കണ്ണങ്ങാട്ടു ഭഗവതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഉത്തരകേരളത്തിലെ മണിയാണി (യാദവ) സമുദായക്കാരുടെ കുലദേവത.മുച്ചിലോട്ടു ഭഗവതിയുടെ ഉറ്റതോഴിയാണ് ഈ ഭഗവതി.ശ്രീകൃഷ്ണന്റെ സഹോദരിയായ യോഗമായാ ദേവിയാണ് കണ്ണങ്ങാട്ടു ഭഗവതി എന്നും കണ്ണകിയാണ് കണ്ണങ്ങാട്ടു ഭഗവതി എന്നും ഐതിഹ്യങ്ങൾ ഉണ്ട്.ആദ്യത്തെ വാദത്തിനാണ് പ്രാബല്യം കൂടുതൽ. ആദ്യം കംസന് അവന്റെ അന്തകനായ കണ്ണനെ കാട്ടിക്കൊടുത്തതിനാലും കൃഷ്ണന്റെ സ്വർഗ്ഗാരോഹണത്തോടെ യാദവസമുദായത്തിന്റെ ആരാധനാമൂർത്തിയായി കൃഷ്ണൻ കാട്ടിക്കൊടുത്തതിനാലും ഈ പേരു സിദ്ധിച്ചത്രേ.

മുച്ചിലോട്ടുകാവുകളിൽ തുല്യപ്രാധാന്യത്തോടെ ഈ ദേവതയെ കെട്ടിയാടിക്കാറുണ്ട് .കണ്ണങ്ങാട്ടു ഭഗവതിയുടെ കാവുകൾ കണ്ണങ്ങാട്ടുകാവുകൾ എന്നറിയപ്പെടുന്നു.ആദി കണ്ണങ്ങാട് കൊറ്റിയിലാണ്.മഡിയൻ കൂലോം ക്ഷേത്രപാലകനെ നായനാറായി (അധീശ ദേവതയായി )അംഗീകരിച്ച കണ്ണങ്ങാട്ടു ഭഗവതി കൂത്തൂർ മണിയാണിയുടെ വെള്ളോല മേക്കുട ആധാരമായി മണിയാണിമാരുടെ കുലദേവതയായി കൊറ്റി ആദിയായ പതിനൊന്നു കണ്ണങ്ങാടുകളിൽ അധിവസിച്ചു.

കോലത്തിൽ മുച്ചിലോട്ടു ഭഗവതിയുമായി ഏറെ സാമ്യമുള്ള ഈ ദേവിയുടേതും ലാസ്യനടനമാണ്.ശ്രീപരമേശ്വരൻ ആയുധമായി കല്പിച്ചുകൊടുത്തത് ത്രിശൂലമാണെങ്കിലും തെയ്യം കെട്ടിയാടുമ്പോൾ വാളും ചെറിയ പരിചയും ധരിക്കും.

വേഷം[തിരുത്തുക]

മാർച്ചമയം - അരിമ്പുമാല, എഴിയരം

മുഖത്തെഴുത്ത് - പ്രാക്കെഴുത്ത്

തിരുമുടി - വട്ടമുടി

"https://ml.wikipedia.org/w/index.php?title=കണ്ണങ്ങാട്ടു_ഭഗവതി&oldid=2718035" എന്ന താളിൽനിന്ന് ശേഖരിച്ചത്