Jump to content

മോഹൻലാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മോഹൻ‍ലാൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മോഹൻലാൽ
ജനനം
മോഹൻലാൽ വിശ്വനാഥൻ[1][2]

(1960-05-21) 21 മേയ് 1960  (64 വയസ്സ്)
മറ്റ് പേരുകൾലാൽ
തൊഴിൽചലച്ചിത്ര അഭിനേതാവ്, നിർമ്മാതാവ്, ചലച്ചിത്രവിതരണം, വ്യവസായി, അംബാസഡർ, പിന്നണിഗായകൻ
സജീവ കാലം1978 - ഇതുവരെ
ജീവിതപങ്കാളി(കൾ)സുചിത്ര (1988 - ഇതുവരെ)
കുട്ടികൾപ്രണവ് മോഹൻലാൽ, വിസ്മയ
മാതാപിതാക്ക(ൾ)വിശ്വനാഥൻ നായർ, ശാന്തകുമാരി
വെബ്സൈറ്റ്http://www.thecompleteactor.com

മലയാള ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ (പൂർണ്ണനാമം: മോഹൻലാൽ വിശ്വനാഥൻ, ജനനം: മേയ് 21, 1960).[3] രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനാണ്‌. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായകനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 ൽ[4] രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ബഹുമതിയും നൽകി ഭാരത സർക്കാർ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകുകയും ചെയ്തു.[5] ചലച്ചിത്ര ലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയും [6] [7] മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്.

1980, 90 ദശകങ്ങളിൽ അഭിനയിച്ച ചലച്ചിത്ര വേഷങ്ങളിലൂടെയാണ്‌ മോഹൻലാൽ ശ്രദ്ധേയനായി മാറിയത്. നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിലെ സോളമൻ, നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ദാസൻ, തൂവാനത്തുമ്പികൾ എന്ന ചിത്രത്തിലെ ജയകൃഷ്ണൻ, മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ഡോക്ടടർ സണ്ണി, ചിത്രം എന്ന ചിത്രത്തിലെ വിഷ്ണു, ദശരഥം എന്ന ചിത്രത്തിലെ രാജീവ് മേനോൻ,കിരീടം എന്ന ചിത്രത്തിലെ സേതുമാധവൻ, ഭരതം എന്ന ചിത്രത്തിലെ ഗോപി, ദേവാസുരം എന്ന ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, ഇരുവർ എന്ന ചിത്രത്തിലെ ആനന്ദൻ, വാനപ്രസ്ഥം എന്ന ചിത്രത്തിലെ കുഞ്ഞിക്കുട്ടൻ, സ്ഫടികം എന്ന ചിത്രത്തിലെ ആടുതോമ, തന്മാത്ര എന്ന ചിത്രത്തിലെ രമേശൻ നായർ, പരദേശി എന്ന ചിത്രത്തിലെ വലിയകത്തു മൂസ, ഭ്രമരം എന്ന ചിത്രത്തിലെ ശിവൻ കുട്ടി തുടങ്ങിയവ മോഹൻലാലിന്റെ ശ്രദ്ധേയമായ ചലച്ചിത്ര വേഷങ്ങളാണ്‌.

ജീവിതരേഖ

ജനനം

സർക്കാർ ഉദ്യോഗസ്ഥനായിരുന്ന വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ പുത്രനായി ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ 1960 മേയ് 21-നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ജനനം.[8] മോഹൻലാലിന്റെ അച്ഛൻ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്തുള്ള മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മുടവൻമുകളിലുള്ള ഒരു ചെറിയ സ്കൂളിലാണ് മോഹൻലാൽ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. പ്രിയദർശൻ, എം.ജി. ശ്രീകുമാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപാഠികൾ ആയിരുന്നു. ഈ സൗഹൃദം അദ്ദേഹത്തെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്. കിളിക്കൊഞ്ചൽ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള പ്യാരേലാൽ എന്ന അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ 2000 ൽ മരണമടഞ്ഞിരുന്നു.

വിദ്യാഭ്യാസം

തിരുവനന്തപുരത്തെ മോഡൽ സ്കൂളിലാണ് മോഹൻലാൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മോഹൻലാൽ സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ നാടകങ്ങളിലും മറ്റും അഭിനയിക്കുമായിരുന്നു. ആറാം ക്ലാസിലായിരുന്നപ്പോൾ മോഹൻലാൽ സ്കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇതു സാധാരണ സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികൾക്കു ലഭിച്ചിരുന്ന ഒരു പുരസ്കാരമായിരുന്നു. മോഹൻലാലിന്റെ ഉപരിപഠനം തിരുവനന്തപുരത്തെ എം.ജി കോളേജിൽ ആയിരുന്നു. ബി,കോം ബിരുദധാരിയാണ്. കോളേജിൽ ഒപ്പമുണ്ടായിരുന്ന പലരും, പ്രത്യേകിച്ചു പ്രിയദർശൻ, മണിയൻപിള്ള രാജു തുടങ്ങിയവർ മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിർണായക പങ്കുവഹിച്ചതിനൊപ്പം മലയാള സിനിമയിൽ സ്വന്തമായ സ്ഥാനം ഉറപ്പിച്ചവരുമാണ്‌.

ചലച്ചിത്ര ജീവിതം

ആദ്യകാലം (1978-1985)

മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം ആയിരുന്നു. ലാലിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിർമ്മിച്ചത്.[9] മോഹൻലാൽ ഈ ചിത്രത്തിൽ ഒരു ഹാസ്യ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. മോഹൻലാൽ അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) ആയിരുന്നു. ആദ്യചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് 20 വയസ്സായിരുന്നു പ്രായം. ആ ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു മോഹൻലാലിന്. ശങ്കർ‍ ആയിരുന്നു മോഹൻലാലിന്റെ ആദ്യ ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. സം‌വിധാനം ചെയ്തത് ഫാസിലും. മഞ്ഞിൽ വിരിഞ്ഞ പൂക്കളിനു ശേഷം മോഹൻലാലിന് ധാരാളം അവസരങ്ങൾ ലഭിക്കുകയുണ്ടായി. 1983-ൽ 25-ഓളം ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിക്കുകയുണ്ടായി. മാളിയംപുരക്കൽ ചാക്കോ പുന്നൂസ് ( നവോദയ അപ്പച്ചൻ ) സം‌വിധാനം ചെയ്ത മോഹൻലാൽ അഭിനയിച്ച എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രം വളരെ അധികം ജനശ്രദ്ധ നേടിയിരുന്നു. ആ കാലഘട്ടത്തിൽ മോഹൻലാലിന്റെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചിത്രമായിരുന്നു ഉയരങ്ങളിൽ, ഐ.വി. ശശി സം‌വിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് പ്രശസ്ത സാഹിത്യകാരൻ എം.ടി വാസുദേവൻ നായരായിരുന്നു. സാവധാനം, പ്രതിനായക വേഷങ്ങളിൽ നിന്നു നായക വേഷങ്ങളിലേക്ക് മാറിയ ലാൽ, തുടർന്ന് കാമ്പുള്ളതും ഹാസ്യംകലർന്നതുമായ നായകവേഷങ്ങൾ കൈകാര്യം ചെയ്യുവാൻ തുടങ്ങി. ഇത്തരം മോഹൻലാൽ ചിത്രങ്ങൾ കൂടുതലായും സം‌വിധാനം ചെയ്തതു പ്രശസ്ത സം‌വിധായകനും മോഹൻലാലിന്റെ സുഹൃത്തുമായ പ്രിയദർശനായിരുന്നു. പ്രിയദർശന്റെ ആദ്യചിത്രമായ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിൽ മോഹൻലാൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ചിത്രം കിലുക്കം, മിന്നാരം, തേന്മാവിൻ കൊമ്പത്ത്, തുടങ്ങിയ ചിത്രങ്ങൾ മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിന്റെ വിജയചിത്രങ്ങളിൽ പ്രധാനങ്ങളാണ്.[10]പ്രിയദർശൻ കഥയും, തിരക്കഥയും നിർവഹിച്ച് എം.മണി സംവിധാനം ചെയ്ത് 1983 ൽ പുറത്ത് ഇറങ്ങിയ എങ്ങനെ നീ മറക്കും എന്ന ചിത്രത്തിലുടെ എൺപതുകളിൽ ലാൽ തന്റെ ആദ്യ ചിത്രം മുതൽ വില്ലൻ വേഷം മാത്രം ലഭിച്ചപ്പോൾ ഈ ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെയാണ് ലാലിന് നായക പദവി ലഭിച്ചു തുടങ്ങിയത്.

