സ്ഫടികം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സ്ഫടികം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്ഫടികം
പോസ്റ്റർ
സംവിധാനം ഭദ്രൻ
നിർമ്മാണം ആർ. മോഹൻ
രചന
  • ഭദ്രൻ
  • സംഭാഷണം:
  • ഡോ. സി.ജി. രാജേന്ദ്ര ബാബു
അഭിനേതാക്കൾ
സംഗീതം എസ്.പി. വെങ്കിടേഷ്
ഛായാഗ്രഹണം ജെ. വില്യംസ്
ഗാനരചന പി. ഭാസ്കരൻ
ചിത്രസംയോജനം എം.എസ്. മണി
സ്റ്റുഡിയോ ഷോഗൺ ഫിലിംസ്
വിതരണം ഗുഡ്നൈറ്റ് ഫിലിംസ്
റിലീസിങ് തീയതി 1995
സമയദൈർഘ്യം 150 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും ഭദ്രന്റേത് തന്നെയായിരുന്നു. ഈ ചിത്രത്തിൽ ആടുതോമ എന്ന നായക കഥാപാത്രമായി അഭിനയിച്ചത് മോഹൻലാൽ ആയിരുന്നു. ഈ ചിത്രത്തിലൂടെ ജോർജ്ജ് വില്ലനായി അരങ്ങേറ്റം കുറിച്ചു. ഈ കഥാപാത്രത്തിന്റെ വിജയത്തെത്തുടർന്ന് ജോർജ്ജ് പിന്നീട് സ്ഫടികം ജോർജ്ജ് എന്നറിയപ്പെടാൻ തുടങ്ങി. തിലകൻ, രാജൻ പി. ദേവ്, ഇന്ദ്രൻസ്, ഉർവ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സിൽക്ക് സ്മിത എന്നിങ്ങനെ പ്രഗൽഭരായ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

2007-ൽ സി. സുന്ദർ ഈ ചിത്രം വീരാപ്പു എന്ന പേരിൽ തമിഴിൽ പുനർനിർമ്മിക്കുകയുണ്ടായി.

അഭിനേതാക്കൾ[തിരുത്തുക]

അണിയറ പ്രവർത്തകർ[തിരുത്തുക]

ചിത്രീകരണം[തിരുത്തുക]

ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർണ്ണമായും നടന്നത് ചങ്ങനാശ്ശേരിയിലും പരിസരപ്രദേശങ്ങളിലുമായാണ്.

മറ്റു ഭാഷകളിൽ[തിരുത്തുക]

തെലുങ്കിൽ നാഗാർജുനയെ വെച്ച് വജ്രം എന്ന പേരിലും തമിഴിൽ സുന്ദർ സി. യെ വെച്ച് വീരാപ്പു എന്ന പേരിലും കന്നഡയിൽ സുദീപിനെ വെച്ച് മിസ്റ്റർ തീർത്ത എന്ന പേരിലും ഈ ചിത്രം പുനർ നിർമ്മിച്ചു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ സ്ഫടികം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=സ്ഫടികം_(ചലച്ചിത്രം)&oldid=2429712" എന്ന താളിൽനിന്നു ശേഖരിച്ചത്