ഭൈരവൻ തെയ്യം
ശിവ സങ്കല്പത്തിലുള്ള ഭൈരവന്റെ പേരിലുള്ള ഒരു തെയ്യമാണ് ഭൈരവൻ തെയ്യം. ശൈവാംശ ഭൂതമായ ദൈവമാണ് ഭൈരവൻ. നായയാണ് ഭൈരവന്റെ വാഹനമായി കരുതപ്പെടുന്നത്.[1] ഭൈരവനാണ് ഭൈരാവതി പഞ്ച മൂർത്തികളിൽ പ്രധാനി. ബ്രഹ്മ ശിരസറുത്ത് പാവം തീർപ്പാനായി കപാലവുമായി ഭിക്ഷയ്ക്കിറങ്ങിയ ശിവസങ്കല്പമാണിതിന്.
പാണന്മാർ
[തിരുത്തുക]പാണന്മാർ കെട്ടിയാടുന്ന ഭൈരവമൂർത്തി വൈഷ്ണവ സങ്കൽപ്പത്തിലുള്ളവയാണ്. ചീരാളനെന്ന നാമത്തിൽ ചോയിയാർ മഠത്തിൽ ചോയിച്ചി പെറ്റ മകനാണ് ഭൈരവൻ. ഭൈരവനെ അറുത്ത് കറി വെച്ച് യോഗികൾക്ക് വിളമ്പിയെന്നും യോഗിമാർ ചീരാല എന്ന് ഉരുവിട്ടപ്പോൾ വിളമ്പിയ മാംസകഷണങ്ങൾ തുള്ളിക്കളിച്ചെന്നും പാണന്മാരുടെ തോറ്റത്തിൽ പറയുന്നു.
തോറ്റംപാട്ട്
[തിരുത്തുക]പൊലിക പൊലിക ദൈവമേ
പൊലിക ദൈവമേ
എടുത്തുവച്ച നാൽകാൽ മണിപീഠം
പൊലിക ദൈവമേ
മടക്കിയിട്ട പുള്ളിപ്പൂവാടപുലിത്തോൽ
പൊലിക ദൈവമേ
കടഞ്ഞുവച്ച ഭിക്ഷാപൂരക്കോൽ
പൊലിക ദൈവമേ
എന്നാരംഭിക്കുന്ന പാട്ട് ഭൈരവൻതെയ്യത്തിന്റെ പൊലിച്ചുപാട്ടിലുള്ളതാണ്.