സുവർണ്ണ കാലഘട്ടം (1986-1995)

1986 മുതൽ 1995 വരെയുള്ള കാലഘട്ടം മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം എന്നു വിശേഷിപ്പിക്കാവുന്നതാണ്. ഈ കാലഘട്ടത്തിലാണ് നല്ല തിരക്കഥയും, സം‌വിധാനവും, അഭിനയവും കൂടി ചേർന്ന നല്ല ചലച്ചിത്രങ്ങൾ കൂടുതലായും പിറവിയെടുത്തത്[11]. ഈ കാലഘട്ടത്തിലാണ് മോഹൻലാലിന്റെ അഭിനയ മികവ് പ്രകടമാക്കുന്ന നിരവധി ചലച്ചിത്രങ്ങൾ ധാരാളമായി പുറത്തിറങ്ങിയത്. ഈ കാലഘട്ടത്തിൽ മികച്ച സം‌വിധായകരോടൊപ്പവും, മികച്ച തിരക്കഥാകൃത്തുക്കളോടൊപ്പവും പ്രവർത്തിക്കാൻ മോഹൻലാലിന് സാധിച്ചു.

മലയാള ചലച്ചിത്ര വേദിയിൽ മോഹൻലാലിന്റെ മികച്ച വർഷങ്ങളിൽ ഒന്നാണ് 1986. ഈ വർഷത്തിൽ പുറത്തിറങ്ങിയ ടി.പി. ബാലഗോപാലൻ എം.എ. എന്ന സത്യൻ അന്തിക്കാട് സം‌വിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് ആദ്യമായി മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിക്കുകയുണ്ടായി. പിന്നീട് പുറത്തിറങ്ങിയ രാജാവിന്റെ മകൻ എന്ന ചിത്രം മോഹൻലാലിന് ധാരാളം ആരാധകരെ നേടിക്കൊടുത്തു. ഈ ചിത്രവും വൻ വിജയമായിരുന്നു. ഈ ചിത്രം മൂലം മോഹൻലാൽ മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ പദവിയിലേക്കുയർന്നു. മോഹൻലാൽ ഒരു അധോലോക നായകന്റെ വേഷം കൈകാര്യം ചെയ്ത ഈ ചിത്രം സം‌വിധാനം ചെയ്തത് തമ്പി കണ്ണന്താനം ആയിരുന്നു. ഇതേ വർഷത്തിലാണ് താളവട്ടം എന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നത്. പ്രിയദർശൻ സം‌വിധാനം ചെയ്ത ഈ ചിത്രത്തിൽ മാനസിക നില തെറ്റിയ ഒരു യുവാവിന്റെ വേഷമായിരുന്നു മോഹൻലാലിന്. വാടകക്കാർ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വീട്ടുടമസ്ഥന്റെ വേഷം ചെയ്ത സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ചിത്രവും, ഒരു പത്ര പ്രവർത്തകനായി അഭിനയിച്ച പഞ്ചാഗ്നി എന്ന ചിത്രവും, മുന്തിരിത്തോട്ടം മുതലാളിയുടെ വേഷം ചെയ്ത നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രവും, ഒരു ഗൂർഖയായി വേഷമിട്ട ഗാന്ധി നഗർ സെക്കൻറ് സ്ട്രീറ്റ് എന്ന ചിത്രവും, ആ കാലഘട്ടത്തിലെ വമ്പിച്ച വിജയം നേടിയ ചലച്ചിത്രങ്ങളാണ്. വില്ലൻ വേഷങ്ങളിലാണ് വന്നതെങ്കിലും പിന്നീട് നായക വേഷങ്ങൾ നന്നായി ചെയ്തു തുടങ്ങിയതു മുതൽ അദ്ദേഹം മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി.

രചന - സംവിധാന ജോഡിയായ ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിന്റെ ചിത്രങ്ങൾ മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. കിരീടം എന്ന ചിത്രത്തിലെ സേതുമാധവൻ എന്ന കഥാപാത്രം ഇതിലൊന്നാണ്. ഒരു പോലീസുകാരനാവാൻ ആഗ്രഹിക്കുകയും പിന്നീട് സാഹചര്യങ്ങൾ മൂലം ഒരു കുറ്റവാളി ആയിത്തീരുകയും ചെയ്യുന്ന ഒരു കഥാപാത്രമാണ് സേതുമാധവൻ. 1989-ൽ ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശം ഈ ചിത്രത്തിലെ അഭിനയത്തിന് ലാലിന് ലഭിച്ചിരുന്നു. ഭരതം എന്ന ചിത്രത്തിലെ ഗോപി എന്ന കഥാപാത്രവും ഇക്കാലത്തെ മികച്ച ചിത്രങ്ങളിൽ ഒന്നാണ്. ഒരു ശാസ്ത്രീയ സംഗീതജ്ഞനായ ഗോപിയുടെയും തന്റെ ഉയർച്ചയിൽ അസൂയ കാരണം വീടുവിട്ടു പോകുകയും മരണമടയുകയും ചെയ്യുന്ന സഹോദരന്റേയും കഥയാണ് ഭരതം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം ലാലിന് നേടിക്കൊടുത്തു.

രചന- സംവിധാന ജോഡിയായ ശ്രീനിവാസൻ, സത്യൻ അന്തിക്കാട് എന്നിവരുടെ കൂടെ സാമൂഹിക പ്രാധാന്യമുള്ള വരവേൽപ്പ് എന്ന ചിത്രത്തിലും മോഹൻലാൽ അഭിനയിച്ചു. ഗൾഫിൽ നിന്ന് തിരിച്ചു വരുന്ന ഒരു യുവാവിന്റെ വേഷമാണ് ഇതിൽ ലാൽ അഭിനയിച്ചത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഒരു സാധാരണ കാമുക നായക വേഷങ്ങളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രത്തിലെ എക്കാല ഹിറ്റുകളിൽ ഒന്നായ ചിത്രം എന്ന ചിത്രത്തിലെ ലാലിന്റെ അഭിനയം വളരെ ശ്രദ്ധേയമായി. ഈ ചിത്രം എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ 365 ദിവസത്തിലധികം തുടർച്ചയായി പ്രദർശിപ്പിച്ചു ചരിത്രം സൃഷ്ടിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രഞ്ജിനി ആയിരുന്നു നായിക.

1993-ൽ ഐ.വി. ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു. ഇത് സാമ്പത്തികമായി വിജയിക്കുകയും, ധാരാളം ജനശ്രദ്ധ നേടുകയും ചെയ്ത ഒരു ചിത്രമായിരുന്നു. മലയാളത്തിലെ മികച്ച എഴുത്തുകാരായ എം.ടി. വാസുദേവൻ നായർ, പത്മരാജൻ എന്നിവരുടെ കഥാപാത്രങ്ങളുടെ ചലച്ചിത്രാവിഷ്കാരത്തിൽ ലാൽ നായകനായിട്ടുണ്ട്. അമൃതം‌ ഗമയ എന്ന ചിത്രത്തിലെ ഡോക്ടറുടെ കഥാപാത്രം ഇതിലൊന്നാണ്.

1993-ൽ അഭിനയിച്ച മറ്റൊരു ചിത്രമായ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിൽ സുരേഷ് ഗോപി, ശോഭന എന്നിവരോടൊപ്പം അഭിനയിച്ചു. ഈ ചിത്രം ജനപ്രീതി നേടിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടുകയുണ്ടായി. 90-കളിൽ പിന്നീട് ധാരാളം ശ്രദ്ധേയമായ വേഷങ്ങൾ ലാൽ ചെയ്തു. ഹിസ് ഹൈനസ്സ് അബ്ദുള്ള എന്ന ചിത്രത്തിൽ ഒരു മുസ്ലീം ഒരു നമ്പൂതിരിയായി മാറി വരുന്ന ഒരു കഥാപാത്രമായി അവതരിപ്പിച്ചു. കൂടാതെ ചില ശ്രദ്ധേയമായ അക്കാലത്തെ ചിത്രങ്ങൾ മിഥുനം, മിന്നാരം, തേന്മാവിൻ കൊമ്പത്ത് എന്നിവയായിരുന്നു. ഇതെല്ലാം വ്യാവസായികമായി വിജയിച്ച ചിത്രങ്ങളായിരുന്നു.

