സെപ്റ്റംബര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കാലഗണനാരീതിയില്‍ വര്‍ഷത്തിലെ 12 മാസങ്ങളില്‍ ഒമ്പതാമത്തെ മാസമാണ് സെപ്റ്റംബര്‍. 30 ദിവസമാണ് ഈ മാസത്തിലുള്ളത്.
[തിരുത്തുക] പ്രധാനദിവസങ്ങള്‍
- 1159 - മാര്‍പ്പാപ്പ അഡ്രിയാന്‍ നാലാമന്‍ അന്തരിച്ചു
- 1715 - ഫ്രാന്‍സിലെ രാജാവ് ലൂയി പതിനാലാമന്‍ അന്തരിച്ചു (ജ. 1638)
- 1939 - രണ്ടാം ലോകമഹായുദ്ധം: നാസി ജര്‍മനി പോളണ്ടിനെ ആക്രമിക്കുന്നു. യുദ്ധം ആരംഭിക്കുന്നു.
- 1969 - ലിബിയയില്‍ വിപ്ലവം. കേണല്‍ ഗദ്ദാഫി അധികാരം പിടിച്ചടക്കുന്നു.
- 1983 - ശീതയുദ്ധം: കൊറിയന്‍ യാത്രാവിമാനം 007 സോവ്യറ്റ് ജറ്റുകള്‍ വെടിവച്ചിടുന്നു. അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ലോറന്‍സ് മക്ഡോണള്‍ഡ് ഉള്‍പ്പെടെ 269 യാത്രക്കാര്‍ മരിക്കുന്നു.
- 1991 - ഉസ്ബെക്കിസ്ഥാന്‍ സോവ്യറ്റ് യൂണിയനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു
- 1945 - രണ്ടാം ലോകമഹായുദ്ധത്തിന്റെ ഔദ്യോഗിക അവസാനം
- 1945 - വിയറ്റ്നാം: സ്വാതന്ത്ര്യദിനം
- 1957 - കേരളത്തില്‍ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരി ആവിഷ്കരിച്ച വിദ്യാഭ്യാസബില്‍ പാസായി
- 1969 - വിയറ്റ്നാമീസ് നേതാവ് ഹോ ചി മിന് അന്തരിച്ചു
- 301 - നിലവിലുള്ള ലോകത്തെ ഏറ്റവും പുരാതനമായ റിപ്പബ്ലിക് രാജ്യമായ സാന്‍ മറിനോ സ്ഥാപിതമായി.
- 1260 - പാലസ്തീനില്‍ ഐന്‍ ജലുത് യുദ്ധത്തില്‍ മംലൂക്കുകള്‍ മംഗോളിയരെ പരാജയപ്പെടുത്തി.
- 1939 - രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭം. പോളണ്ടിലേക്കുള്ള ജര്‍മ്മനിയുടെ അധിനിവേശത്തെത്തുടര്‍ന്ന്, ഫ്രാന്‍സ്, യു.കെ., ന്യൂ സീലാന്റ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ജര്‍മ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
- 1943 - രണ്ടാം ലോകമഹായുദ്ധം: സഖ്യശക്തികള്‍ ആദ്യമായി ഇറ്റലിയില്‍ അധിനിവേശം നടത്തി.
- 1971 - ഖത്തര്‍ സ്വതന്ത്രരാജ്യമായി.
- 1995 - ഇ-ബെ സ്ഥാപിതമായി
- 1888 - ജോര്‍ജ് ഈസ്റ്റ്മാന്‍ കൊഡാക് എന്ന വ്യാപാരമുദ്ര രെജിസ്റ്റര്‍ ചെയ്തു. കൂടാതെ റോള്‍ ഫിലിം ഉപയോഗിക്കുന്ന തന്റെ ക്യാമറക്ക് പേറ്റന്റ് നേടീ.
- 1956 - വിവരശേഖരണത്തിന് കാന്തികഡിസ്ക് ഉപയോഗിക്കുന്ന ആദ്യ വ്യവസായികാടിസ്ഥാനത്തിലുള്ള ഐ.ബി.എം. റാമാക് 305 എന്ന കമ്പ്യൂട്ടര്‍ പുറത്തിറങ്ങി.
- 1970 - സാല്‍വദോര്‍ അല്ലെന്‍ഡെ ചിലിയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
- 1800 - ബ്രിട്ടണ് മാള്‍ട്ട പിടിച്ചടക്കി.
