തൂവക്കാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അണ്ടല്ലൂർക്കാവ്,നീലേശ്വരം-പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രം[1],തൃക്കരിപ്പൂരിലെ എടാട്ടുമ്മൽ തോട്ടുമുണ്ട്യക്കാവ് [2]എന്നിവിടങ്ങളിൽ കെട്ടിയാടപ്പെടുന്ന ഒരു തെയ്യമാണ് തൂവക്കാളി തെയ്യം (തൂവക്കാരി എന്ന നാമവും ഉപയോഗിച്ച് കാണുന്നു). രോഗ ശാന്തിക്കായി തൂവക്കാരി തെയ്യത്തിനു പഴക്കുല സമർപ്പിക്കുന്ന പതിവും അണ്ടല്ലൂർക്കാവിൽ ഉണ്ട്.

തലശ്ശേരിയിലുള്ള (കണ്ണൂർ ജില്ല) പ്രസിദ്ധമായ ഒരു കാവ് ആണ് അണ്ടലൂർക്കാവ്. മലയാള മാസം കുംഭം ഒന്ന് മുതൽ ഏഴു വരെയാണ് ഇവിടുത്തെ പ്രധാന വാർഷികോത്സവം നടക്കുന്നത്. തെയ്യങ്ങൾ അരങ്ങേറുന്നത് കുംഭം നാലാം തിയ്യതി മുതൽക്കാണ്.

അവലംബം[തിരുത്തുക]

  1. http://thiraseela.com/main/distNewsMain.php?id=667
  2. http://www.mathrubhumi.com/kasaragod/malayalam-news/thrukkarippoor-1.995137
"https://ml.wikipedia.org/w/index.php?title=തൂവക്കാളി&oldid=2719635" എന്ന താളിൽനിന്ന് ശേഖരിച്ചത്