പുലിയുരുകണ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൃഗരൂപിയായ ഒരു തെയ്യമാണ് പുലിയൂരു കണ്ണൻ . കണ്ണൂർ,തളിപ്പറമ്പ് പ്രദേശങ്ങളിൽ ഓമന പുലിയൂരു കണ്ണൻ എന്ന പേരിലും , തളിപ്പറമ്പിനു വടക്കോട്ട് പുലിയൂരു കണ്ണൻ എന്ന പേരിലും കെട്ടിയാടുന്ന.

പുലിയുരുകണ്ണൻ തെയ്യം,നീലിയത്ത് അകത്തൂട്ടു വയനാട്ടുകുലവൻ ദേവസ്ഥാനം

ഐതിഹ്യം[തിരുത്തുക]

പാർവതീ പരമേശ്വരന്മാർ പുലിരൂപം ധരിച്ച് പുള്ളിക്കരിങ്കാളി യും പുലികണ്ടൻനും ആയി. കരിങ്കാളി ഗർഭിണി ആവുകയും അവൾ മാതനാർ കല്ലിന്റെ തായ്മടയിൽ അരയോളം മടമാന്തി അഞ്ചു പുലിക്കുട്ടികളെ പ്രസവിച്ചു. ഇവരാണ് പുലികിടാങ്ങൾ ഐവർ . കണ്ടപ്പുലി,മാരപ്പുലി,കാളപ്പുലി,പുലിമാരുതൻ,പുലിയുരുകണ്ണൻ എന്നിവരാണ് അവർ. ആറാമത് ഉണ്ടായ പെൺകുട്ടിയാണ് പുലിയൂർകാളി. വയനാട്ടു കുലവൻ , പുലിയൂരു കണ്ണനെ തന്റെ സഹചാരിയായി ചേർത്തു എന്നും ഐതിഹ്യം ഉണ്ട്. വയനാട്ടു കുലവന്റെ കൂടെ നീലിയത്ത് തറവാട്ടിൽ കണ്ണനെ കെട്ടിയാടിക്കുന്നു.

സവിഷേത[തിരുത്തുക]

കണ്ണൂർനു സമീപം പ്രദേശങ്ങളിൽ പുലിയൂരു കണ്ണൻ , ഓമന പുലിയൂരു കണ്ണൻ എന്നപേരിൽ ബാല ചേഷ്ടകളോടെ കെട്ടിയാടുന്നു. തളിപ്പറമ്പ് നു വടക്കോട്ടു വന്യമായ രീതിയിൽ ആണ് പുലിയൂരു കണ്ണൻ കെട്ടിയാടുക

അവലംബം[തിരുത്തുക]

തെയ്യപ്രപഞ്ചം , ആർ.സി.കരിപ്പത്ത്

"https://ml.wikipedia.org/w/index.php?title=പുലിയുരുകണ്ണൻ&oldid=3122509" എന്ന താളിൽനിന്ന് ശേഖരിച്ചത്