പിന്നീടുള്ള വർഷങ്ങൾ (1996-ഇതുവരെ)

മോഹൻലാൽമധു

1996-മുതൽ പിന്നീട് ഇങ്ങോട്ടുള്ള കാലഘട്ടത്തിൽ മോഹൻലാലിന്റെ പ്രശസ്തിയും നായകപദവിയും ഉപയോഗപ്പെടുത്തിക്കൊണ്ട് നിർമ്മാതാക്കളും, സംവിധായകരും ലാലിനു വേണ്ടി ചിത്രങ്ങൾ നിർമ്മിച്ചു. ഇതിൽ പലതും ലാലിനെ ഒരു അസാമാന്യ നായകപദവി കൊടുത്തു കൊണ്ട് നിർമ്മിച്ച ചിത്രങ്ങൾ ആയിരുന്നു. ആറാം തമ്പുരാൻ, ഉസ്താദ്, നരസിംഹം, പ്രജ, നരൻ എന്നിവ ഇങ്ങനെയുള്ള ചിത്രങ്ങളാണ്. ഒരു സൂപ്പർസ്റ്റാർ എന്ന പദവി പൂർണ്ണമായും പ്രയോജനപ്പെടുത്തുന്ന ചിത്രങ്ങളായിരുന്നു ഇവ. ഈ നിരയിലെ ആദ്യ ചില ചിത്രങ്ങൾ വിജയിച്ചെങ്കിലും പിന്നീട് പല ചിത്രങ്ങളും പരാജയപ്പെടുകയും ധാരാളം വിമർശനങ്ങൾക്ക് വിധേയമാവുകയും ചെയ്തു. 90-കളുടെ അവസാനത്തിൽ പ്രിയദർശൻ സംവിധാനം ചെയ്ത കാലാപാനി എന്ന ചിത്രം ഇതിൽ നിന്ന് വ്യത്യസ്തമായി വിജയിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് രാജവംശം ആൻ‌ഡമാൻ നിക്കോബാർ ദ്വീപിലെ ജയിലിൽ അടക്കുന്ന പോരാളികളുടെ കഥ പറയുന്ന ഈ ചിത്രം ദേശീയ തലത്തിലും ശ്രദ്ധേയമായ ഒരു ചിത്രമായിരുന്നു. 1997-ൽ മോഹൻലാൽ അഭിനയിച്ച് പുറത്തിറങ്ങിയ ഒരു ചിത്രമാണ് ഗുരു. വർഗ്ഗീയ ലഹളയേയും, ആത്മീയതയേയും ചർച്ച ചെയ്ത ഈ ചിത്രം. ഓസ്കാർ അവാർഡിനു വേണ്ടിയുള്ള വിദേശ ചലച്ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിരുന്നു. രാജീവ് അഞ്ചൽ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ഇതേ വർഷത്തിൽ തന്നെ മമ്മൂട്ടിയോടൊപ്പം തുല്യ നായക പ്രാധാന്യമുള്ള ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലും ലാൽ അഭിനയിച്ചു. ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രം നല്ല വിജയം കൈവരിച്ചു. കൂടാതെ ആ സമയത്ത് തന്നെ ലോഹിതദാസ് സംവിധാനം ചെയ്ത കന്മദം എന്ന ചിത്രവും കഥയിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി.

അമിതാബ് ബച്ചനോടൊപ്പം (2010-ലെ ചിത്രം)

1999-ൽ പുറത്തിറങ്ങിയ ഇൻ‌ഡോ-ഫ്രഞ്ച് ചലച്ചിത്ര സംരംഭമായ വാനപ്രസ്ഥം വിഖ്യാതമായ കാൻ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുകയുണ്ടായിട്ടുണ്ട്. വിദേശത്തും ഈ ചിത്രത്തിന് വളരെയധികം അഭിനന്ദനങ്ങൾ ലഭിക്കുകയുണ്ടായി[12]. മികച്ച നടനുള്ള ദേശീയ അവാർഡ് രണ്ടാം തവണ മോഹൻലാലിന്‌ ഈ ചിത്രം നേടിക്കൊടുത്തു. 2006-ലെ തന്മാത്ര എന്ന ചിത്രത്തിന്‌ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 2007-ൽ പുറത്തിറങ്ങിയ പരദേശി എന്ന ചിത്രം സാമ്പത്തികമായി പരാജയം ആയിരുന്നു എങ്കിലും, മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാറിന്റെ പുരസ്കാരവും, ഫിലിം ഫെയർ പുരസ്കാരവും, ക്രിട്ടിക്സ് അവാർഡും ലാലിന് നേടിക്കൊടുത്തു. 2009-ൽ പുറത്തിറങ്ങിയ ഭ്രമരം എന്ന ചിത്രം ധാരാളം ജനശ്രദ്ധ ആകർഷിക്കുകയും, വ്യാവസായികമായി വിജയിക്കുകയും ചെയ്ത ഒരു ചിത്രമായിരുന്നു. ബ്ലെസ്സി സംവിധാനം ചെയ്ത രണ്ടാമത്തെ മോഹൻലാൽ ചിത്രമായിരുന്നു ഇത്.

മറ്റു ഭാഷകളിൽ

1997-ലാണ് മോഹൻലാൽ, മണിരത്നം സംവിധാനം ചെയ്ത ‘ഇരുവർ’ എന്ന തമിഴ് ചലച്ചിത്രത്തിൽ അഭിനയിക്കുന്നത്. ലോകസുന്ദരി ആയിരുന്ന ഐശ്വര്യ റായ് ആയിരുന്നു ഈ ചിത്രത്തിലെ നായിക. ഈ ചിത്രത്തിൽ എം.ജി.ആറിന്റെ വേഷത്തിൽ അഭിനയിച്ചു. ഐശ്വര്യ റായുടെ ആദ്യ ചിത്രമായിരുന്നു ഇത്. ഇതിനു ശേഷമാണ് മോഹൻലാൽ മലയാള ഭാഷേതര ചിത്രങ്ങളിൽ ശ്രദ്ധേയനാകുന്നത്. ബോളിവുഡ് ചിത്രമായ കമ്പനി എന്ന ചിത്രത്തിൽ 2002-ൽ അഭിനയിച്ചു.[13] ഈ ചിത്രത്തിലെ അഭിനയത്തിന് ഇന്റർനാഷനൽ ഇന്ത്യൻ ഫിലിം അക്കാഡമിയുടെ (IIFAA) നല്ല സഹ നടനുള്ള അവാർഡ് ലഭിച്ചു. 2007-ൽ പുറത്തിറങ്ങിയ മറ്റൊരു ഹിന്ദി ചിത്രമായ രാം ഗോപാൽ വർമ്മയുടെ ഷോലെയുടെ പുതിയ പതിപ്പായ രാം ഗോപാൽ വർമ്മാ കി ആഗിലെ ഒരു പ്രധാന കഥാപാത്രമായി അഭിനയിച്ചതും മോഹൻ‌ലാലാണ്. എന്നാൽ ഈ ചിത്രം സാമ്പത്തികമായും നിരൂപകരുടെ ഇടയിലും പരാജയമായിരുന്നു. മോഹൻലാലും വിമർശിക്കപ്പെട്ടു. 2009-ൽ വിഖ്യാത നടൻ കമലഹാസനോടൊപ്പം തമിഴിൽ, ഉന്നൈ പോൽ ഒരുവൻ‍ എന്ന ചിത്രത്തിലും ലാൽ അഭിനയിച്ചു. ഒരു ഹിന്ദി ചിത്രമായ എ വെനസ്ഡേ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായിരുന്നു ഈ ചിത്രം. തമിഴിൽ മോഹൻലാൽ അഭിനയിച്ച കഥാപാത്രം ഹിന്ദിയിൽ അനുപം ഖേർ ആണ് അവതരിപ്പിച്ചത്. 2014-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം ജില്ലയിൽ വിജയ്ക്ക് ഒപ്പം നായക തുല്യമായ വേഷത്തിൽ അഭിനയിച്ചു.[14]

അഭിനയിച്ച ചിത്രങ്ങൾ

2025

  • റാം
  • വൃഷഭ
  • ഹൃദയപൂർവ്വം
  • എമ്പുരാൻ
  • തുടരും

2024

  • ബറോസ്[15]
  • മലൈക്കോട്ടെ വാലിബൻ

2023

  • നേര്
  • എലോൺ

2022

  • മോൺസ്റ്റർ
  • 12'ത് മാൻ
  • ആറാട്ട്
  • ബ്രോ ഡാഡി

2021

  • മരയ്ക്കാർ, അറബിക്കടലിന്റെ സിംഹം
  • ദൃശ്യം ടു

2020

  • ബിഗ്ബ്രദർ

2019

  • ഇട്ടിമാണി
  • ലൂസിഫർ

2018

  • ഒടിയൻ
  • ഡ്രാമാ
  • കായംകുളം കൊച്ചുണ്ണി
  • നീരാളി

2017

  • ആദി
  • വില്ലൻ
  • വെളിപാടിന്റെ പുസ്തകം
  • 1971 : ബിയോണ്ട് ദി ബോർഡർ
  • മുന്തിരിവള്ളികൾ തളിർക്കുമ്പോൾ

