നെപ്പോളിയൻ ബോണപ്പാർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നെപ്പോളിയൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നെപ്പോളിയൻ ഒന്നാമൻ
ഫ്രഞ്ചു ചക്രവർത്തി
[[File:Jacques-Louis David 017.jpg|frameless|alt=]]
Napoleon in His Study by Jacques-Louis David (1812)
ഭരണകാലം 20 March 18046 April 1814
1 March 181522 June 1815
പൂർണ്ണനാമം Napoléon Bonaparte
പദവികൾ King of Italy
Mediator of the Swiss Confederation
Protector of the Confederation of the Rhine
അടക്കം ചെയ്തത് Les Invalides, Paris ഫ്രാൻസ്
മുൻ‌ഗാമി Louis XVI
പിൻ‌ഗാമി Louis XVIII
ജീവിതപങ്കാളി Joséphine de Beauharnais
Marie Louise of Austria
അനന്തരവകാശികൾ Napoleon II
രാജകൊട്ടാരം Bonaparte
പിതാവ് Carlo Buonaparte
മാതാവ് Letizia Ramolino

ഫ്രഞ്ച് സൈനികമേധാവിയും രാഷ്ട്രീയത്തലവനുമായിരുന്നു നെപ്പോളിയൻ ബോണപ്പാർട്ട് ഫ്രഞ്ച് വിപ്ലവകാലത്ത് അദ്ദേഹം സൈന്യത്തിന്റെ ജനറലായിരുന്നു. പിന്നീട് ഫ്രാൻസിന്റെ ഭരണാധികാരിയും, താമസിയാതെ ഫ്രഞ്ച് ചക്രവർത്തിയും പത്ത് വർഷത്തിനുമേലെ ഇറ്റലിയുടെ രാജാവുമൊക്കെയായി ഭരണം നടത്തി. പ്രസിദ്ധമായ വാട്ടർലൂ യുദ്ധം നപ്പോളിയന്റെ സൈന്യവുമായാണ്‌ നടന്നത്. 1769 ഓഗസ്റ്റ് 15 ന് കാർലോ ബോണപ്പാർട്ടിന്റെയും ലറ്റിഷ്യായുടെയും മകനായി ജനിച്ചു. അഞ്ച് സഹോദരന്മാരും മൂന്ന് സഹോദരിമാരും ഉണ്ടായിരുന്നു. ഫ്രാൻസിൽ നിന്നും അധികം ദൂരെയല്ലാത്ത കോഴ്സിക്ക എന്ന ദ്വീപിലാണ് ഇവർ താമസിച്ചിരുന്നത്.

ഉള്ളടക്കം

[തിരുത്തുക] വിദ്യാഭ്യാസം

പത്ത് വയസ്സ് വരെ നെപ്പോളിയൻ കോഴ്സിക്കയിലെ സ്കൂളിലാണ് പഠിച്ചത്. പക്ഷേ നെപ്പോളിയന്റെ ജനനത്തിനു മുമ്പേ തന്നെ കോഴ്സിക്ക ഫ്രാൻസിനോട് കൂട്ടിച്ചേർക്കപ്പെട്ടു. കോഴ്സിക്കയുടെ സ്വാതന്ത്രത്തിനുവേണ്ടി പൊരുതിയ ധീരയോദ്ധാക്കളോട് കരുണ തോന്നിയ ഫ്രഞ്ച് സർക്കാർ, അവർക്ക് സർക്കാർ ജോലി നൽകുക മാത്രമല്ല ചെയ്തത്, മറിച്ച് അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് വേണ്ടി സഹായവും അനുവദിച്ചു. അങ്ങനെ കാർലോ ബോണപ്പാർട്ടിന് സർക്കാർ ജോലിയും അദ്ദേഹത്തിന്റെ മകനായ നെപ്പോളിയന് സൈനിക വിദ്യാഭ്യാസവും നൽകി. അങ്ങനെ 1779 ല് നെപ്പോളിയൻ ‘ബ്രന്നി’ സൈനിക സ്കൂളിൽ പഠനം ആരംഭിച്ചു. ഭൂമിശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും കേമനായ നെപ്പോളിയന് വായനാശീലവും ഉണ്ടായിരുന്നു. സീസർ, അലക്സാണ്ടർ എന്നിവരായിരുന്നു ആ ബാലന്റെ ആരാധനാപുരുഷന്മാർ.

