Jump to content

വി.എം. വിനു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി.എം. വിനു
ജനനം
V. M. Vinu

(1958-11-30) നവംബർ 30, 1958  (66 വയസ്സ്)
തൊഴിൽfilm director
സജീവ കാലം1986 – present

ഒരു മലയാളം ചലച്ചിത്രസംവിധായകനാണ് വി.എം. വിനു.

ജീവിതരേഖ

[തിരുത്തുക]

നോവലിസ്റ്റും നാടകകാരനുമായ വിനയന്റെ മകനായി കോഴിക്കോടാണ് വിനുവിന്റെ ജനനം. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ റേഡിയോ നാടകങ്ങളിൽ വിനു അഭിനയിച്ചിരുന്നു. കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് ബി.എ. ഡിഗ്രി എടുത്തതിനു ശേഷം വിനു കോഴിക്കോട് സർവ്വകലാശാലയുടെ കീഴിൽ തന്നെ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് BTA-ഉം എടുത്തു. സ്കൂളിലും കോളേജിലും വച്ച് പല തവണ മികച്ച നടനും സംവിധായകനുമുള്ള പുരക്സാരങ്ങൾ വിനു കരസ്ഥമാക്കിയിട്ടുണ്ട്.

ചലച്ചിത്ര ജീവിതം

[തിരുത്തുക]

കോളേജ് പഠനത്തിനുശേഷം സംവിധാനസഹായിയായി വിനു തന്റെ ചലച്ചിത്രജീവിതം തുടങ്ങി. സംവിധാന സഹായിയായി 7 സിനിമകളിലും അസ്സോസിയേറ്റ് സംവിധായകനായി 8 സിനിമകളും വിനു ചെയ്തു. രാജസേനന്റെ 'ഒരേ തൂവൽ പക്ഷികൾ', ശിവന്റെ 'അഭയം', വിജി തമ്പിയുടെ സൂര്യമാനസം എന്നിവ അവയിൽ ചിലതാണ്. സ്വന്തമായി വിനു 13 സിനിമകൾ ഇതു വരെ സംവിധാനം ചെയ്തിട്ടുണ്ട്.

ചലച്ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]


പുറമേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വി.എം._വിനു&oldid=2785700" എന്ന താളിൽനിന്ന് ശേഖരിച്ചത്