എം.വി. വിഷ്ണുനമ്പൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോ.എം.വി. വിഷ്ണുനമ്പൂതിരി
ഡോ.എം.വി.വിഷ്ണുനമ്പൂതിരി
ജനനം(1939-10-25)ഒക്ടോബർ 25, 1939
മരണം9 മാർച്ച് 2019(2019-03-09) (പ്രായം 79)
ദേശീയതഭാരതീയൻ
തൊഴിൽഗ്രന്ഥകാരൻ, ഗവേഷകൻ, ഫോക്ലോറിസ്റ്റ്
അറിയപ്പെടുന്നത്നാടോടി വിജ്ഞാനീയം

കേരളത്തിലെ പ്രമുഖ നാടോടിവിജ്ഞാനീയ പണ്ഡിതനായിരുന്നു മീത്തലെ വട്ടപ്പറമ്പത്ത് വിഷ്ണു നമ്പൂതിരി എന്ന ഡോ. എം.വി. വിഷ്ണുനമ്പൂതിരി (25 ഒക്ടോബർ 1939 - 9 മാർച്ച് 2019). അരനൂറ്റാണ്ട് കാലമായി ഫോക്ലോർ രംഗത്ത് ശേഖരണം, പഠനം, ഗവേഷണം, പ്രസിദ്ധീകരണം എന്നീ മേഖലയിൽ പ്രവർത്തിക്കുന്നു. നാടൻപാട്ടുകളും, തോറ്റം പാട്ടുകളും ശേഖരിക്കുകയുംതെയ്യത്തെക്കുറിച്ച് പഠനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. കേരള ഫോക്‌ലോർ അക്കാദമി 2001 മുതൽ ചെയർമാനായിരുന്നു[1] 2019 മാർച്ച് 9 ശനിയാഴ്ച 79-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

ജീവിതരേഖ[തിരുത്തുക]

കണ്ണൂർ ജില്ലയിലെ ഏഴിമലയുടെ സമീപ ഗ്രാമമായ കുന്നരു ഓണപ്പറമ്പിൽ മീത്തലെ വട്ടപ്പറമ്പത്തില്ലം സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും കുളപ്പുറം ഇല്ലത്തെ ദ്രൗപതി അന്തർജ്ജനത്തിന്റെയും മകനായി 1939 ഒക്ടോബർ 25 -നു ജനിച്ചു. കുന്നരു എലിമെന്ററി സ്കൂൾ, കുഞ്ഞിമംഗലം ഗോപാൽ ഹയർ എലിമെന്ററി സ്കൂൾ, പയ്യന്നൂർ ബോർഡ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം .1958 ൽ ഫസ്റ്റ് ക്ലാസൊടെ ഇ. എസ്. എൽ. സി. പാസായി. കണ്ണൂർ ട്രൈനിങ് സ്കൂളിൽ അധ്യാപകപരിശീലനം കഴിഞ്ഞു. പ്രൈമറി സ്കൂൾ അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു. പിന്നീട് പഠിച്ച് ഉദ്ദ്യോഗകയറ്റങ്ങൾ നേടി. ഹൈസ്കൂൾ, ഹയർ സെക്കണ്ടറിസ്കൂൾ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചു. 1995 -ൽ മണത്തണ ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും വിരമിച്ചു. കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് എം.എ ബിരുദവും കേരള സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി. സർവകലാശാലകളിൽ ഗവേഷണ ഗൈഡ്. 1995 മുതൽ കാലടി സംസ്കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ മലയാളം വകുപ്പ് തലവനായി. 2002 ൽ കണ്ണൂർ സർവകലാശാല കാഞ്ഞങ്ങാട് പി.സ്മാരക കാമ്പസിലും മലയാളം അദ്ധ്യാപകനായി.
കോഴിക്കോട് സർവകലാശാല ഫോക്‌ലോർ വിഭാഗം തലവനായി വിരമിച്ചു. നാടോടിവിജ്ഞാനീയവുമായി ബന്ധപ്പെട്ട അൻപത്തിമൂന്നു കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്.[2] പുറച്ചേരി മരങ്ങാട്ടില്ലത്ത് സുവർണ്ണിനി ആണ് ഭാര്യ.

കൃതികൾ[തിരുത്തുക]