[തിരുത്തുക] സൈനികജീവിതം

1784 ല് അദ്ദേഹം പാരീസിലെ സൈനിക അക്കാദമിയിൽ ചേർന്നു. പതിനാറാം വയസ്സിൽ നെപ്പോളിയന്റെ സൈനിക പരിശീലനം പൂർത്തിയായി. വാലൻസ് എന്ന സ്ഥലത്തെ പീരങ്കിപ്പടയിൽ സബ് ലെഫ്റ്റനൻറായിട്ടായിരുന്നു ആദ്യ നിയമനം. ഒഴിവ് സമയത്ത് പുരാതന ഗ്രീക്ക് തത്ത്വചിന്തയും ചരിത്രപ്രസിദ്ധരായ പോരാളികളുടെ യുദ്ധനയതന്ത്രങ്ങളും വായിച്ച് മനസ്സിലാക്കുകയും വായിക്കുന്ന പ്രധാന ആശയങ്ങൾ കുറിച്ചെടുത്ത് സൂക്ഷിക്കുകയും ചെയ്യുന്ന സ്വഭാവവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. മറ്റ് രാജ്യങ്ങളുടെ ഭൂപടം വരയ്ക്കുന്നത് അദ്ദേഹത്തിന്റെ പ്രധാനവിനോദങ്ങളിൽ ഒന്നായിരുന്നു.

1791 ല് നെപ്പോളിയൻ ലഫ്റ്റനൻറായി ഉദ്യോഗക്കയറ്റം കിട്ടി. 1792 ല് അദ്ദേഹം കോഴ്സിക്കയിലേക്ക് ഒരു അവസാന ശ്രമ പോരാട്ടത്തിന് തിരിച്ച് വന്നെങ്കിലും അവിടത്തെ ജനങ്ങൾ സമരം ചെയ്യാൻ തയ്യാരായില്ല. ജനങ്ങൾ അദ്ദേഹത്തെ നാട് കടത്തി.അദ്ദേഹത്തിന്റെ വീട് നശിപ്പിച്ചു. അങ്ങനെ ഒരു മുറിവേറ്റ കടുവയെ പോലെ അദ്ദേഹം തന്റെ കുടുംബാംഗങ്ങളുമായി ഒരു തോണിയിൽ ഫ്രാൻസിലേക്ക് രക്ഷപ്പെട്ടു.

1792 ല് റിപ്പബ്ലിക്കൻ ഗവണ്മെൻറ് അധികാരത്തിൽ വരികയും ഫ്രാൻസിലെ പ്രധാന തുറമുഖമായ ടൂലൺ തുറമുഖത്തെ തിരിച്ച് പിടിക്കാൻ ഫ്രഞ്ച് സർക്കാർ നെപ്പോളിയനെ ഡ്യൂഗോമിയറോടൊപ്പം നിയോഗിച്ചു. അതിലെ വിജയത്തിന് ശേഷം നെപ്പോളിയന് ബ്രിഗേഡിയർ ജനറലായി സ്ഥാനക്കയറ്റം കിട്ടി.

1794 ല് നാഷണൽ കണ്വൻഷൻ എന്ന പുതിയ സർക്കാർ രൂപികരിക്കപെട്ടു, അതിൽ നെപ്പോളിയനെ പ്രതിരോധവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥനാക്കി. 1795 ൽ ഫ്രാൻസിൽ ‍ആരംഭിച്ച വലിയൊരു വിപ്ലവം അടിച്ചമർത്താൻ നെപ്പോളിയനെ നിയോഗിച്ചു. ചരിത്ര പ്രസിദ്ധമായ ലോഡി യുദ്ധത്തിലും നെപ്പോളിയൻ വിജയകൊടി പാറിച്ച് മുന്നേറി. നെപ്പൊളിയന്റെ പ്രിയപ്പെട്ട സൈനിക വിഭാഗമാണ് ഓൾഡ് ഗാർഡ്സ്.