2016

  • പുലിമുരുഗൻ
  • ഒപ്പം

2015

  • കനൽ
  • ലോഹം
  • ലൈലാ ഓ ലൈലാ
  • എന്നും എപ്പോഴും
  • രസം

2014

  • പെരുച്ചാഴി
  • കൂതറ
  • മിസ്റ്റർ ഫ്രോഡ്

2013

  • ദൃശ്യം
  • ഗീതാഞ്ജലി
  • കടൽ കടന്നൊരു മാത്തുക്കുട്ടി
  • ലേഡീസ് & ജെന്റിൽമെൻ
  • റെഡ് വൈൻ
  • ലോക്പാൽ

2012

  • കർമ്മയോദ്ധ
  • റൺ ബേബി റൺ
  • സ്പിരിറ്റ്
  • ഗ്രാൻഡ് മാസ്റ്റർ
  • കാസനോവ

2011

  • അറബിയും ഒട്ടകവും, പി മാധവൻ നായരും : ഒരു മരുഭൂമിക്കഥ
  • സ്നേഹവീട്
  • പ്രണയം
  • ചൈനാ ടൗൺ
  • ക്രിസ്ത്യൻ ബ്രദേഴ്സ്

2010

  • കാണ്ഡഹാർ
  • ശിക്കാർ
  • ഒരു നാൾ വരും
  • അലക്സാണ്ടർ ദി ഗ്രേറ്റ്
  • ജനകൻ

2009

  • ഇവിടം സ്വർഗമാണ്
  • ഏഞ്ചൽ ജോൺ
  • ഭ്രമരം
  • ഭഗവാൻ
  • സാഗർ ഏലിയാസ് ജാക്കി
  • റെഡ് ചില്ലീസ്

2008

  • പകൽനക്ഷത്രങ്ങൾ
  • ട്വന്റി 20
  • കുരുക്ഷേത്ര
  • ആകാശഗോപുരം
  • മാടമ്പി
  • മിഴികൾ സാക്ഷി
  • ഇന്നത്തെ ചിന്താവിഷയം
  • കോളേജ് കുമാരൻ

2007

  • ഫ്ലാഷ്
  • റോക്ക് & റോൾ
  • പരദേശി
  • അലിഭായ്
  • ഹലോ
  • ഛോട്ടാ മുംബൈ

2006

  • ബാബ കല്യാണി
  • ഫോട്ടോഗ്രാഫർ
  • മഹാസമുദ്രം
  • കീർത്തിചക്ര
  • വടക്കുംനാഥൻ
  • രസതന്ത്രം
  • കിലുക്കം കിലുകിലുക്കം

2005

  • തന്മാത്ര
  • നരൻ
  • ഉടയോൻ
  • ചന്ദ്രോൽസവം
  • ഉദയനാണ് താരം

2004

  • മാമ്പഴക്കാലം
  • നാട്ടുരാജാവ്
  • വാണ്ടഡ്
  • വിസ്മയത്തുമ്പത്ത്
  • വാമനപുരം ബസ്റൂട്ട്

2003

  • ഹരിഹരൻ പിള്ള ഹാപ്പിയാണ്
  • ബാലേട്ടൻ
  • കിളിച്ചുണ്ടൻ മാമ്പഴം
  • മിസ്റ്റർ ബ്രഹ്മചാരി

2002

  • ചതുരംഗം
  • താണ്ഡവം
  • ഒന്നാമൻ

2001

  • അച്ഛനെയാണെനിക്കിഷ്ടം
  • ഉന്നതങ്ങളിൽ
  • പ്രജ
  • രാവണപ്രഭു
  • കാക്കക്കുയിൽ

2000

  • ദേവദൂതൻ
  • ശ്രദ്ധ
  • ലൈഫ് ഈസ് ബ്യുട്ടിഫുൾ
  • നരസിംഹം

1999

  • വാനപ്രസ്ഥം
  • ഒളിമ്പ്യൻ അന്തോണി ആദം
  • ഉസ്താദ്

1998

  • സമ്മർ ഇൻ ബത്ലേഹം
  • അയാൾ കഥയെഴുതുകയാണ്
  • രക്തസാക്ഷികൾ സിന്ദാബാദ്
  • ഹരികൃഷ്ണൻസ്
  • കന്മദം

1997

  • ആറാം തമ്പുരാൻ
  • ഗുരു
  • ചന്ദ്രലേഖ
  • ഒരു യാത്രാമൊഴി
  • വർണ്ണപ്പകിട്ട്

1996

  • ദി പ്രിൻസ്
  • കാലാപാനി

1995

  • അഗ്നിദേവൻ
  • മാന്ത്രികം
  • തച്ചോളി വർഗീസ് ചേകവർ
  • സ്ഫടികം
  • നിർണയം

1994

  • മിന്നാരം
  • പക്ഷേ
  • പിൻഗാമി
  • തേന്മാവിൻ കൊമ്പത്ത്
  • പവിത്രം

1993

  • മണിചിത്രത്താഴ്
  • കളിപ്പാട്ടം
  • ചെങ്കോൽ
  • ഗാന്ധർവ്വം
  • മായാമയൂരം
  • ബട്ടർഫ്ലൈസ്
  • ദേവാസുരം
  • മിഥുനം

1992

  • വിയറ്റ്നാം കോളനി
  • നാടോടി
  • സൂര്യഗായത്രി
  • അദ്വൈതം
  • യോദ്ധാ
  • രാജശിൽപ്പി
  • അഹം
  • കമലദളം
  • സദയം

1991

  • അഭിമന്യു
  • കിഴക്കുണരും പക്ഷി
  • ഉള്ളടക്കം
  • കിലുക്കം
  • അങ്കിൾബൺ
  • വിഷ്ണുലോകം
  • വാസ്തുഹാര
  • ഭരതം
  • ധനം

1990

  • ലാൽസലാം
  • അപ്പു
  • ഇന്ദ്രജാലം
  • അർഹത
  • താഴ്വാരം
  • കടത്തനാടൻ അമ്പാടി
  • മുഖം
  • ഹിസ് ഹൈനസ് അബ്ദുള്ള
  • നമ്പർ 20 : മദ്രാസ് മെയിൽ
  • അക്കരെ അക്കരെ അക്കരെ
  • ഏയ് ഓട്ടോ

1989

  • ദശരഥം
  • അധിപൻ
  • വന്ദനം
  • കിരീടം
  • പെരുവണ്ണാപുരത്തെ വിശേഷങ്ങൾ
  • നാടുവാഴികൾ
  • വരവേൽപ്പ്
  • സീസൺ
  • ദൗത്യം
  • ലാൽ അമേരിക്കയിൽ

1988

  • ചിത്രം
  • ഉത്സവപ്പിറ്റേന്ന്
  • വെള്ളാനകളുടെ നാട്
  • മൂന്നാം മുറ
  • ആര്യൻ
  • അനുരാഗി
  • പട്ടണപ്രവേശം
  • പാദമുദ്ര
  • ഓർക്കാപ്പുറത്ത്
  • മനു അങ്കിൾ
  • അയിത്തം
  • മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു

1987

  • ഇവിടെ എല്ലാവർക്കും സുഖം
  • മിഴിയോരങ്ങളിൽ
  • നാടോടിക്കാറ്റ്
  • ചെപ്പ്
  • വഴിയോരക്കാഴ്ചകൾ
  • കൈയെത്തും ദൂരത്ത്
  • തൂവാനത്തുമ്പികൾ
  • ഉണ്ണികളെ ഒരു കഥ പറയാം
  • ഭൂമിയിലെ രാജാക്കന്മാർ
  • ഇരുപതാം നൂറ്റാണ്ട്
  • സർവ്വകലാശാല
  • അടിമകൾ ഉടമകൾ
  • അമൃതം ഗമയാ
  • ജനുവരി ഒരു ഓർമ്മ

