ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Balussery Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കോഴിക്കോട് ജില്ലയിലെ, കൊയിലാണ്ടി താലൂക്കിൽ, ബാലുശ്ശേരി ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത്. വിസ്തീർണം 22.44 ചതുരശ്ര കിലോമീറ്റർ അതിരുകൾ:വടക്കുഭാഗത്ത് ഉള്ളിയേരി, കോട്ടൂർ, പനങ്ങാട് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പനങ്ങാട്, നന്മണ്ട പഞ്ചായത്തുകളും, തെക്കുഭാഗത്ത് നന്മണ്ട, അത്തോളി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ഉള്ളിയേരി, അത്തോളി പഞ്ചായത്തുകളുമാണ്.

2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 24113 ഉം സാക്ഷരത 92.09 ശതമാനവും ആണ്‌.