- 1961 - ചേരിചേരാരാഷ്ട്രങ്ങളുടെ ആദ്യസമ്മേളനം ബെല്‍ഗ്രേഡില്‍ നടന്നു.
- 1984 - വധശിക്ഷ നിലവിലുണ്ടായിരുന്ന ഓസ്ട്രേലിയയിലെ അവസാന സംസ്ഥാനമായിരുന്ന പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ വധശിക്ഷ നിര്‍ത്തലാക്കി.
- 1997 - ക്രിസ്ത്യന്‍ സന്യാസിനിയും സാമൂഹ്യപ്രവര്‍ത്തകയുമായ മദര്‍ തെരേസ അന്തരിച്ചു.
- 1939 - രണ്ടാം ലോകമഹായുദ്ധം ദക്ഷിണാഫ്രിക്ക, കാനഡഎന്നീ രാജ്യങ്ങള്‍ ജര്‍മനിയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
- 1968 - ബ്രിട്ടീഷ് കോളനിയായിരുന്ന സ്വാസിലാന്റിനു സ്വാതന്ത്ര്യം ലഭിച്ചു.
- 1998 - ജാപ്പനീസ് ചലച്ചിത്ര സംവിധായകനായ അകിര കുറൊസാവ അന്തരിച്ചു.
- 2007 - ഇറ്റാലിയന്‍ ഗായകനായ ലൂസിയാനോ പാവറോട്ടി അന്തരിച്ചു.
- 70 - ജനറല്‍ ടൈറ്റസിന്റെ നേതൃത്വത്തിലുള്ള റോമന്‍ പട ജറുസലേം കീഴടക്കുകയും കൊള്ളയടിക്കുകയും ചെയ്തു.
- 1812 - നെപ്പോളിയന്റെ യുദ്ധങ്ങള്‍: ബൊറോഡിനോയിലെ യുദ്ധം - ബൊറോഡിനോ എന്ന ഗ്രാമത്തില്‍ വെച്ച് അലക്സാണ്ടര്‍ ഒന്നാമന്റെ റഷ്യന്‍ സേനയെ തോല്‍പ്പിച്ചു.
- 1822- ഡോം പെഡ്രോ ഒന്നാമന്‍ സാവോ പോളോയിലെ ഇപിരാന്‍ഗാ നദി|ഇപിരാന്‍ഗാ നദിയുടെ തീരത്തുവെച്ച് പോര്‍ച്ചുഗലില്‍ നിന്നും ബ്രസീലിനു സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1864 - അമേരിക്കന്‍ ആഭ്യന്തര യുദ്ധം.: യൂണിയന്‍ ജനറല്‍ വില്ല്യം ടെകുംസെ ഷെര്‍മാന്റെ കല്പ്പന പ്രകാരം അറ്റ്ലാന്റയും ജോര്‍ജിയയും അടിയന്തിരമായി ഒഴിപ്പിച്ചു.
- 1977 - പനാമ കനാലിന്റെ നിയന്ത്രണം ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ പനാമക്ക് കൈമാറുന്നതിനുള്ള ടോറിജോസ്-കാര്‍ട്ടര്‍ ഉടമ്പടി ഒപ്പുവക്കപ്പെട്ടു.
- 1998 - സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളായിരുന്ന ലാറി പേജും, സെര്‍ജി ബ്രിന്നും ചേര്‍ന്ന് ഗൂഗിള്‍ സ്ഥാപിച്ചു.
- 2005 - ഈജിപ്തില്‍ ആദ്യ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടന്നു.
- 1941 - നാസിപ്പട സോവിയറ്റ് യൂണിയന്റെ രണ്ടാം വന്‍നഗരമായ ലെനിന്‍ഗ്രാഡ് ഉപരോധം ആരംഭിച്ചു.
- 1943 - ചെക്ക് മാധ്യമപ്രവര്‍ത്തകനും കമ്മ്യൂണിസ്റ്റും നാസിവിരുദ്ധ പോരാളിയുമായിരുന്ന ജൂലിയസ് ഫ്യൂസിക്കിനെ നാസികള്‍ ക്രൂരമായി വധിച്ചു.
- 1791-അമേരിക്കയിലെ വാഷിംഗ്ടണ്‍.ഡി.സിക്ക് പ്രസിഡന്റ് ജോര്‍ജ് വാഷിംഗ്ടണിന്റെ സ്മരണാര്‍ത്ഥം പേര് നല്കി.
