാനം വഹിച്ചിട്ടുണ്ടു്. ക്രി.മു. പത്താം നൂറ്റാണ്ടു മുതൽ ക്രി.പി. പത്താം നൂറ്റാണ്ടു വരെയെങ്കിലുമുള്ള 2000 വർഷത്തെ സുദീർഘമായ ജനാവാസപാരമ്പര്യം ഈ സ്ഥലത്തിനുണ്ടെന്നു് ഗവേഷകർ അഭിപ്രായപ്പെട്ടിട്ടുണ്ടു്.[1] ഇതിനെത്തുടർന്നു്, കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ ഒരു വിദഗ്ദസംഘം പട്ടണത്തെ പുരാവസ്തു ഉദ്ഖനനം നടത്തിക്കൊണ്ടിരിക്കുന്നു. നാലുമീറ്റർ ഘനത്തിൽ മണ്ണിനടിയിൽ പുതഞ്ഞുകിടക്കുന്ന സുപ്രധാനമായ പല സാമഗ്രികളും തുടർന്നും കണ്ടെടുത്തുകൊണ്ടിരിക്കുന്നതിനാൽ ദക്ഷിണേഷ്യൻ ചരിത്ര-പുരാവസ്തുഗവേഷകർക്കു് കേരളത്തിലെ ഏറ്റവും താൽപ്പര്യമുള്ള മേഖലകളിൽ മുൻപന്തിയിലാണു് ഇപ്പോൾ പട്ടണത്തിന്റെ സ്ഥാനം.

ആധുനിക ഇന്ത്യയിലെ ചരിത്ര പുസ്തകങ്ങളിലൊക്കെ തന്നെ ഇപ്പോൾ പട്ടണത്തെ പറ്റി പരാമർശിക്കുന്നുണ്ട്. ദിവസംതോറും പട്ടണമെന്ന കൊച്ചു പ്രദേശം പ്രസിദ്ധിയാർജിച്ച് വരുകയാണ്.


അവലംബം[തിരുത്തുക]

  1. "ദേശീയവാർത്തകൾ : പട്ടണം - ഇന്ത്യാസമുദ്രവലയത്തിലെ ഏറ്റവും സമ്പന്നമായ ഇൻഡോ-റോമൻ പുരാവസ്തുമേഖല". ദി ഹിന്ദു (ദിനപത്രം). 2009-05-03. ശേഖരിച്ചത് 2011-09-19.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പട്ടണം_(എറണാകുളം_ജില്ല)&oldid=3149537" എന്ന താളിൽനിന്ന് ശേഖരിച്ചത്