1986

  • താളവട്ടം
  • സുഖമോ ദേവി
  • നമുക്ക്‌ പാർക്കാൻ മുന്തിരിത്തോപ്പുകൾ
  • രാജാവിന്റെ മകൻ
  • ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്
  • ടി.പി. ബാലഗോപാലൻ എം.എ
  • കുഞ്ഞാറ്റക്കിളികൾ
  • രേവതിക്കൊരു പാവക്കുട്ടി
  • ദേശാടനക്കിളി കരയാറില്ല
  • അടിവേരുകൾ
  • സന്മനസുള്ളവർക്ക് സമാധാനം
  • മനസിലൊരു മണിമുത്ത്
  • പടയണി
  • എന്റെ എന്റെതു മാത്രം
  • ഒന്നു മുതൽ പൂജ്യം വരെ
  • ശോഭരാജ്
  • യുവജനോത്സവം
  • ദൂരെ ദൂരെ ഒരു കൂടു കൂട്ടാം
  • നിമിഷങ്ങൾ
  • പൂമുഖപ്പടിയിൽ നിന്നെയും കാത്ത്
  • മിഴിനീർപ്പൂവുകൾ
  • കാവേരി
  • ഇനിയും കുരുക്ഷേത്രം
  • നേരം പുലരുമ്പോൾ
  • ഹലോ മൈ ഡിയർ റോംഗ് നമ്പർ
  • ഗീതം
  • വാർത്ത
  • അഭയം തേടി
  • കരിയിലക്കാറ്റ് പോലെ
  • പഞ്ചാഗ്നി

1985

  • മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു
  • ഒപ്പം ഒപ്പത്തിനൊപ്പം
  • പപ്പൻ പ്രിയപ്പെട്ട പപ്പൻ
  • നിന്നിഷ്ടം എന്നിഷ്ടം
  • കണ്ടു കണ്ടറിഞ്ഞു
  • ഏഴ് മുതൽ ഒൻപത് വരെ
  • രംഗം
  • പത്താമുദയം
  • ഇടനിലങ്ങൾ
  • ഉയരും ഞാൻ നാടാകെ
  • കരിമ്പൂവിനക്കരെ
  • ബോയിംഗ് ബോയിംഗ്
  • അഴിയാത്ത ബന്ധങ്ങൾ
  • അധ്യായം ഒന്നു മുതൽ
  • ജീവന്റെ ജീവൻ
  • കൂടും തേടി
  • അങ്ങാടിക്കപ്പുറത്ത്
  • പറയാനും വയ്യ പറയാതിരിക്കാനും വയ്യ
  • ഗുരുജി ഒരു വാക്ക്
  • വസന്തസേന
  • മുളമൂട്ടിലടിമ
  • അനുബന്ധം
  • ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ
  • ഞാൻ പിറന്ന നാട്ടിൽ
  • നായകൻ
  • അരം പ്ലസ് അരം കിന്നരം
  • ഓർമ്മിക്കാൻ ഓമനിക്കാൻ
  • നോക്കെത്താ ദൂരത്ത് കണ്ണും നട്ട്
  • അവിടുത്തെപ്പോലെ ഇവിടെയും

1984

  • ഒരു കൊച്ചു സ്വപ്നം
  • അടിയൊഴുക്കുകൾ
  • ഉയരങ്ങളിൽ
  • അറിയാത്ത വീഥികൾ
  • അടുത്തടുത്ത്
  • ശ്രീകൃഷ്ണപ്പരുന്ത്
  • ഇതാ ഇന്നു മുതൽ
  • കിളിക്കൊഞ്ചൽ
  • തിരകൾ
  • മനസറിയാതെ
  • കുരിശുയുദ്ധം
  • ഇവിടെ തുടങ്ങുന്നു
  • വേട്ട
  • ആൾക്കൂട്ടത്തിൽ തനിയെ
  • ലക്ഷ്മണ രേഖ
  • പാവം പൂർണിമ
  • പൂച്ചക്കൊരു മൂക്കുത്തി
  • കളിയിൽ അൽപ്പം കാര്യം
  • ഉണരൂ
  • അതിരാത്രം
  • അപ്പുണ്ണി
  • വനിത പോലീസ്
  • സ്വന്തമെവിടെ ബന്ധമെവിടെ
  • ഒന്നാണു നമ്മൾ
  • അക്കരെ

1983

  • പിൻനിലാവ്
  • എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്
  • നാണയം
  • ഒരു മുഖം പല മുഖം
  • ചങ്ങാത്തം
  • അസ്ത്രം
  • കാറ്റത്തെ കിളിക്കൂട്
  • ആട്ടക്കലാശം
  • ഇനിയെങ്കിലും
  • എങ്ങനെ നീ മറക്കും
  • ചക്രവാളം ചുവന്നപ്പോൾ
  • ആധിപത്യം
  • താവളം
  • സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്
  • മറക്കില്ലൊരിക്കലും
  • ശേഷം കാഴ്ചയിൽ
  • അറബിക്കടൽ
  • ഹിമവാഹിനി
  • കുയിലിനെ തേടി
  • കൊല കൊമ്പൻ
  • നസീമ
  • ഗുരുദക്ഷിണ
  • ഭൂകമ്പം
  • എന്റെ കഥ
  • ഹലോ മദ്രാസ് ഗേൾ
  • വിസ

1982

  • കുറുക്കന്റെ കല്യാണം
  • ശ്രീ അയ്യപ്പനും വാവരും
  • കാളിയമർദ്ദനം
  • ആ ദിവസം
  • ഞാൻ ഒന്നു പറയട്ടെ
  • എന്റെ മോഹങ്ങൾ പൂവണിഞ്ഞു
  • സിന്ദൂരസന്ധ്യയ്ക്ക് മൗനം
  • എന്തിനൊ പൂക്കുന്ന പൂക്കൾ
  • ആക്രോശം
  • എനിക്കും ഒരു ദിവസം
  • പടയോട്ടം
  • കേൾക്കാത്ത ശബ്ദം
  • ഫുട്ബോൾ
  • മദ്രാസിലെ മോൻ

1981

  • അഹിംസ
  • തേനും വയമ്പും
  • ഊതിക്കാച്ചിയ പൊന്ന്
  • അട്ടിമറി
  • ധ്രുവസംഗമം
  • ധന്യ
  • തകിലു കൊട്ടാമ്പുറം
  • സഞ്ചാരി

1980

  • മഞ്ഞിൽ വിരിഞ്ഞ പൂവ്

1978

  • തിരനോട്ടം (റീലീസായില്ല)[16][17]

തമിഴ്

2023

  • ജയിലർ

2019

  • കാപ്പാൻ

2014

  • ജില്ല

2009

  • ഉന്നൈപ്പോലെ ഒരുവൻ

2003

  • പോപ്പ്കോൺ

1997

  • ഇരുവർ

1991

  • ഗോപുരവാസലിലെ

കന്നട

2015

  • മൈത്രി

തെലുങ്ക്

2016

  • ജനത ഗ്യാരേജ്
  • മനമാന്ത(വിസ്മയം)

1994

  • ഗാണ്ഡീവം

ഹിന്ദി

2012

  • ടെസ്

2007

  • ആഗ്

2002

  • കമ്പനി

പ്രശസ്തി

താൻ കൈകാര്യം ചെയ്ത വേഷങ്ങൾ, ലളിതവും സ്വാഭാവികവുമായുള്ള അഭിനയ രീതി തുടങ്ങിയ ഘടകങ്ങളാണ്‌ 1980-കളിൽ മോഹൻലാലിനെ മലയാളികൾക്കിടയിൽ പ്രിയങ്കരനാക്കിയത്. ലാൽ അല്ലെങ്കിൽ ലാലേട്ടൻ എന്നായിരുന്നു മോഹൻലാൽ പൊതുവെ അറിയപ്പെട്ടിരുന്നത്. എന്നാൽ, 80-കളിലെ മോഹൻലാലിന്റെ ചിത്രങ്ങൾ പൊതുവെ ബഡ്ജറ്റിനകത്ത് നിൽക്കുന്ന ചിത്രങ്ങളായതു കൊണ്ടും, അവയുടെ തിരക്കഥ തികച്ചും മലയാളികൾക്കു മാത്രമായതിനാലും ഈ ചിത്രങ്ങൾ കേരളത്തിനു പുറത്ത് അധികം ശ്രദ്ധേയമായിരുന്നില്ല. പിന്നീട് 2000-നു ശേഷം, ചില മലയാളേതര ചിത്രങ്ങളിലെ അഭിനയവും കേരളത്തിനു പുറത്തെ മലയാളികളുടെ വളർച്ചയും അദ്ദേഹത്തെ തമിഴിലും, ഹിന്ദിയിലും പ്രശസ്തനാക്കി. തന്റെ 30 വർഷത്തിലധികം നീണ്ട അഭിനയ ജീ‍വിതത്തിൽ മാറ്റങ്ങളെ ഉൾക്കൊണ്ടു അഭിനയിച്ചിട്ടുള്ള ഒരു നടനാണ് ലാൽ. പുതിയ നായക നടന്മാർ മലയാള ചലച്ചിത്ര രംഗത്ത് ഉയർന്നു വന്നെങ്കിലും ഒരു മലയാള ചലച്ചിത്രത്തിലെ സൂപ്പർസ്റ്റാർ എന്ന പദവി നില നിർത്താൻ ലാലിനു കഴിഞ്ഞു. എന്നാൽ നികുതി വെട്ടിപ്പ് നടത്തി രാജ്യത്തെയും ആരാധകരെയും വഞ്ചിച്ചു എന്ന വാർത്തകൾ പ്രചരിച്ചതോടെ ലാലിന്റെ ജനസമ്മതി കുറഞ്ഞു എന്ന് പറയുന്നവരും ഉണ്ട്. മലയാള സിനിമയിൽ ഏറ്റവും ഉയർന്ന പ്രതിഫലം ലഭിക്കുന്ന നടൻ കൂടിയാണ് മോഹൻലാൽ.[18]

