മുക്രിത്തെയ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വടക്കേ മലബാറിൽ കെട്ടിയാടുന്ന ഒരു തെയ്യമാണ് മുക്രിത്തെയ്യം[1].. മാപ്പിളത്തെയ്യങ്ങളിൽ ഒന്നാണിത്.[2] കാസർഗോഡ് ജില്ലയിലെ കുമ്പള, മഞ്ചേശ്വരം ഭാഗങ്ങളിലാണ് ഈ തെയ്യം പ്രധാനമായും കാണുന്നത്. ഉമ്മച്ചിത്തെയ്യം, ബപ്പിരിയൻ തെയ്യം, പോക്കർ തെയ്യം, കോയിക്കൽ മമ്മദ് തെയ്യം (കലന്തർ മുക്രി), ആലിത്തെയ്യം തുടങ്ങിയവയാണ് മറ്റ് പ്രധാനപ്പെട്ട മാപ്പിളത്തെയ്യങ്ങൾ. ഈ തെയ്യങ്ങൾ സാധാരണ മുസ്ലിമിന്റെ പ്രേതക്കോലങ്ങളായിട്ടാണ് കാണുന്നത്. വിവിധ പേരുകളിൽ അറിയപ്പെടുന്ന ചാമുണ്ഡിത്തെയ്യവുമായി ബന്ധപ്പെട്ട കഥയാണ് മാവിലൻ സമുദായക്കാർ കെട്ടിയാടുന്ന ഈ തെയ്യങ്ങൾക്കുള്ളത്. കോപ്പാളന്മാരും മാപ്പിള തെയ്യങ്ങൾ കെട്ടിയാടാറുണ്ട്.

പ്രധാന തെയ്യാട്ട സ്ഥലങ്ങൾ[തിരുത്തുക]

കാസർഗോഡ്‌ ജില്ലയിൽ കുമ്പള ആരിക്കാടി കാവ്, നർക്കിലക്കാട് കാവ്, കമ്പല്ലൂർ കോട്ട ദേവസ്ഥാനം, പുലിക്കുന്നു ഐവർ പരദേവതാ കാവ്, മൌവ്വേനി കൂലോം, തൃക്കരിപ്പൂർ പേക്കടംകാവ്, മാലോത്ത്‌ കൂലോകം ദേവസ്ഥാനം, നീലേശ്വരം കക്കാട്ട് കാവ് എന്നിവിടങ്ങളിൽ മാപ്പിള തെയ്യങ്ങൾ കെട്ടിയാടുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുക്രിത്തെയ്യം&oldid=2680228" എന്ന താളിൽനിന്നു ശേഖരിച്ചത്