രക്തചാമുണ്ഡി
കണ്ണൂർ, കാസർകോഡ് ജില്ലകളിൽ താമസിച്ചുവരുന്ന മൂവാരി സമുദായക്കാരുടെ പ്രധാനകുലദൈവമാണ് രക്തചാമുണ്ഡി (Rakta Chamundi). ആയിരംതെങ്ങ്, കിഴക്കേറ, നീലംങ്കൈ, കുട്ടിക്കര എന്നിവയാണ് മൂവാരി സമുദായത്തിലെ പ്രധാന കഴകങ്ങൾ. ആയിരംതെങ്ങിൽ ചാമുണ്ഡി, കുട്ടിക്കി ചാമുണ്ഡി, കിഴക്കേറ ചാമുണ്ഡി, കുതിതകാളി ചാമുണ്ഡി, മുട്ടിയറ ചാമുണ്ഡി, കാരയിൽ ചാമുണ്ഡി, ചാലയിൽ ചാമുണ്ഡി എന്നിങ്ങനെ കുലദൈവത്തിന്റെ പേരിനു മുന്നിൽ കഴകപ്പേരു ചേർത്താണ് ഓരോ കഴകത്തിലും ഭഗവതി അറിയപ്പെടുന്നത്.
ഐതിഹ്യം
[തിരുത്തുക]ആദിപരാശക്തിയുടെ രൗദ്രഭാവം. ഭഗവതിയുടെ ഏഴു ഭാവങ്ങളായ സപ്‌തമാതാക്കളിൽ പ്രധാനിയാണ് ചാമുണ്ഡ. ദേവിഭാഗവതം, ദേവീമാഹാത്മ്യം എന്നീ ഗ്രന്ഥങ്ങൾ പ്രകാരം ചണ്ഡൻ, മുണ്ഡൻ എന്നീ അസുരൻമാരെ നിഗ്രഹിക്കാൻ ചണ്ഡിക ഭഗവതിയുടെ പുരികക്കൊടിയിൽ നിന്നും അവതരിച്ച കാളിയാണ് "ചാമുണ്ഡേശ്വരി, ചാമുണ്ഡാദേവി അഥവാ രക്തചാമുണ്ഡി. ദേവി ഭാഗവതത്തിൽ സുംഭനിസുംഭ യുദ്ധവേളയിൽ ചണ്ഡികാ പരമേശ്വരിക്ക് തുണയേകുവാനാണ് ഭദ്രകാളി ഇപ്രകാരം അവതരിച്ചതെന്ന് പറയുന്നു. ചണ്ഡികാദേവിയെ പിടിച്ചു കൊണ്ടു പോകുവാൻ സുംഭനിസുംഭൻമാർ ചണ്ടമുണ്ടന്മാരെ അയക്കുന്നു. ഇതുകണ്ട് കോപിഷ്ടയായ ചണ്ഡികയുടെ വില്ലുപോലെ വളഞ്ഞുയർന്ന പുരികക്കൊടിയിൽ നിന്നും കാളി പ്രത്യക്ഷപ്പെടുന്നു. ആ കാളി ചണ്ടമുണ്ടന്മാരെ വധിച്ചതിനാൽ ചാമുണ്ഡേശ്വരി എന്നറിയപ്പെട്ടു. പിന്നീട് രക്തബീജനെ വധിക്കാൻ ദേവിയെ സഹായിക്കുകയും ചെയ്തു. അതിനാൽ രക്തചാമുണ്ഡി എന്നും അറിയപ്പെടുന്നു. മറ്റൊരു സാഹചര്യത്തിലും പാർവതി ചാമുണ്ഡിയായി അവതരിച്ചിട്ടുണ്ട്. അത് രുരു എന്ന അസുരനെ നിഗ്രഹിക്കാൻ വേണ്ടി ആയിരുന്നു. ചർമ്മവും, മുണ്ഡവും(തല) ത്രിശൂലം കൊണ്ട് വേർപെടുത്തിയ ഭഗവതി രുരുവിനെ നിഗ്രഹിച്ചു. രുരുവിന്റെ ചർമ്മവും, മുണ്ഡവും എടുത്ത പാർവതിയെ ചാമുണ്ഡി എന്നറിയപ്പെട്ടു.
നാട്ടിൽ പ്രളയവും പട്ടിണിയും കളിയാടിയപ്പോൾ കോലത്തിരി തമ്പുരാന്റെ പ്രാർത്ഥനപ്രകാരം ദേവി അന്നപൂർണ്ണേശ്വരിയും ആറില്ലത്തമ്മമാരും അണ്ടാർ വിത്തും ചെന്നെല്ലുമായി മലനാട്ടിൽ വരികയും ചെറുകുന്നിൽ കുടിയിരിക്കുകയും ചെയ്തു. കൂടെ വന്ന ദേവിയായ രക്തചാമുണ്ഡി, പൂജ പൂക്കൾ വാരുന്ന പൂവാരി സമുദായക്കാർക്ക് പ്രിയങ്കരിയാവുകയും അവരുടെ കുലദേവതയാവുകയും ചെയ്തു എന്നതാണ് തെയ്യ സങ്കല്പം.
വേഷം
[തിരുത്തുക]പീഠക്കാലും കുറി തേപ്പും (മുഖത്തെഴുത്ത്), മാറും മുലയും, പുറത്തട്ട് മുടിയും ആണ് രക്തചാമുണ്ഡിയുടെ വേഷം.
കോലക
[തിരുത്തുക]Pulayan