പാടാർകുളങ്ങര ഭഗവതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പാടാർകുളങ്ങര ഭഗവതി

ശിവപുത്രീസങ്കൽപ്പത്തിലുള്ള ഉഗ്രരൂപിയായ ഒരു തെയ്യമാണ്‌ പാടാർകുളങ്ങര ഭഗവതി [1]

ഐതിഹ്യം[തിരുത്തുക]

ശിവൻറെ ഹോമാഗ്നിയിൽ നിന്നും ഉത്ഭവിച്ച കാളി,ശിവൻറെ വസൂരി രോഗം ഭേദമാക്കിയ ശേഷം പത്തില്ലം പട്ടേരിമാർക്ക് സൗഖ്യം പ്രദാനം ചെയ്തു എന്ന് വിശ്വസിക്കപ്പെടുന്നു. പാടാർ കുളക്കടവിൽ പ്രത്യക്ഷപ്പെട്ട ദേവി അവിടെ വച്ച് ഒരു ബ്രാഹ്മണന്റെ കഴുത്തറത്ത് ചോര കുടിക്കുകയുണ്ടായി. [1]

ഒരു രാത്രി നായാട്ടിനിറങ്ങിയ ഒരു നായർ തറവാട്ടുകാരൻ വഴിതെറ്റി ഒരു പാറപ്പുറത്ത് എത്തി. അവിടെ കണ്ട ചെറിയ വെട്ടം പാടാർ കുളങ്ങര ഭാഗവതിയുടെതാണ് എന്ന് മനസ്സിലാക്കി തെയ്യം നടത്താൻ തീരുമാനിക്കുകയായിരുന്നു. [1]

ഉപദേവതകൾ[തിരുത്തുക]

പാടാർകുളങ്ങര ഭഗവതി ചോര കുടിച്ച ബ്രാഹ്മണനെ പാടാർകുളങ്ങര വീരൻ എന്ന പേരിൽ ഭഗവതിയോടൊപ്പം കെട്ടിയാടിക്കുന്നു. [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 തെയ്യപ്രപഞ്ചം- ഡോ.ആർ.സി. കരിപ്പത്ത്
"https://ml.wikipedia.org/w/index.php?title=പാടാർകുളങ്ങര_ഭഗവതി&oldid=2459246" എന്ന താളിൽനിന്ന് ശേഖരിച്ചത്