ക്രിസ്റ്റഫർ കൊളംബസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിസ്റ്റഫർ കൊളംബസ്

കൊളംബസിന്റെ ഛായാചിത്രം
ജനനം ഓഗസ്റ്റ് 25-ഒക്ടോബർ 31, 1451
മരണം മേയ് 20 1506
സ്പെയിൻ
ദേശീയത Flag of Italy.svg ഇറ്റലി
മറ്റ് പേരുകൾ ക്രിസ്റ്റഫറോ കൊളംബോ(ഇറ്റാലിയൻ)
പദവി Admiral of the Ocean Sea;
Viceroy and Governor of the Indies
മതം റോമൻ കത്തോലിക്ക
ജീവിത പങ്കാളി ഫിലിപ്പിയ മോണിസ് ( 1476-1485)
മക്കൾ ഡീഗോ
ഫെർണാൻഡോ

യൂറോപ്പിന്‌ പടിഞ്ഞാറുള്ള ഭൂവിഭാഗങ്ങളെ,പ്രത്യേകിച്ച് അമേരിക്കൻ ഭൂഖണ്ഡങ്ങളെക്കുറിച്ച് പുറംലോകത്തെ അറിയിക്കുന്നതിൽ നിർണായക പങ്കു വഹിച്ച സാഹസികനായ ഇറ്റാലിയൻ കടൽ സഞ്ചാരിയാണ്‌ ക്രിസ്റ്റഫർ കൊളംബസ്. അമേരിക്ക കണ്ടെത്തിയയാൾ എന്ന വിശേഷണം അദ്ദേഹത്തിനു സ്വന്തമല്ലെങ്കിലും,യൂറേഷ്യൻ-അമേരിക്കൻ പ്രദേശങ്ങൾ തമ്മിലുള്ള സമ്പർക്കവും വാണിജ്യബന്ധങ്ങളും ശക്തിപ്പെടുത്താൻ അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെയുള്ള അദ്ദേഹത്തിന്റെ യാത്രകൾ സഹായിച്ചു.

[തിരുത്തുക] ആദ്യകാല ജീവിതം

1451 ഓഗസ്റ്റ് 25നും-ഒക്ടോബർ 31-നും ഇടയ്ക്ക്, ഇന്നത്തെ ഇറ്റലിയുടെ ഭാഗമായ ജനോവയിലാണ്‌ അദ്ദേഹത്തിന്റെ ജനനം എന്നാണ്‌ ലഭ്യമായ വിവരങ്ങൾ വച്ചുള്ള അനുമാനം.[1]നെയ്ത്തുകാരനായിരുന്ന ഡൊമെനികോ കൊളംബോയും സൂസന്ന ഫൊണ്ടാനറോസ്സയുമായിരുന്നു മാതാപിതാക്കൾ.

അദ്ദേഹത്തിന്റെ ആദ്യകാലജീവിതത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. താൻ പത്താം വയസ്സിൽ കപ്പൽ യാത്ര ചെയ്തിരുന്നു എന്ന് കൊളംബസ് അദ്ദേഹത്തിന്റെ ചില ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. 1470-ൽ പിതാവിന്റെ തൊഴിൽ പരമായ കാരണങ്ങളാൽ അദ്ദേഹം കുടുംബത്തോടൊപ്പം സവോനയിലേയ്ക്കു പോയപ്പോഴായിരുന്നു അത്.

[തിരുത്തുക] അവലംബം

  1. Phillips, William D., and Carla Rahn Phillips. The Worlds of Christopher Columbus. Cambridge: Cambridge University Press, 1992. Page 9.

"http://ml.wikipedia.org/w/index.php?title=ക്രിസ്റ്റഫർ_കൊളംബസ്&oldid=1306483" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