പഞ്ചുരുളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പഞ്ചുരുളി തെയ്യത്തിന്റെ എഴുന്നള്ളത്ത്. മരം കൊണ്ട് ഉണ്ടാക്കിയ ചെറു രഥം വലിക്കുന്നു.കാനത്തൂർ നാൽവർ ദേവസ്ഥാനം, കാസർഗോഡ്‌.

പന്നിയുടെ രൂപത്തിൽ ഉള്ള ഒരു തെയ്യമാണു പഞ്ചുരുളി . രൌദ്രഭാവവും ശാന്തതയും ഒരുപോലെ പ്രകടിപ്പിക്കുന്ന ഒരു മൂർത്തിയാണ് ഇത് .

ശാന്തരൂപത്തിലാണ് തുടങ്ങുന്നത്. പിന്നീട് രൌദ്രഭാവം കൈകൊണ്ട് നൃത്തം ചെയ്യും. നൃത്തത്തിന്റെ പാരമ്യത്തിൽ ഭക്തരുടെ നേരെ ഓടി അടുക്കും. വാല്യക്കാർ തടസ്സം നിൽക്കുമ്പോൾ അലറി ബഹളം വയ്ക്കുകയും മുടികൊണ്ട് അടിക്കുകയും ചെയ്യും. പിന്നീട് ശാന്തമായിരുന്ന് ഭക്തർക്ക് അനുഗ്രഹം കൊടുക്കും.

ചില കാവുകളിൽ പ്രതീകാത്മകമായി മൃഗബലി നടത്താറുണ്ട്.

പഞ്ചുരുളിയുടെ മുഖത്തെഴുത്തിനെ ‘’‘രുദ്രമിനുക്ക്’‘’ എന്നാണ് പറയുക.

മലയൻ, വേലൻ, മാവിലൻ, കോപ്പാള, പമ്പത്താർ ജാതിക്കാരാണ് ഈ തെയ്യം കെട്ടുന്നതു്.

ഐതിഹ്യം[തിരുത്തുക]

സുംഭാസുരനേയും നിസുംഭാസുരനേയും നിഗ്രഹിക്കാനായി ദേവി അവതരിച്ചപ്പോൾ, സഹായത്തിനായി മഹാദേവന്റെ ഹോമകുണ്ഡത്തിൽ നിന്നും ഉയർന്നു വന്ന ഏഴുദേവിമാരിൽ പ്രധാനിയാണ്, വരാഹി. വരാഹി സങ്കൽ‌പ്പത്തിലുള്ള തെയ്യമാണ്, പഞ്ചുരുളി.

വേഷം[തിരുത്തുക]

മാർച്ചമയം - മാറുംമുല

മുഖത്തെഴുത്ത് - കുറ്റിശംഖും പ്രാക്കും

തിരുമുടി - പുറത്തട്ട്മുടി

"https://ml.wikipedia.org/w/index.php?title=പഞ്ചുരുളി&oldid=2719689" എന്ന താളിൽനിന്ന് ശേഖരിച്ചത്