ദ ഹൻഡ്രഡ് (ഗ്രന്ഥം)
അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞൻ മൈക്കൽ എച്ച്. ഹാർട്ട് എഴുതിയ ഒരു ചരിത്ര ഗ്രന്ഥമാണ് ദ ഹൻഡ്രഡ്:റാങ്കിങ്ങ് ഓഫ് മോസ്റ്റ് ഇൻഫ്‌ലുവൻഷ്യൽ പേർസൻസ് ഇൻ ഹിസ്റ്റ്‌ട്രി (The 100: A Ranking of the Most Influential Persons in History) .1978 ൽ എഴുതിയ ഈ പുസ്തകം മനുഷ്യ ചരിത്രത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച 100 വ്യക്തികളെ പരിചയപ്പെടുത്തുന്നു. ചൂടേറിയ സംവാദങ്ങൾക്ക് ഈ ഗ്രന്ഥം നിമിത്തമായി. മാത്രമല്ല ഈ ഗ്രന്ഥം സ്വീകരിച്ച റാങ്കിംഗ് ശൈലി പിന്നീട് പലരും കടമെടുക്കുകയും ചെയ്തു[അവലംബം ആവശ്യമാണ്].
ചില ശ്രദ്ധേയമായ തിരുത്തലുകളും റാങ്കിംഗ് ക്രമത്തിലെ മാറ്റങ്ങളും ഉൾപ്പെടുത്തി 1992 ൽ ഈ ഗ്രന്ഥം പുന:പ്രസിദ്ധീകരിക്കുകയുണ്ടായി.കമ്മ്യൂണിസവുമായി ബന്ധപ്പെട്ട ചില വ്യക്തികളെ (വ്‌ളാദിമർ ലെനിൻ ,മാവോ സേതൂങ്ങ്) താഴേ റാങ്കിലേക്ക് മാറ്റിയതും മിഖായേൽ ഗോർബച്ചേവിനെ പുതുതായി ചേർത്തതുമായിരുന്നു പ്രധാന മാറ്റങ്ങൾ. പാബ്ലോ പിക്കാസോക്ക് പകരം ഹെൻഡ്രി ഫോർഡിനെ റാംങ്കിങ്ങിൽ ഉയത്തുകയുണ്ടായി. റാംങ്കിങ്ങിൽ ഒരു പുന:ക്രമീകരണം നടത്തിയ ഈ പുസ്തകം പക്ഷേ ആദ്യത്തെ പത്തു വ്യക്തികളുടെ സ്ഥാനത്തിൽ മാറ്റം വരുത്തിയില്ല.
പ്രവാചകൻ മുഹമ്മദിനെയാണ് ആദ്യ വ്യക്തിയായി മൈക്കൽ എച്ച്.ഹാർട്ട് തിരഞ്ഞെടുത്തത്. പ്രവാചകൻ മുഹമ്മദ് മതപരമായി മാത്രമല്ല രാഷ്ട്രീപരമായും വിജയം വരിച്ച വ്യക്തിയായിരുന്നു എന്ന കാര്യമാണ് ഇതിന് അദ്ദേഹം പറഞ്ഞ കാരണം.
[തിരുത്തുക] ഹാർട്ട് തിരഞ്ഞെടുത്തവരിൽ ചില പ്രമുഖർ
| റാങ്ക് | പേര് | കാലഘട്ടം | ചിത്രം | തൊഴിൽ | സ്വാധീന മേഖല |
|---|---|---|---|---|---|
| 1 | പ്രവാചകൻ മുഹമ്മദ് | ca. 570–632 | |||
| 2 | ഐസക് ന്യൂട്ടൺ | 1643–1727 | |||
| 3 | യേശു | 7–2 BC – AD 26–36 | |||
| 4 | ഗൗതമബുദ്ധൻ | 563 BC–483 BC | |||
| 5 | കൺഫ്യൂഷ്യസ് | 551 BC–479 BC | |||
| 6 | സെന്റ് പോൾ | 5–67 | |||
| 7 | സൈലൂൺ | 50–121 | |||
| 8 | ജോഹന്നസ് ഗുട്ടെൻബെർഗ് | 1398–1468 | |||
| 9 | ക്രിസ്റ്റഫർ കൊളംബസ് | 1451–1506 | |||
| 10 | ആൽബർട്ട് ഐൻസ്റ്റീൻ | 1879–1955 | |||
| 25 | മാർട്ടിൻ ലൂഥർ | ||||
| 50 | മൈക്കെലാഞ്ജലോ | ||||
| 75 | ജോഹാനസ് കെപ്ലർ | ||||
| 100 | വർദ്ധമാനമഹാവീരൻ |
[തിരുത്തുക] അവലംബം
- Hart, Michael H. The 100: A Ranking of the Most Influential Persons in History. New York: Carol Publishing Group/Citadel Press; first published in 1978, reprinted with minor revisions 1992. ISBN 9780806510682
[തിരുത്തുക] പുറം കണ്ണി
അനുപമ വ്യക്തിത്വം-മൈക്ക്‌ൾ എച്ച്. ഹാർട്ട്-പ്രബോധനം വാരിക, മുഹമ്മദ് നബി വിശേഷാൽ പതിപ്പ് 1989,പേജ് 11