നാടക രംഗത്ത്

മറ്റ് ധാരാളം മലയാള നടീ നടന്മാരെപ്പോലെ ലാലിന് ഒരു നാടക അഭിനയ ചരിത്രമില്ല. പക്ഷേ, അദ്ദേഹം ചില സുപ്രധാന നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ലാൽ തന്റെ ആദ്യ നാടകത്തിൽ അഭിനയിച്ചത് കർണ്ണഭാരം എന്ന നാടകത്തിൽ മഹാഭാരതത്തിലെ കഥാപാത്രമായ കർണ്ണന്റെ വേഷത്തിലാണ്. മലയാളത്തിലെ ആധുനിക നാടക വേദിയെ നവീകരിച്ച നാടകാചാര്യനായ കാവാലം നാരായണപണിക്കർ ആയിരുന്നു ഈ നാടകത്തിന്റെ സംവിധായകൻ. ന്യൂ ഡെൽഹിയിൽ പ്രഥമ പ്രദർശനം നടത്തിയ ഈ നാടകം ദേശീയ നാടക ഉത്സവത്തിലും അവതരിപ്പിച്ചു. പിന്നീട് ചലച്ചിത്ര-നാടക സംവിധായകനായ ടി.കെ. രാജീവ് കുമാർ‍ സംവിധാനം ചെയ്ത കഥയാട്ടം എന്ന നാടക രൂപാന്തരത്തിലും അഭിനയിച്ചു.[9] ഇതിൽ മലയാള സാഹിത്യത്തിലെ പത്ത് സുപ്രധാന കഥാപാത്രങ്ങളെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. തുടർന്ന് ഛായാമുഖി എന്ന നാടകത്തിലും മോഹൻലാൽ അഭിനയിക്കുകയുണ്ടായി. മഹാഭാരതത്തിലെ തന്നെ കഥാപാത്രങ്ങളായ ഭീമന്റെയും, കീചകന്റെയും കഥയാണ് ഛായാമുഖി. ഇതിൽ ഭീമനായി, മോഹൻലാലും, കീചകനായി പ്രശസ്ത നടൻ മുകേഷും വേഷമിട്ടു. ഈ നാടകം നിർ‍മ്മിച്ചത് മോഹൻലാലിന്റെയും മുകേഷിന്റെയും സൗഹൃദ സംരംഭമായ കാളിദാസ വിഷ്വൽ മാജിക് ആണ്.[9]. ഛായാമുഖി എഴുതി, സംവിധാനം ചെയ്തത് പ്രശാന്ത് നാരായണൻ ആയിരുന്നു.[9] ഛായാമുഖി നല്ല രീതിയിൽ അവതരിപ്പിക്കുന്നതിനു വേണ്ടി ഏകദേശം 60 ദിവസം മോഹൻലാലും, മുകേഷും അടങ്ങുന്ന സംഘം പരിശീലനം നടത്തുകയുണ്ടായി.

കുടുംബം

അന്തരിച്ച തമിഴ് നടനും, നിർമ്മാതാവുമായ കെ. ബാലാജിയുടെ മകൾ സുചിത്രയെയാണ്‌ മോഹൻലാൽ വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് രണ്ടു മക്കളുണ്ട് : പ്രണവ്, വിസ്മയ. പ്രണവ് ബാലതാരമായി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. മോഹൻലാൽ തന്നെ നായകനായി അഭിനയിച്ച ഒന്നാമൻ എന്ന ചിത്രത്തിൽ മോഹൻ‍ലാലിന്റെ ബാല്യകാലമാണ് ആദ്യമായി പ്രണവ് അഭിനയിച്ചത്. പുനർജ്ജനി എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന്‌ സംസ്ഥാന സർക്കാറിന്റെ മികച്ച ബാലതാരത്തിനുള്ള അവാർഡ് പ്രണവിന് ലഭിച്ചിട്ടുണ്ട്.

നിർമ്മാണ രംഗത്ത്

ഒരു അഭിനേതാവ് എന്നതിനു പുറമേ മോഹൻലാൽ ഒരു ചലച്ചിത്ര നിർമ്മാതാവ് കൂടിയാണ്‌. ചലച്ചിത്ര താരങ്ങളായ സീമ, മമ്മൂട്ടി എന്നിവർക്കൊപ്പം കാസിനോ എന്ന സിനിമാ നിർമ്മാണ കമ്പനിയിൽ അദ്ദേഹം പങ്കാളിയായിരുന്നു. പിന്നീടാണ് പ്രണവം ആർട്ട്സ് എന്ന പേരിൽ സ്വന്തമായി ചലച്ചിത്ര നിർമ്മാണക്കമ്പനി തുടങ്ങിയത്. പിന്നീട് ആശീർവാദ് സിനിമാസ് എന്ന പേരിൽ മോഹൻലാലിന്റെ സുഹൃത്തും, ബിസിനസ്സ് പങ്കാളിയുമായ ആന്റണി പെരുമ്പാവൂരുമായി പുതിയൊരു സംരംഭം തുടങ്ങി. തുടർന്ന് 2009-ൽ മക്സ്ലബ് എന്റർ‍ടൈൻമെന്റ്സ് എന്ന പേരിൽ ഒരു നിർമ്മാണ വിതരണ കമ്പനി ആരംഭിച്ചു. ഇതിൽ ആന്റണി പെരുമ്പാവൂരും, വ്യവസായിയായ കെ.സി. ബാബുവും, ഏഷ്യാനെറ്റ് ചാനലിന്റെ ചെയർമാനുമായ കെ. മാധവനുമാണ് പങ്കാളികൾ. മോഹൻലാലിന്റെ ചലച്ചിത്ര സംബന്ധിയായ മറ്റൊരു സ്ഥാപനമാണ്‌ തിരുവനന്തപുരത്തുള്ള വിസ്മയ ഫിലിം സ്റ്റുഡിയോ.

പ്രണവം ആർട്ട്സ്

മോഹൻലാൽ സ്വന്തമായി ആരംഭിച്ച നിർമ്മാണ കമ്പനിയാണ് പ്രണവം ആർട്ട്സ്. മോഹൻലാൽ തന്നെ നായകനായി അഭിനയിച്ച ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചലച്ചിത്രമാണ് പ്രണവം ആർട്ട്സിന്റെ നിർമ്മാണത്തിൽ ആദ്യം പുറത്തിറങ്ങിയത്. മോഹൻലാലിന്റെ മകനായ പ്രണവിന്റെ പേരിൽ തുടങ്ങിയ ഈ കമ്പനി ധാരാളം വ്യാവസായിക വിജയം കൈവരിച്ചതും, കലാമൂല്ല്യവുമുള്ളതുമായ ചിത്രങ്ങൾ നിർമ്മിച്ചു. നിർമ്മിച്ച എല്ലാ ചിത്രങ്ങളിലും നായകൻ മോഹൻലാൽ തന്നെയായിരുന്നു. വാനപ്രസ്ഥം എന്ന ചിത്രം നിർമ്മിച്ചതിനു ശേഷം പ്രണവം ആർട്ട്സ് കാണ്ഡഹാറിലൂടെ വീണ്ടും മടങ്ങി വന്നു.

ആശീർവാദ് സിനിമാസ്

ആശീർവാദ് സിനിമാസിന്റെ ലോഗോ.