1798 ല് ഈജിപ്ത് കീഴടക്കി ഫ്രാൻസിൽ തിരിച്ചെത്തി തന്റെ രാജ്യത്തിന്റെ പരമാധികാരിയായി. 1804 ല് അദ്ദേഹം ഫ്രാൻസിന്റെ ചക്രവർത്തിയായി. ജോസഫൈനായിരുന്നു അദ്ദേഹത്തിന്റെ പത്നി. പക്ഷെ 1810 ല് അദ്ദേഹം ഓസ്ട്രിയൻ രാജാവിന്റെ മകൾ മേരിയെ വിവാഹം കഴിച്ചു. ജോസഫൈനുമായി വിവാഹമോചനം നേടി.


നെപ്പോളിയൻ ബോണപ്പാർട്ട്

റഷ്യയിലേക്ക് നടത്തിയ പടയോട്ടമാണ് നെപ്പോളിയന്റെ ശക്തിക്ഷയത്തിന്റെ തുടക്കത്തിന് കാരണമായി കണക്കാക്കപ്പെടുന്നത്. ഫ്രഞ്ച് സൈന്യവുമായി നേരിട്ടു യുദ്ധം ചെയ്യാതെ, പട്ടണങ്ങളും മറ്റും ഉപേക്ഷിച്ച് പിന്മാറുന്ന തന്ത്രമാണ് ഈ ആക്രമണത്തെ നേരിടാൻ റഷ്യൻ സൈന്യാധിപനായിരുന്ന കുട്ടുസോവ് സ്വീകരിച്ചത്. റഷ്യയുടെ വിശാലതയിൽ, ആക്രമണ സൈന്യത്തിന് ഈ തന്ത്രത്തെ നേരിടുകയെന്നത് അസാധ്യമായിരുന്നു.[1] ഒടുവിൽ, ക്ഷീണിച്ചവശരായി മോസ്കോയിലെത്തിയ ഫ്രഞ്ച് സൈന്യം കണ്ടത് തീരെ ഉപേക്ഷിക്കപ്പെട്ട തലസ്ഥാനമാണ്. പോരാഞ്ഞ് പട്ടണത്തിൽ പലയിടങ്ങളിലും അഗ്നിബാധയും ഉണ്ടായി. അവയുടെ കാരണം വ്യക്തമല്ല. പിൻ‌വാങ്ങിയ റഷ്യൻ സൈന്യമാണ് അവക്കു പിന്നിൽ എന്നും അല്ല ഉപേക്ഷിക്കപ്പെട്ട പട്ടണത്തിൽ സ്വാഭാവിക കാരണങ്ങൾ കൊണ്ടുടായ അഗ്നിബാധയാണ് എന്നുമൊക്കെ അഭിപ്രായമുണ്ട്. ഒടുവിൽ ഫ്രഞ്ച് സൈന്യത്തിന് തിരിച്ചോടുകയല്ലാതെ വഴിയില്ലെന്നായി. അഞ്ചര ലക്ഷം യോദ്ധാക്കളുണ്ടായിരുന്ന സൈന്യത്തിന്റെ അംഗബലം, പാരീസിൽ മടങ്ങിയെത്തിയപ്പോൾ, ഏതാനും ആയിരമായി ചുരുങ്ങിയിരുന്നു. ബാക്കിയുള്ളവർ റഷ്യൻ ഒളിപ്പോരാളികളുടെ ആക്രമണത്തിനും റഷ്യയുടെ കടുത്ത കാലാവസ്ഥക്കും വിശപ്പിനും ഒക്കെ ഇരകളായി നശിച്ചു. അങ്ങനെ മടങ്ങി വന്ന നെപ്പോളിയനെതിരെ ഫ്രാൻസിന്റെ ശത്രുസൈന്യങ്ങൾ ഒത്തുചേർന്ന് നീങ്ങി. ശക്തമായ ആക്രമണം നെപ്പോളിയൻ സൈന്യത്തെ തളർത്തി. ഫ്രാൻസിൽ ലൂയി പതിനെട്ടാമൻ രാജാവാവുകയും നെപ്പോളിയനെ എൽബ ദ്വീപിലേക്ക് നാട് കടത്തുകയും ചെയ്തു.


