ബാലി കടുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാലി കടുവ
BaronOscarVojnich3Nov1911Ti.jpg
The hunting party of Baron Oskar Vojnich with a Balinese tiger, shot at Gunung Gondol, NW Bali, Nov. 1911
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തു
ഫൈലം: കോർഡേറ്റുകൾ
ക്ലാസ്സ്‌: സസ്തനി
നിര: കാർണിവോറ
കുടുംബം: മാർജ്ജാര വംശം
ജനുസ്സ്: പാന്തെറാ
വർഗ്ഗം: പാന്തെറ കടുവ
ഉപവർഗ്ഗം: P. t. balica
ശാസ്ത്രീയ നാമം
Panthera tigris balica
(Schwarz, 1912)
P-tigris-tigris-balica-map.png
Range map

ഇന്തോനേഷ്യൻ ദ്വീപായ ബാലിയിൽ മാത്രം കണ്ടിരുന്ന ഒരിനം കടുവയാണ് ബാലി കടുവ (ശാസ്ത്രീയനാമം: Panthera tigris balica). ഇവയ്ക് ഇന്ന് വംശനാശം സംഭവിച്ചു കഴിഞ്ഞു,[2] 1937 സെപ്റ്റംബർ 27-നാണ് ഈ ഇനത്തിൽ പെട്ട അവസാന പെൺകടുവ വെസ്റ്റ് ബാലിയിൽ വെടിയേറ്റു കൊല്ലപ്പെട്ടത്. ആവാസവ്യവസ്ഥയുടെ നാശവും വേട്ടയും ആണ് ഇവിടെ നാശത്തിനു വഴി തെളിച്ചത്.[3]

ശരീരഘടന[തിരുത്തുക]

ഒൻപതു ഇനം കടുവകളിൽ ഏറ്റവും ചെറുതായിരുന്നു ബാലി കടുവ. ആൺ കടുവയ്ക്കു ഏകദേശം 90–100 കിലോഗ്രാം ആയിരുന്നു തുക്കം, പെൺ കടുവക്ക് ആകട്ടെ 65–80 കിലോയും . ആൺ കടുവയ്ക്കു വാൽ അടക്കം ഏകദേശം 220 സെ മീ ആയിരുന്നു നീളം, പെൺ കടുവക്ക് ആകട്ടെ 195–200 സെ മീ .

പ്രത്യുത്പാദനം[തിരുത്തുക]

ബാലി കടുവകളുടെ ഗർഭ കാലം 14 - 15 ആഴ്ച ആണ്. ഒരു പ്രസവത്തിൽ രണ്ടോ മുന്നോ കുട്ടികൾ മാത്രമേ ഉണ്ടാകുകയുള്ളൂ . ജനന സമയം ഇവയുടെ ഏകദേശ ഭാരം 1.5 കിലോ മാത്രം ആയിരുന്നു.

അവലംബം[തിരുത്തുക]

  1. Jackson, P. & Nowell, K. (2008). Panthera tigris ssp. balica. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 6 January 2009.
  2. IUCN, IUCN RED List of Threatened Species accessed 24 June 2010
  3. petermaas.nl

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'ബാലി കടുവ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
"http://ml.wikipedia.org/w/index.php?title=ബാലി_കടുവ&oldid=1914613" എന്ന താളിൽനിന്നു ശേഖരിച്ചത്