മോഹൻലാൽ, തന്റെ ഡ്രൈവറും പിന്നീട് തന്റെ വ്യാവസായിക സംരംഭങ്ങളിൽ പങ്കാളിയുമായ ആന്റണി പെരുമ്പാവൂരുമായി ചേർന്ന് നിർമ്മിച്ച നിർമ്മാണ കമ്പനിയാണ് ആശീർവാദ് സിനിമാസ്. പട്ടണപ്രവേശം എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ് മോഹൻലാലിന്റെയും ആന്റണിയുടെയും സൗഹൃദം ആരംഭിക്കുന്നത്. കാലക്രമേണ ആന്റണി മോഹൻലാലിന്റെ ഉത്തമ സുഹൃത്താകുകയും, മോഹൻലാലിന്റെ ബിസിനസ്സ് സംരംഭങ്ങളിൽ പങ്കാളിയാവുകയും ചെയ്തു. ആശീർവാദ് സിനിമാസിന്റെ നിർമ്മാണത്തിൽ ആദ്യമായി പുറത്തിറങ്ങിയ ചിത്രമാണ് നരസിംഹം. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം വമ്പിച്ച സാമ്പത്തിക നേട്ടം കൈവരിക്കുകയും ചെയ്തു. തുടർന്നും ധാരാളം ചിത്രങ്ങൾ ആശീർവാദ് സിനിമാസിന്റെ ബാനറിൽ പിറന്നു.


മാക്സ്‌ലാബ് സിനിമാസ്

മാക്സ്‌ലാബിന്റെ ലോഗോ

മോഹൻ ലാൽ, ആന്റണി പെരുമ്പാവൂർ, വ്യാവസായിയായ കെ.സി. ബാബു, ഏഷ്യാനെറ്റ് ചാനലിന്റെ ചെയർമാൻ കെ. മാധവൻ തുടങ്ങിയവരുടെ ഉടമസ്ഥതയിൽ 2009-ൽ പ്രവർത്തനമാരംഭിച്ച ചലച്ചിത്ര നിർമ്മാണ, വിതരണ കമ്പനിയാണ് മാക്സ്‌ലാബ് സിനിമാസ് ആൻഡ് എന്റർടൈന്മെന്റ്സ് (Maxlab Cinemas and Entertainments)[21] ഈ കമ്പനിയുടെ വിതരണത്തിൽ ആദ്യമായി പുറത്തിറങ്ങിയ ചിത്രമാണ് സാഗർ ഏലിയാസ് ജാക്കി (Reloaded). എറണാകുളത്താണ് ഈ കമ്പനിയുടെ ആസ്ഥാനം.

ഗായകൻ എന്ന നിലയിൽ

ഒരു അഭിനേതാവ് എന്നതിലുപരി ഗായകൻ എന്ന നിലയിലും മോഹൻ ലാൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മോഹൻ ലാൽ പാടി അഭിനയിക്കുകയും, പിന്നണി പാടുകയും ചെയ്ത ചില ചിത്രങ്ങളുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു.

മാന്ത്രികൻ എന്ന നിലയിൽ

മോഹൻലാൽ, പ്രശസ്ത മാന്ത്രികനായ ഗോപിനാഥ് മുതുകാട് എക്സിക്യൂട്ടീവ് ഡയറക്ടറായിട്ടുള്ള മാജിക് അക്കാദമിയിൽ ഏകദേശം ഒരു വർഷം മാജിക് അഭ്യസിച്ചിട്ടുണ്ട്.[22] 2008, ഏപ്രിൽ 27-ന് തിരുവനന്തപുരത്തുള്ള ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വച്ചുണ്ടായ ഇന്റർനാഷ്ണൽ മാജിക് ഫെസ്റ്റിവലിൽ മോഹൻലാലിന്റെ ബേണിംഗ് ഇല്ല്യൂഷൻ എന്ന മാന്ത്രിക പ്രകടനം നടത്താനിരുന്നതാണ്. പക്ഷെ ഇതിനെ തുടർന്നുണ്ടായ വിവാദങ്ങളും മറ്റും ലാലിനെ ഇതിൽ നിന്ന് പിൻതിരിപ്പിച്ചു. ഈ പ്രകടനത്തിനു വേണ്ടി ലാൽ മുതുകാടിന്റെ കീഴിൽ 18 മാസത്തോളം അഭ്യസിക്കുകയുണ്ടായി. ഈ പ്രകടനം വളരെ സാഹസികവും അപകടവും നിറഞ്ഞതാണെന്നുള്ളതും, പരിശീലകനായ മുതുകാടിനു തന്നെ ഒരിക്കൽ ബഹറിനിൽ വെച്ച് നടത്തിയ ഈ പ്രകടനം പരാജയമായിരുന്നുവെന്നുള്ള മജീഷ്യൻ സമ്രാട്ടിന്റെ പരാമർശവും[23] തുടർന്ന് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ഇടപെടലും മൂലം ബേണിംഗ് ഇല്ല്യൂഷൻ ഉപേക്ഷിക്കുകയായിരുന്നു.

ആരാധക സംഘം

മോഹൻലാലിന്റെ അനുമതിയോടു കൂടിയുള്ള ഇദ്ദേഹത്തിന്റെ ആരാധക സംഘമാണ് ഓൾ കേരള മോഹൻലാൽ ഫാൻസ് & കൾചറൽ വെല്ഫെയർ അസോസിയേഷൻ (All Kerala Mohanlal Fans & Cultural Welfare Association). ഈ അസോസിയേഷൻ ആരംഭിച്ച് ഏതാണ്ട് 1998 വരെ ലാലിന്റെ അനുമതി ലഭിച്ചിരുന്നില്ല. ഹരികൃഷ്ണൻസ് എന്ന ചല‍ച്ചിത്രത്തിൽ‍ ലാൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് ഈ അസോസിയേഷന് ലാലിന്റെ അനുമതി ലഭിച്ചത്.[അവലംബം ആവശ്യമാണ്] പിന്നീടാണ് പരിഷ്ക്കരിച്ച് ഓൾ കേരള മോഹൻലാൽ ഫാൻസ് & കൾചറൽ വെൽഫെയർ അസോസിയേഷൻ (AKMFCWA) എന്ന പേർ നൽകിയത്.[24] തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകൾ കേന്ദ്രീകരിച്ചാണ് ഈ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതലായും നടക്കുന്നത്.

വിവാദങ്ങൾ

2018 ൽ തിരുവനന്തപുരത്തുവച്ച് നടന്ന കേരളസംസ്ഥാന ചലച്ചിത്രപുരസ്കാര വിതരണ വേദിയിൽ മോഹൻലാൽ

മോഹൻലാൽ, ഒരു മദ്യ ബ്രാൻഡിന്റെ പരോക്ഷ പ്രചരണത്തിനായി ഒരു ടെലിവിഷൻ പരസ്യത്തിൽ അഭിനയിക്കുകയുണ്ടായി. ഈ പരസ്യവും, പരസ്യത്തിൽ ഉപയോഗിച്ച 'വൈകീട്ടെന്താ പരിപാടി' എന്ന വാചകവുമാണ് പിന്നീട് വിവാദത്തിൽ മുങ്ങിയത്. ആദ്യം വിവാദവുമായി രംഗത്തെത്തിയത് ഗാന്ധി സേവാ സമിതിയാണ്. മദ്യത്തിനെതിരായി ധാരാളം പേർ പ്രവർത്തിക്കുന്ന കേരളത്തിൽ, മോഹൻലാലിനെ പോലൊരു വ്യക്തി മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് തെറ്റാണെന്ന് ഇവർ വാദിച്ചു. പക്ഷേ രാജ്യത്ത് ധാരാളം നടീനടന്മാർ ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുമ്പോൾ എനിക്കെതിരേ മാത്രം തിരിയുന്നത് ശരിയല്ലെന്നായിരുന്നു ലാലിന്റെ വാദം.[25]

രണ്ടായിരത്തിപ്പത്തിൽ അമ്മയും തിലകനും ആയി ഉണ്ടായ തർക്കത്തിന്റെ ഭാഗമായി സുകുമാർ അഴീക്കോടും മോഹൻലാലുമായി വാഗ്‌യുദ്ധം തന്നെയുണ്ടായി. പ്രായമായിട്ടും മറ്റുള്ളവർക്ക് വേണ്ടി ഒഴിഞ്ഞു നൽകുന്നില്ല എന്നതായിരുന്നു അഴീക്കോടിന്റെ പ്രധാന വാദം[26]. ജ്യേഷ്ഠസഹോദരന്റെ സ്വത്ത് മോഹൻലാൽ തട്ടിയെടുത്തു, ലഫ്റ്റനന്റ് കേണൽ പദവി മോഹൻലാൽ ദുരുപയോഗം ചെയ്തു എന്നൊക്കെയും അഴീക്കോട് ആരോപിച്ചിരുന്നു. മറുപടിയിൽ അഴീക്കോടിനെ മോഹൻലാൽ പ്രായമായ അമ്മാവൻ എന്നു വിളിച്ചതും ചർച്ചയായിരുന്നു.