എന്നാൽ താമസിയാതെ എൽബയിൽ നിന്ന് രക്ഷപെട്ട് നെപ്പോളിയൻ ഫ്രാൻസിലെത്തി. പുതിയ രാജാവ് ഇതിനകം ജനങ്ങളുടെ അപ്രീതിക്ക് പാത്രമായിരുന്നു. അങ്ങനെ നെപ്പോളിയൻ വീണ്ടും ചക്രവർത്തിയായി. അതിനൊപ്പം ശത്രുക്കളും ഏറി. തുടർന്ന് വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയൻ പരാജയപ്പെട്ടു. ഫ്രഞ്ച് സർക്കാർ നെപ്പോളിയനെ സ്വീകരിച്ചില്ല. അങ്ങനെ ചക്രവർത്തി സ്ഥാനം ഒഴിഞ്ഞു. ഇംഗ്ലണ്ടിന്റെ അതിഥിയായി കഴയാൻ ആഗ്രഹിച്ചെങ്കിലും ഇംഗ്ലീഷുകാർ അദ്ദേഹത്തെ തടവിലാക്കി. ഒടുവിൽ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ചെറിയ ദ്വീപായ സെയിന്റ് ഹെലീനയിലേക്ക് നാടുകടത്തി.


[തിരുത്തുക] മരണകാരണം

സെയിന്റെ ഹെലീനയിൽ വച്ചുള്ള നെപ്പോളിയന്റെ മരണകാരണം ചരിത്രത്തിൽ പലവട്ടം വിവാദത്തിന്‌ കാരണമായിട്ടുണ്ട്. നെപ്പോളിയന്റെ കുടുംബാംഗങ്ങൾ തെരഞ്ഞെടുത്തതനുസരിച്ച് അദ്ദേഹത്തിന്റെ മൃതദേഹപരിശോധനക്ക് നേതൃത്വം നൽകിയ വിദഗ്ദ്ധൻ ഫ്രാൻസെസ്കോ അന്റോമാർക്കി, ഉദരാർബുദം ആണ്‌ മരണകാരണമായി അദ്ദേഹത്തിന്റെ മരണസർട്ടിഫിക്കറ്റിൽ ചൂണ്ടിക്കാണിച്ചത്. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ആർസെനിക് വിഷബാധയാണ്‌ മരണകാരണം എന്ന അഭിപ്രായം ശക്തി പ്രാപിച്ചു.


[തിരുത്തുക] കുറിപ്പുകൾ

^  ഫ്രഞ്ചുകാരുടെ ആക്രമണസൈന്യത്തിന് മുൻപിൽ പിന്മാറി ഓടുമ്പോഴും "ഞാൻ അവരെ കുതിരയിറച്ചി തീറ്റിക്കും" എന്ന് വീമ്പടിച്ചു കൊണ്ടിരുന്ന കുട്ടുസോവിനെ ഒരു കോമാളിയായാണ് അന്ന് പലരും കണക്കാക്കിയത്. റഷ്യയുടെ കാലാവസ്ഥ തന്നെ ആക്രമണസൈന്യത്തെ നശിപ്പിക്കാൻ മതി എന്ന വിശ്വാസമായിരുന്നു കുട്ടുസോവിന്റെ തന്ത്രത്തിന് അടിസ്ഥാനം[1]

[തിരുത്തുക] അവലംബം

  1. ലിയോ ടൊൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന നോവൽ

"http://ml.wikipedia.org/w/index.php?title=നെപ്പോളിയൻ_ബോണപ്പാർട്ട്&oldid=1311346" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