വസുന്ധര ദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വസുന്ധര ദാസ്
Vasundhara das.jpg
ബാംഗളൂരിലെ യാഹുവിൽ എത്തിയപ്പോൾ
ജീവിതരേഖ
ജനനം 1977
ബാംഗളൂർ, കർണാടകം, ഇന്ത്യ
സംഗീതശൈലി ഹിന്ദുസ്ഥാനി ക്ലാസിക്കൽ, വെസ്റ്റേൺ
തൊഴിലു(കൾ) അഭിനേത്രി, ഗായകി
ഉപകരണം ഗിത്താർ
സജീവമായ കാലയളവ് 1999–ഇതുവരെ
Associated acts ആര്യ, World Music band, with Roberto Narain on drums.

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു പ്രമുഖ അഭിനേത്രിയും പിന്നണിഗായികയുമാണ് വസുന്ധര ദാസ് (Kannada: ವಸುಂಧರಾ ದಾಸ್) (ജനനം: 1977).

ആദ്യ ജീവിതം[തിരുത്തുക]

ഒരു അയ്യങ്കാർ സമുദായത്തിൽ ജനിച്ച വസുന്ധര വിദ്യാഭ്യാസം പൂർത്തീകരിച്ചത് ബെങ്കളൂരുവിലാണ്. തന്റെ ആറാമത്തെ വയസ്സിൽ തുടങ്ങി വസുന്ധര ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു തുടങ്ങിയിരുന്നു. ഇതു കൂടാതെ നന്നായി ഗിത്താർ വായിക്കാനും വസുന്ധര പഠിച്ചിട്ടുണ്ട്. കന്നട, ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ ഭാഷകൾ വസുന്ധര നന്നായി കൈകാര്യം ചെയ്യും.

ഔദ്യോഗിക ജീവിതം[തിരുത്തുക]

അഭിനയ ജീവിതം[തിരുത്തുക]

1999-ൽ കമലഹാസന്റെ ഒപ്പം ഹേ റാം എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് വസുന്ധര തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തമിഴിൽ അജിത് കുമാർ നായകനായ സിറ്റിസൺ എന്ന ചിത്രത്തിൽ പിന്നീട് അഭിനയിച്ചു.

മോഹൻലാൽ നായകനായ രാവണപ്രഭു എന്ന മലയാളം ചിത്രത്തിൽ നായികയായും വസുന്ധര അഭിനയിച്ചിട്ടുണ്ട്. പിന്നീട് മമ്മുട്ടി യോടൊപ്പം വജ്രം എന്ന ചലച്ചിത്രത്തിലും അവർ അഭിനയിക്കുകയുണ്ടായി.

പിന്നണിഗായികയായി[തിരുത്തുക]

മുതൽ‌വൻ തമിഴ് ചിത്രത്തിൽ പാടികൊണ്ടാണ് വസുന്ധര തന്റെ ഗായക ജീ‍വിതം ചലച്ചിത്ര മേഖലയിൽ ആരംഭിച്ചത്. ഇതിന്റെ സംഗീതം എ.ആർ.റഹ്‌മാൻ ആയിരുന്നു. പിന്നീട് ബാംഗ്ലൂരിൽ നിന്ന് മുംബൈയിലേക്ക് താമസം മാറിയതിനു ശേഷം [1] റോബർട്ടൊ നരേനുമായി ചേർന്ന് ആര്യ എന്ന സംഗീത ബാൻ‌ഡ് തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള സംഗീതകാരെ ചേർത്തു കൊണ്ടാണ് ഈ സംരംഭം തുടങ്ങിയത്. ഇളയരാജ തുടങ്ങിയ പ്രശസ്ത സംഗീതകാരന്മാരുടെ പാട്ടുകൾ വസുന്ധര പാടിയിട്ടുണ്ട്. നടിയായ പ്രീതി സിൻ‌ഡക്ക് വേണ്ടിയാണ് ഹിന്ദിയിൽ കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത്.

അവലംബം[തിരുത്തുക]

  1. http://www.hindu.com/mp/2007/07/14/stories/2007071452260300.htm

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വസുന്ധര_ദാസ്&oldid=2402283" എന്ന താളിൽനിന്നു ശേഖരിച്ചത്