- 1828-പ്രശസ്ത റഷ്യന്‍ സാഹിത്യകാരനായ ലിയോ ടോള്‍സ്റ്റോയി ജനിച്ചു.
- 1850-കാലിഫോര്‍ണിയ അമേരിക്കയിലെ മുപ്പത്തൊന്നാം സംസ്ഥാനമായി അംഗീകരിക്കപ്പെട്ടു.
- 1923-മുസ്തഫാ കമാല്‍ അത്താതുര്‍ക്ക് തുര്‍ക്കിയില്‍ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാപിച്ചു.
- 1942-രണ്ടാം ലോകമഹായുദ്ധത്തില്‍ ജാപ്പനീസ് സേന ഒറിഗണില്‍ ബോംബ് വര്‍ഷിച്ചു.
- 1991-താജിക്കിസ്ഥാന്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് സ്വതന്ത്രമായി.
- 1823 - സൈമണ്‍ ബൊളിവര്‍ പെറുവിന്റെ പ്രസിഡന്റായി.
- 1963 - അമേരിക്കയിലെ പൗരാവകാശ സമരത്തിന്റെ ഭാഗമായി 20 കറുത്തവര്‍ഗ്ഗക്കാരായ വിദ്യാര്‍ഥികള്‍ അലബാമയിലെ പബ്ലിക് സ്കൂളുകളില്‍ പ്രവേശിച്ചു
- 1974 - പശ്ചിമാഫ്രിക്കയിലെ റിപ്പബ്ലിക് ഓഫ് ഗിനി-ബിസൗ (Guinea-Bissau) പോര്‍ച്ചുഗലിന്റെ കൊളോണിയല്‍ ഭരണത്തില്‍ നിന്നും സ്വതന്ത്രമായി.
- 1862 - അമേരിക്കന്‍ സാഹിത്യകാരന്ഒ. ഹെന്റി ജനിച്ചു.
- 1885 - ഇംഗ്ലീഷ് നോവലിസ്റ്റ് ഡേവിഡ് ഹെര്‍ബെര്‍ട്ട് റിച്ചാഡ്സ് ലോറെന്‍സ് ജനിച്ചു.
- 2001-അമേരിക്കയിലെ ലോകവ്യാപാരകേന്ദ്രത്തിനു നേരെ ചാവേര്‍ആക്രമണം.
- 1913 - ജെസ്സി ഓവന്‍സ് ജനിച്ചു.
- 1980 - തുര്‍ക്കിയില്‍ സൈനിക അട്ടിമറി.
- 1940 - രണ്ടാം ലോകമഹായുദ്ധത്തില്‍ ഇറ്റലി ഈജിപ്തിനെ കീഴടക്കി.
- 1969 -ഓസ്ട്രേലിയന്‍ ക്രിക്കറ്റ് കളിക്കാരന് ഷെയ്ന് വോണ്‍ ജനിച്ചു.
- 1991 - ജോ പാസ്റ്റര്‍നാക്, അമേരിക്കന്‍ സിനിമാ സംവിധായകന് അന്തരിച്ചു.
- 1999 - റഷ്യയിലെ മോസ്കോയില്‍ ബോംബുസ്ഫോടനം.119പേര് മരണമടഞ്ഞതഅയി കണക്കാക്കപ്പെടുന്നു.
- 1917 - റഷ്യ റിപ്പബ്ലിക്ക് ആയതായി ഔദ്യോഗിക പ്രഖ്യാപനം
- 1959 - സോവിയറ്റ് യൂണിയന്റെ ലൂണ-2 എന്ന വാഹനം ചന്ദ്രനിലെത്തി.
- 1960 - ഒപെക് സ്ഥാപിതമായി.
- 2003 - എസ്റ്റോണിയ യൂറോപ്യന്‍ യൂണിയനില്‍ അംഗമായി.
- 1812 - നെപ്പോളിയന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ചുപട മോസ്കോയിലെ ക്രെംലിനിലെത്തി.
- 1894 - ഒന്നാം സൈനോ ജപ്പാനീസ് യുദ്ധം: പ്യോങ് യാങ് യുദ്ധത്തില്‍ ജപ്പാന് ചൈനയെ പരാജയപ്പെടുത്തി.
- 1935 - നാസി ജര്‍മ്മനി സ്വസ്തിക മുദ്രണം ചെയ്തിട്ടുള്ള പുതിയ പതാക സ്വീകരിച്ചു.