  • മുഖദർശനം (1975 )
  • കേരളത്തിലെ നാടോടിവിജ്ഞാനീയത്തിന് ഒരു മുഖവുര
  • ഫോക് ലോർ നിഘണ്ടു
  • പുള്ളുവപ്പാട്ടും നാഗാരാധനയും
  • നാടോടിവിജ്ഞാനീയം[3]
  • നമ്മുടെ പണ്ടത്തെ പാട്ടുകൾ[4]
  • മാന്ത്രികവിദ്യയും മന്ത്രവാദപ്പാട്ടുകളും
  • ഉപന്യാസസാഹിത്യം
  • പൊട്ടനാട്ടം
  • വടക്കൻപാട്ടുകഥകൾ-ഒരു പഠനം
  • തീയാട്ടും അയ്യപ്പൻ കൂത്തും[5]
  • പൂരക്കളി
  • വണ്ണാനും കെന്ത്രോൻപാട്ടും
  • നമ്പൂതിരിഭാഷാ ശബ്ദകോശം
  • പുലയരുടെ പാട്ടുകൾ
  • തോറ്റമ്പാട്ടുകൾ-ഒരു പഠനം
  • കടങ്കഥകൾ-ഒരു പഠനം
  • കാക്കവിളക്കിന്റെ വെളിച്ചത്തിൽ
  • നാടൻ കളികളും വിനോദങ്ങളും
  • മുരിക്കഞ്ചേരി കേളുവിന്റെ പാട്ടുകഥ
  • നാട്ടറിവും നാമ പഠനവും[6]
  • മണലേരി കേളപ്പന്റെ പാട്ടുകഥ[7]
  • മാന്ത്രിക വിജ്ഞാനം[8]
  • നാടൻ പാട്ടുകൾ
  • ഉത്തരകേരളത്തിലെ തോറ്റം പാട്ടുകൾ
  • തോറ്റം പാട്ടുകൾ
  • കോതാമൂരി
  • പഴയപാട്ടുകൾ
  • തിരുവർക്കാട്ടു ഭഗവതി തോറ്റം
  • ഏറുമ്പാത്ത് കുഞ്ഞുപ്പാട്ടി
  • പറങ്ങോടൻ ചന്തു
  • തെയ്യവും തിറയും
  • മണലേരി കേളപ്പന്റെ പാട്ടുകഥ
  • നാടോടി വിജ്ഞാനീയം
  • കതിവന്നൂർ വീരൻ തോറ്റം-ഒരു വീര പുരാവൃത്തം
  • തെയ്യം
  • കുഞ്ഞിക്കുട്ടൻ തമ്പുരാൻ
  • കുറത്തിതോറ്റം
  • തീയാട്ടും അയ്യപ്പൻ കൂത്തും
  • ഗവേഷണ പ്രവേശിക
  • പഴഞ്ചൊൽ സാഹിത്യം
  • വിവരണാത്മക ഫോക്ലോർ ഗ്രന്ഥസൂചി
  • അഞ്ചു വടക്കൻ പാട്ടുകൾ
  • കേരളത്തിലെ നാടൻ സംഗീതം
  • തെയ്യം തിറകളുടെ തോറ്റം പാട്ടുകൾ
  • ഫോക്ലോർ ചിന്തകൾ
  • നമ്മുടെ പണ്ടത്തെ പാട്ടുകൾ
  • വടക്കൻപാട്ടു കഥകൾ വാള്യം 1
  • തെയ്യവും തിറയും
  • നാടൻ കലകൾ നാടൻ പാട്ടുകൾ
  • നാടൻ പാട്ടുമഞ്ജരി
  • ഫോക്ലോറും ജന സംസ്കാര പഠനവും
  • നാടൻപാട്ടുകൾ മലയാളത്തിൽ
  • മലയാളത്തിലെ നാടൻപാട്ടുകൾ 2
  • വടക്കൻ പാട്ടുകഥകൾ വാള്യം 2
  • കീർത്തന സാഹിത്യം
  • നാട്ടറിവു പഠനങ്ങൾ വാള്യം1
  • പുരാവൃത്ത പഠനം
  • ഫോക്ലോർ ഉപന്യാസങ്ങൾ

പുരസ്കാരങ്ങൾ[തിരുത്തുക]

  • 1992 കേരള സാഹിത്യ അക്കാഡമി (ഐ.സി.ചാക്കോ എൻഡോവ്മെന്റ് അവാർഡ്) -ഫോക്ലോർ നിഘണ്ടു എന്ന ഗ്രന്ഥത്തിന്
  • 1998 പട്ടത്താനം അവാർഡ് (ഫോക്ലോർ രംഗത്ത് നൽകിയ സംഭാവനകൾ അടിസ്ഥാനപ്പെടുത്തി)
  • 1999 ഗ്രന്ഥ രചന-സമഗ്രസംഭാവനയ്ക്കുള്ള ഫോക്ലോർ അക്കാദമി അവാർഡ്
  • 2008 കേരള സംഗീത നാടക അക്കാഡമി അവാർഡ് (നാടൻ കലാഗവേഷണം
  • കേരള സർക്കാറിന്റെ പി കെ കാളൻ അവാർഡ് (2009) (നാടൻ ഗവേഷകൻ)
  • പി കെ പരമേശ്വരൻനായർ ട്രസ്റ്റ് നൽകുന്ന എസ്.ഗുപ്തൻ നായർ സ്മാരക പുരസ്കാരം (2011)
  • കേന്ദ്രസാംസ്കാരിക വകുപ്പിന്റെ സീനിയർഫെല്ലോഷിപ്പ് 3 തവണ
  • സർവ്വ വിജ്ഞാനകോശത്തിന്റെ ഉപദേശകസമിതി അംഗത്

ചിത്രശാല[തിരുത്തുക]

folklorist kerala

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2012-06-28.
  2. ഡോ. എം.വി. വിഷ്ണുനമ്പൂതിരി, നാടോടിവിജ്ഞാനീയം(2000) ജീവചരിത്രക്കുറിപ്പ്. ഡി. സി. ബുക്സ് കോട്ടയം
  3. [1][പ്രവർത്തിക്കാത്ത കണ്ണി] ഡി സി ബുക്ക്സ്.
  4. [2] Archived 2016-03-04 at the Wayback Machine. ഡി സി ബുക്ക്സ്.
  5. [3] ഡി ഡി കെ ഏജൻസീസ്.
  6. [4] Archived 2016-03-04 at the Wayback Machine. ഡി സി ബുക്ക്സ്.
  7. [5] കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്.
  8. [6][പ്രവർത്തിക്കാത്ത കണ്ണി] മാതൃഭൂമി ബുക്ക്സ്.

പുറം കണ്ണികൾ[തിരുത്തുക]

  • ഒരു ഫോക്ലോർ പണ്ഡിതന്റെ ജീവിതവും കാലവും [7] Archived 2016-03-05 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=എം.വി._വിഷ്ണുനമ്പൂതിരി&oldid=3802032" എന്ന താളിൽനിന്ന് ശേഖരിച്ചത്