കെ. ബാലാജി
കെ. ബാലാജി | |
---|---|
ജനനം | 5 ഓഗസ്റ്റ് 1934 |
മരണം | 2 മേയ് 2009[1] | (പ്രായം 74)
മരണ കാരണം | വൃക്കകളുടെ പ്രവർത്തനം നിലച്ചത്[2] |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നടൻ, നിർമ്മാതാവ് |
സജീവ കാലം | 1951–2009 |
അറിയപ്പെടുന്നത് | Billa (1980) - Producer |
ജീവിതപങ്കാളി(കൾ) | ആനന്ദവല്ലി (died in 1995) |
കുട്ടികൾ | സുരേഷ് ബാലാജി സുജിത് സുചിത്ര മോഹൻലാൽ |
ബന്ധുക്കൾ |
|
ചലച്ചിത്രനിർമ്മാതാവും, നടനുമായിരുന്നു കെ. ബാലാജി. (ജനനം:1934 മരണം:2009, മെയ് 3) നായകനും, ഉപനായകനുമായി തമിഴിൽ അരങ്ങേറ്റം കുറിച്ച ബാലാജി മോഹൻലാലിന്റെ ഭാര്യാപിതാവ് കൂടിയാണ്. 1950-ൽ ഔവ്വയാർ എന്ന ചിത്രത്തിലൂടെയാണ് ബാലാജി ചലച്ചിത്രജീവിതത്തിലേക്കെത്തുന്നത്. ഏകദേശം 50-ഓളം ചിത്രങ്ങൾ ഇദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. മലയാളത്തിൽ അദ്ദേഹം നിർമിച്ച ജീവിതം, പ്രേമാഭിഷേകം ഉൾപ്പെടെയുള്ള ചിത്രങ്ങൾ വൻ വിജയം കൈവരിച്ചവയായിരുന്നു.[4] 2009 മെയ് 3-ന് ഹൃദയാഘാതം മൂലം മരണമടഞ്ഞു.
ജീവിതരേഖ
[തിരുത്തുക]1934-ലാണ് ബാലാജി ജനിച്ചത്. ഇദ്ദേഹത്തിറ്റ്നെ അച്ഛൻ കൃഷ്‌ണമാചാരിയും, അമ്മ ജാനകിയമ്മയുമാണ്. ബാലാജി പഠിച്ചതും വളർന്നതും ചെന്നൈയിലായിരുന്നു. എറണാകുളം നെടുങ്ങയിലും ഇദ്ദേഹത്തിന് കുടുംബവേരുകൾ ഉണ്ട്.
1950-ൽ ജമിനി പ്രൊഡക്ഷൻസ് നിർമിച്ച ഔവ്വയാർ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ബാലാജി അഭിനയരംഗത്തേക്കെത്തുന്നത്. പിന്നീട് ചെന്നൈയിലെ നരസു സ്റ്റുഡിയോവിൽ പ്രൊഡക്ഷൻ മാനേജരായി ജോലിയിൽ പ്രവേശിച്ചു. അവിടെ വെച്ചാണ് നരസു നിർമിച്ച പ്രേമപാശം എന്ന തമിഴ് ചിത്രത്തിൽ വേഷമണിയുന്നത്. ഈ ചിത്രത്തിൽ ഉപനായകന്റെ വേഷമായിരുന്നു ബാലാജിക്ക്. നടൻ ദുരൈരാജ് നിർമിച്ച വാനൈപിടിത്തവൾ ഭാഗ്യശാലി എന്ന ചിത്രത്തിൽ നായകവേഷത്തിലും കെ. ബാലാജി അഭിനയിച്ചിട്ടുണ്ട്.
ശിവാജി ഗണേശനെ നായകനാക്കി ധാരാളം ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള ബാലാജി. 1966-ലാണ് ആദ്യമായി ശിവാജി ഗണേശനെ നായകനാക്കി ചലച്ചിത്രമെടുക്കുന്നത്. കെ.ആർ. വിജയ നായികയായി അഭിനയിച്ച ഈ ചിത്രത്തിന്റെ പേര് അണ്ണാവിൻ ആശൈ എന്നായിരുന്നു. ഏകദേശം അൻപതോളം ചലച്ചിത്രങ്ങൾ അദ്ദേഹം നിർമിച്ചിട്ടുണ്ട്. ഇതിൽ അണ്ണാവിൻ ആശൈ, തന്തൈ, എൻ അണ്ണൻ തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹം രചനയും നിർവ്വഹിച്ചു.[4] ഇദ്ദേഹത്തിന്റെ നിർമ്മാണക്കമ്പനിയായ സുജാത സിനി ആർട്‌സ് ഒടുവിൽ നിർമിച്ച ചിത്രം അജിത്തിനെ നായകനാക്കിയുള്ള കിരീടം എന്ന തമിഴ് ചിത്രം ആയിരുന്നു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Actor-producer K Balaji passes away". sify.com. 2011 May 3. Retrieved 2011-10-22.
{{cite web}}
: Check date values in:|date=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-24. Retrieved 2012-04-25.
- ↑ http://www.geni.com/people/Balaji-K/6000000003694530436
- ↑ 4.0 4.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-05. Retrieved 2009-10-13.