ആരിയപൂമാല ഭഗവതി
Jump to navigation
Jump to search
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മരക്കലമേറി മലനാട്ടിലെത്തിയ ദേവതയാണ് പൂമാല ഭഗവതി .ഭഗവതിയുടെ സഹോദരസ്ഥാനീയനാണ് ഓമനപ്പൂങ്കിടാവെന്നു സ്വയം വിശേഷിപ്പിക്കുന്ന പൂമാരുതൻ ദൈവം. പൂമാല ഭഗവതിക്ക് കെട്ടിക്കോലമില്ല.
ആരിയർ നാട്ടിലെ രാജാവിന്റെ പുത്രിയായിരുന്നുആര്യപ്പൂമാല. മലനാട്ടിലെത്താൻ മരക്കലം പണിയിക്കണമെന്ന ഭഗവതിയുടെ ആവശ്യം രാജാവ് നിരാകരിച്ചു. പൂരം നോറ്റിരിക്കെ സ്വർഗോദ്യാനത്തിൽ നിന്നും പൂവിറുക്കവേ ,ശൈവാംശഭൂതനായ മല്ലനായ പൂമാരുതൻ വായുരൂപം പൂണ്ട് വസിച്ച പൂവിറുത്തപ്പോൾ പൂമാല ഭഗവതി ബോധരഹിതയായി. ജ്യോത്സ്യന്റെ പ്രശ്നവിധിയിലൂടെ കാര്യം മനസ്സിലാക്കിയ രാജാവ് വിശ്വകർമ്മാവിനെക്കൊണ്ട് മരക്കലം പണിയിച്ചുനല്കി. എഴിമലയിൽ എത്തിച്ചേർന്ന ഇരുവരും മണിയറക്കാവ് ,തലയന്നേരി ,രാമവില്യം കഴകം,എന്നിവിടങ്ങൾ കടന്ന് രാമന്തളി കുറുവന്തട്ട അറയിൽ അധിവസിച്ചു. തിയ്യരുടെ പ്രധാന ആരാധനാമൂർത്തിയാണ് പൂമാല ഭഗവതി.