- 1916 - പ്രമുഖ കര്‍ണ്ണാടക സംഗീതജ്ഞ എം. എസ്. സുബ്ബലക്ഷ്മി ജനിച്ചു.
- 2007 - തായ്ലന്റില് വിമാനാപകടത്തില്‍ 89പേര് മരിച്ചു.
- 1914 - ആന്‍ഡ്രൂ ഫിഷര്‍ മൂന്നാമതും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയായി.
- 1950 - ഇന്ത്യന്‍ രാഷ്ട്രീയ നേതാവ് നരേന്ദ്ര മോഡി ജനിച്ചു. .
- 2005 - മലയാളനാടകവേദിയില്‍ നാടകകൃത്ത്, സംവിധായകന് എന്നീ നിലകളില്‍ അറിയപ്പെട്ട എസ്.എല്‍. പുരം സദാനന്ദന് അന്തരിച്ചു.
- 1502 - തന്റെ നാലാമത്തേയും അവസാനത്തേതുമായ പര്യവേഷണയാത്രയില്‍ ക്രിസ്റ്റഫര്‍ കൊളംബസ് കോസ്റ്റാറിക്കയിലെത്തി
- 1851 - ന്യൂയോര്‍ക്ക് ടൈംസ് എന്നു പിന്നീടു പേരുമാറ്റിയ ദ് ന്യൂയോര്‍ക്ക് ഡെയ്‌ലി ടൈംസ് പ്രസിദ്ധീകരണം ആരംഭിച്ചു.
- 1919 - നെതര്‍ലാന്റില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചു.
- 1973 - പൂര്‍വ്വജര്‍മ്മനിയും പശ്ചിമജര്‍മ്മനിയും ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായി.
- 1984 - ബലൂണില്‍ അറ്റ്ലാന്റിക് സമുദ്രം താണ്ടി ജോ കിറ്റിങര്‍ ചരിത്രം സൃഷ്ടീച്ചു.
- 1936 - ഇന്ത്യന്‍ സംഗീതജ്ഞനായിരുന്നു വിഷ്ണു നാരായണ്‍ ഭട്ഖാണ്ടെ അന്തരിച്ചു.
- 1957 - അമേരിക്ക ആദ്യത്തെ ഭൂഗര്‍ഭ അണുബോംബ് പരീക്ഷണം നടത്തി.
- 1963 - ഇംഗ്ലീഷ് ഫുട്ബോള്‍ കളിക്കാരനായ ഡേവിഡ് സീമാന്‍ ജനിച്ചു.
- 1519 - ഫെര്‍ഡിനാന്‍ഡ് മാഗല്ലന്‍, 270 സഹയാത്രികരുമായി ഭൂമി ചുറ്റി സഞ്ചരിക്കാനുള്ള തന്റെ കപ്പല്‍യാത്ര ആരംഭിച്ചു.
- 1891 - ആദ്യ പെട്രോള്‍ കാര്‍ അമേരിക്കയില്‍ മസാചുസെറ്റ്സിലെ സ്പ്രിങ്ഫീല്‍ഡില്‍ പുറത്തിറങ്ങി.
- 1930 - ആര്‍ച്ച് ബിഷപ്പ് മാര്‍ ഇവാനിയോസ്, സീറോ മലങ്കര കത്തോലിക്കസഭ സ്ഥാപിച്ചു.
- 1946 - ആദ്യ കാന്‍ ചലച്ചിത്രോല്‍സവം സംഘടിപ്പിക്കപ്പെട്ടു.
- 1981 - എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളില്‍ കൊച്ചിന്‍ കലാഭവന്‍ മിമിക്സ് പരേഡ് എന്ന കലാരൂപം ആദ്യമായി അവതരിപ്പിച്ചു.
- 1789 - രാജാ കേശവദാസ് തിരുവിതാംകൂറിലെ ദിവാനായി നിയമിതനായി
- 1965 - കശ്മീരിനെ ചൊല്ലിയുണ്ടായ രണ്ടാം ഇന്ത്യാ - പാകിസ്ഥാന് യുദ്ധം ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ അവസാനിച്ചു.
- 1980 - ഇറാക്ക് ഇറാനെ ആക്രമിച്ചു.
- 1973 - ചിലിയന്‍ കവിയും നോബല്‍ സമ്മാനജേതാവുമായ പാബ്ലോ നെരൂദ മരണമടഞ്ഞു.