'ലാലിസം'

മോഹൻലാൽ അഭിനയിച്ച നാൽപ്പതോളം ചിത്രങ്ങളിലെ ഗാനങ്ങൾ ഉൾപ്പെടുത്തിയ ബാൻഡിന്റെ പേരാണ് 'ലാലിസം'. ലാലിന്റെ 36 വർഷത്തെ അഭിനയ ജീവിതത്തിലൂടെയുള്ള സംഗീത യാത്രയായ ലാലിസത്തിന്റെ പ്രൊമോഷണൽ ഗാന ട്രെയിലർ നവംബറിൽ യു ട്യൂബ് വഴി പുറത്തിറക്കി. പ്രമുഖ സംവിധായകൻ പ്രിയദർശനാണ് പ്രോമോ സോംഗിന്റെ ദൃശ്യാവിഷ്‌കാരം നിർവഹിച്ചിരിക്കുന്നത്. ടൈറ്റിൽ ലാലിസം ഇന്ത്യാ സിഗിംഗ് എന്നാണ്. രതീഷ് വേഗയാണ് ഇതിന്റെ സംഗീത സംവിധായകൻ. ഇന്ത്യയിലെ എല്ലാ ഭാഷകളിൽ നിന്നുമുള്ള പ്രശസ്തമായ പാട്ടുകൾ കൂടി ഇതിൽ ഉൾപ്പെടുത്തിയിരുന്നു. ഹരിഹരൻ, ഉദിത് നാരായണൻ, അൽക്കാ അജിത്, കാർത്തി, എം.ജി. ശ്രീകുമാർ, സുജാത എന്നിവർക്കൊപ്പം ലാലും ഈ സംഗീത നിശയിൽ പാടിയിരുന്നു.

2015 ലെ ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് 'ലാലിസം' എന്ന പരിപാടി നടത്തിയത് വലിയ വിവാദത്തിനിടയാക്കി. പ്രതീക്ഷിച്ച നിലവാരത്തിൽ എത്താത്ത പരിപാടി സോഷ്യൽ മീഡിയയിലും ദൃശ്യ മാധ്യമങ്ങളിലും കണക്കറ്റ പരിഹാസം ഏറ്റുവാങ്ങി. പരിപാടിക്ക് വാങ്ങിയ തുകയുടെ വലിപ്പവും വിമർശന വിധേയമായി. അതോടെ രണ്ടു ദിവസം പ്രതികരിക്കാതിരുന്ന മോഹൻലാൽ ബാൻഡ് പിരിച്ചു വിടുന്നതായും പണം തിരിച്ചേൽപ്പിക്കുന്നതിനു തയ്യാറാണെന്നും സർക്കാരിനെ ഇ-മെയിൽ സന്ദേശത്തിൽ അറിയിച്ചു. പരിപാടിക്കായി മോഹൻലാൽ വാങ്ങിയ തുക അദ്ദേഹം സ്പീഡ് പോസ്റ്റ് വഴി തരിച്ചയച്ചു. 1.63 കോടി രൂപയുടെ ചെക്കാണ് ലാൽ തിരിച്ചയച്ചത്. പക്ഷെ മോഹൻലാൽ വാങ്ങിയ തുക അദ്ദേഹത്തിൽ നിന്ന് തിരിച്ചു വാങ്ങേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.[27] എന്നാൽ ലാൽ വഴങ്ങാത്തതിനെ തുടർന്ന് തുക പൊതു നന്മക്കു ഉപയോഗിക്കാൻ തീരുമാനിച്ചു.

വ്യവസായ സംരംഭങ്ങൾ

പുരസ്കാരങ്ങളും ബഹുമതികളും

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. The Cue (25 August 2020). "'ആദ്യം നൽകാൻ ഉദ്ദേശിച്ച പേര് റോഷൻ ലാൽ, പേരിനൊപ്പം ജാതി വേണ്ടെന്നത് അച്ഛന്റെ തീരുമാനം'; മോഹൻലാൽ". The Cue. Retrieved 29 സെപ്റ്റംബർ 2022.
  2. "President Kovind presents Padma Bhushan to Mohanlal". YouTube (in ഇംഗ്ലീഷ്). President of India. 22 March 2019. Retrieved 29 സെപ്റ്റംബർ 2022.
  3. "മോഹൻലാൽ ലഘുജീവചരിത്രം". മോഹൻലാൽ.ഓർഗ്. Archived from the original on 2013-04-29. Retrieved 2013 സെപ്തംബർ 26. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  4. "Mohanlal conferred with Padma Bhushan". The New Indian Express. 2019-01-25. Retrieved 2019-01-25.
  5. "മോഹൻലാലിന് ലെഫ്ടനന്റ് കേണൽ പദവി". പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ. Archived from the original on 2013-09-26. Retrieved 2013 സെപ്തംബർ 26. മലയാള നടൻ മോഹൻലാലിന് ലെഫ്ടനന്റ് കേണൽ പദവി {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  6. "Mammootty, Mohanlal to don sports cap for Kerala" (html) (in ഇംഗ്ലീഷ്). Rediff. Retrieved 2009 ഡിസംബർ 22. Mohanlal was recently made the honorary Lt Colonel of the Indian Territorial Army and conferred an honorary D.Lit degree by the Kalady Sri Sankara Sanskrit university. {{cite web}}: Check date values in: |accessdate= (help)
  7. http://www.indiaedunews.net/Kerala/Honorary_degrees_for_Mohanlal,_Resul_Pookutty_and_Sastrikal_9254/print.asp[പ്രവർത്തിക്കാത്ത കണ്ണി]
  8. "mohanlal.org എന്ന വെബ്സൈറ്റിൽ നിന്നും ശേഖരിച്ചത്". Archived from the original on 2010-03-09. Retrieved 2009-07-10.
  9. 9.0 9.1 9.2 9.3 http://www.jtpac.org/showdetails.php?id=16[പ്രവർത്തിക്കാത്ത കണ്ണി]
  10. https://www.facebook.com/malayalamcinemanews/photos/a.640869782613648.1073741826.496375967063031/1149907551709866/?type=3&theater
  11. "മലയാളചലച്ചിത്രങ്ങളുടെ ചരിത്രം". Archived from the original on 2010-02-28. Retrieved 2009-02-13.
  12. http://movies.nytimes.com/movie/180033/Vanaprastham-the-Last-Dance/overview
  13. http://www.idlebrain.com/mumbai/reviews/mr-company.html
  14. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-15. Retrieved 2014-07-23.
  15. 2025ലെ മോഹൻലാൽ സിനിമകൾ
  16. https://www.malayalachalachithram.com/listmovies.php?tot=276&a=54&p=1
  17. "may 2018 issue". Archived from the original on 2022-01-20. Retrieved 2023-11-07.
  18. "Mohanlal the highest paid actor"..
  19. "Mohanlal has come out with an amazing performance".
  20. "SAJ - 1000 housefull shows in 3 days". Archived from the original on 2009-04-05. Retrieved 2009-09-15.
  21. "Mohanlal's film distribution company".
  22. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-06-17. Retrieved 2010-08-08.
  23. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-02. Retrieved 2009-09-15.
  24. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-03-03. Retrieved 2009-10-13.
  25. http://www.bharatwaves.com/news/Mohanlal-Promotes-Whiskey-4877.html
  26. "Mohanlal-Azhikode spat takes listless Mollywood to new low". 2010 ഫെബ്രുവരി 24. Retrieved 2011 ഫെബ്രുവരി 17. {{cite news}}: Check date values in: |accessdate= and |date= (help)
  27. "മോഹൻലാൽ പണം തിരിച്ചയച്ചു; വാങ്ങില്ലെന്ന് മുഖ്യമന്ത്രി". www.mathrubhumi.com. Retrieved 2015 ഫെബ്രുവരി 4. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  28. Vismayas Max
  29. "Maxlab". Archived from the original on 2009-02-28. Retrieved 2009-10-06.
  30. Times of India: Mohanlal sells Taste Buds to Eastern group
  31. JtPac
"https://ml.wikipedia.org/w/index.php?title=മോഹൻലാൽ&oldid=4301856" എന്ന താളിൽനിന്ന് ശേഖരിച്ചത്