പടക്കെത്തി ഭഗവതി തെയ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

വടക്കൻ മലബാറിൽ കെട്ടിയാടിച്ചു വരുന്ന ഒരു തെയ്യം.ഉലക്കയുയും ,മുറവും,തളയും ,ചൂലും, ചാണകക്കലവും കൈകളിലേന്തി, താടിയും മീശയും വെച്ച്, അർദ്ധ പുരുഷ രൂപിണിയായ ഈ ദേവത വടക്കോട്ട് തിരിഞ്ഞ് പുറപ്പെട്ടതിനാൽ വടക്കത്തി ഭഗവതി എന്ന പേരിലും അറിയപ്പെടുന്നു.വടക്കത്തി ഭഗവതി പിന്നീട് പടക്കത്തി ഭഗവതിയും പിന്നെ പടക്കെത്തി ഭഗവതിയും ആയി.പ്രതികാര ദേവതയായി പടക്ക് എത്തിയതിനാലാണ് പടക്കെത്തി ഭഗവതിയായതെന്നും പറയപ്പെടുന്നു.

പുരാവൃത്തം[തിരുത്തുക]

ആരിയർ നാട്ടിൽ പിറന്നു വളർന്നവളാണീ ദേവത എന്നു പക്ഷമുണ്ട്.കോലത്ത് നാട് കാണുവാൻ ആഗ്രഹത്താൽ വിശ്വകർമ്മാവിനെ വരുത്തി മരക്കലം പണിത് മരക്കലമേറി നൂറ്റെട്ടഴിയും കടന്ന് എടത്തൂർ വന്നണഞ്ഞു.നിലയൻ കടോത്ത് പടിഞ്ഞാറ്റയിലും തുരുത്തിയിലും രാമവില്യം കഴകത്തിലും പറ്റക്കെത്തി ഭഗവതി കുടിയിരുന്നത്രെ

ഭഗവതിയുടെ അവതാര കഥ[തിരുത്തുക]

ശ്രീപാൽക്കടൽ നടുവിലുള്ള വെള്ളിമാൻ കല്ലിന്റെ അരികത്ത് ഒരു വെള്ളി ശംഖും വെള്ളി ശംഖിന്റെ അരികത്ത് ഏഴോക്കരിമ്പനയുമുണ്ട്.ഏഴുവയസ്സായ കരിമ്പനക്ക് ഏഴു മടലിന്മേൽ എട്ടു തിരികളുളുണ്ട്.ഏഴാമത്തെ തിരിയിന്മേൽ ഏഴു പൊന്മുട്ടകൾ .അതിലാറും ഉടഞ്ഞുപോയി. ആറു മലകളിൽ വീണു.ഏഴാമത്തെ മുട്ട യുടഞ്ഞാണ് 'ദൈവക്കരു'വായത്.ഈ ദൈവക്കരു അഞ്ചാം വയസ്സിൽ വിദ്യ ആരംഭിച്ചു. ഏഴിൽ കാതു കുത്തി. വളർന്ന് തിരണ്ട വിവരമറിഞ്ഞ സഹോദരന്മാരെല്ലാം വന്നു വ്ചേർന്നു. മംഗലക്കല്ല്യാനത്തിന് ഇറച്ചി വേണം. അവരെല്ലാം അമ്പും വില്ലുമായി നായാട്ടിനു പ്ഉറപ്പെട്ടു. മറുകരയിലെ മച്ചിനിയന്മാർ ആ വിവരമറിഞ്ഞു.മാങ്കൈയും മാന്തലയും തങ്ങൾക്ക് തരണമെന്നായി. കൊടുക്കാത്തതിനാൽ നായാട്ടിനു പോയ ആറു സഹോദരന്മാരേയും മച്ചിനിയന്മാർ കൊന്നുകളഞ്ഞു.സഹോദരന്മാരുടെ മരണവിവരമറിഞ്ഞ ദൈവകന്യാവ് ആഭരണങ്ങളെല്ലാം പൊട്ടിച്ചെറിഞ്ഞ് തറ്റുടുത്ത് തപസ്വിയായി പടക്കൊരുങ്ങി പുറപ്പെട്ടു. മച്ചിനിയന്മാരെ കൺറ്റുപിടിച്ച് എല്ലാവരേയും കൊന്നൊടുക്കി.പിന്നെ കലിയടങ്ങാത രണദേവതയായി തന്റെ യാത്ര തുടർന്നു. തുളുനാട്ടിലെത്തി തുളു ച്ചേകവരോട് പടപൊരുതി തുളുത്താടിയും മീശയും നേടി.നെല്ലുകുത്തും പാണ്ടിയോട് പടപൊരുതി ഉലക്കയും മുറവും, തുളുത്തീയനോട് പടപൊരുതി ഏറ്റുകത്തിയും തളയും, മുറ്റമടിക്കുന്ന പാണ്ടിയോട് പൊരുതി ചൂലും ചാണകക്കലവവും, ദേവേന്ദ്രന്റെ വെള്ളാനയോട് പൊരുതി തുമ്പികൈയും, കൈവശപ്പെടുത്തി. ഇതെല്ലാമായാണ് യാത്ര പുറപ്പെട്ടത്.

അവലംബം[തിരുത്തുക]

എം.വി. വിഷ്ണുനമ്പൂതിരിയുടെ 'തെയ്യം' എന്ന പുസ്തകം