- 1534 - നാലാമത്തെ സിഖ് ഗുരുവായ ഗുരു റാം ദാസ് ജനിച്ചു.
- 1948 - ഹോണ്ട മോട്ടോര്‍ കമ്പനി സ്ഥാപിതമായി.
- 1981 - അമേരിക്കന്‍ അഭിനേത്രിയായിരുന്ന പാറ്റ്സി കെല്ലി അന്തരിച്ചു.
- 1066 - സ്റ്റാംഫഡ് ബ്രിഡ്ജ് യുദ്ധത്തെത്തുടര്‍ന്ന് ആംഗ്ലോ-സാക്സണ്‍ യുഗം അവസാനിച്ചു.
- 1952 - അമേരിക്കന്‍ അഭിനേതാവായിരുന്ന ക്രിസ്റ്റഫര്‍ റീവ് ജനിച്ചു.
- 1986 - നോബല്‍ പുരസ്കാര ജേതാവായ റഷ്യന്‍ രസതന്ത്രജ്ഞന്‍ നിക്കോളെ നിക്കോളയെവിച്ച് സെമ്യോനെവ് അന്തരിച്ചു.
- 1763 - ഇംഗ്ലീഷ് കവിയായിരുന്ന ജോണ്‍ ബൈറണ്‍ അന്തരിച്ചു.
- 1820 - ബംഗാളി പണ്ഡിതനായിരുന്ന ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍ ജനിച്ചു.
- 1944 - രണ്ടാം ലോകമഹായുദ്ധത്തില്‍ ഓപ്പറേഷന്‍ മാര്‍ക്കറ്റ് ഗാര്‍ഡന്‍ പരാജയപ്പെട്ടു.
- 1777 - പെന്‍സില്‍വാനിയയിലെ ലങ്കാസ്റ്റെര്‍, ഒരു ദിവസത്തേക്ക് അമേരിക്കയുടെ തലസ്ഥാനമായി.
- 1983 - യുണിക്സ് പോലെയുള്ള സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കാനുള്ള ഗ്നു പദ്ധതി റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ പ്രഖ്യാപിച്ചു.
- 1996 - അഫ്ഗാനിസ്ഥാനില്‍ തലസ്ഥാനനഗരമായ കാബൂള്‍ താലിബാന് പിടിച്ചടക്കി.
- 551 ബി.സി - ചൈനീസ് തത്വചിന്തകനായ കണ്‍ഫ്യൂഷ്യസിന്റെ ജന്മദിനം.
- 1907 - ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനിയായ ഭഗത് സിങ്ങിന്റെ ജന്മദിനം
- 1889 - ജനറല്‍ കോണ്‍ഫറന്‍സ് ഓഫ് വെയ്റ്റ്സ് ആന്‍ഡ് മെഷര്‍മെന്റ്സ് ഒരു മീറ്ററിന്റെ നീളം നിര്‍വചിച്ചു.
- 1885 - ഇംഗ്ലണ്ടിലെ ബ്ലാക്ക്‌പൂളില്‍ ആദ്യത്തെ പൊതുജനോപയോഗത്തിനുള്ള വൈദ്യുത ട്രാം വേ പ്രവര്‍ത്തനമാരംഭിച്ചു.
- 1901 - നോബല്‍ സമ്മാനജേതാവായിരുന്ന ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‍ എന്‍റിക്കോ ഫെര്‍മിയുടെ ജന്മദിനം.
- 1960 - സോവിയറ്റ് നേതാവ് നികിത ക്രൂഷ്‌ചേവ് ഐക്യരാഷ്ട്രസഭാ സമ്മേളനം അലങ്കോലപ്പെടുത്തി.
- 1882 - ലോകത്തിലെ ആദ്യ ജലവൈദ്യുതപദ്ധതി (ആപ്പിള്‍ടണ്‍-എഡിസണ് ലൈറ്റ് കമ്പനി) അമേരിക്കയിലെ വിസ്കോണ്‍സിനിലെ ആപ്പിള്‍ടണ്‍ എന്ന സ്ഥലത്ത് ഫോക്സ് നദിയില്‍ സ്ഥാപിതമായി.
- 1947 - പാക്കിസ്താന് ഐക്യരാഷ്ട്രസഭയില്‍ അംഗമായി.
- 1993 - മഹാരാഷ്ടയിലെ ലത്തൂരിലും ഒസ്മാനാബാദിലും ഭൂകമ്പം.

