മടയിൽ ചാമുണ്ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മടയിൽ ചാമുണ്ഡി തെയ്യം

വടക്കേമലബാറിൽ അരങ്ങേറുന്ന ഒരു ഭഗവതി തെയ്യമാണ്‌ മടയിൽ ചാമുണ്ഡി.


ഐതിഹ്യം[തിരുത്തുക]

വണ്ണാടിൽ പൊതുവാൾ കൂട്ടിനായി പയ്യാടക്കത്ത് നായരേയും കൂട്ടി നായാട്ടിനു പോയി. ഒരു മൃഗത്തേയും കിട്ടാതിരിക്കുമ്പോൾ കുറച്ചകലെ മടയിൽ ഒരു അനക്കം കേട്ടു. പന്നിയാണെന്നു കരുതിയ പൊതുവാൾ ശബ്ദം കേട്ട ദിക്കു നോക്കി അമ്പെയ്തു.ഗുഹയിൽ നിന്നും വലിയൊരു അലർച്ചയും ചിലമ്പിന്റെ ശബ്ദവും കേട്ട പൊതുവാൾ ജീവനും കൊണ്ട് ഓടി വീട്ടുമുറ്റത്തെത്തി. ആളെ വിളിക്കുന്നതിനു മുമ്പ് പിന്നാലെ എത്തിയ ഒരു ഭീകരമൂർത്തി പൊതുവാളിനെ ചവുട്ടികൊന്ന് പുറം കാലുകൊണ്ട് തട്ടിയെറിഞ്ഞു. ആ ഭീകര രൂപി മടയിൽ ചാമുണ്ഡി ആണെന്ന് ഐതിഹ്യം. തെയ്യത്തിന്റെ പന്നിയുടെ മുഖം, കോഴിയെ കൊന്നു് പുറം കാലുകൊണ്ട് എറിയുന്നതും നായാട്ടിനെ ഓർമ്മപ്പെടുത്തുന്ന ചടങ്ങുകളാണ്. വണ്ണാടിൽ തറവാട്ടിലെ കുലദേവതയാണ് മടയിൽ ചാമുണ്ഡി[1]

വിവരണം[തിരുത്തുക]

പാതാളമൂർത്തി എന്നുകൂടി വിളിപ്പേരുള്ള തെയ്യമാണിത്. ഒരു മടയിൽ ( ഗുഹയിൽ ) പ്രത്യക്ഷപ്പെട്ടത് കൊണ്ടാണ് മടയിൽ ചാമുണ്ഡി എന്ന് വിളിക്കപ്പെടുന്നത്. ചണ്ഡമുണ്ഡന്മാരെ പാതാളം വരെ പിന്തുടർന്നു വധിച്ച ഭൈരവിയാണ് മടയിൽ ചാമുണ്ഡി . ആലന്തട്ട യിലെ വനപ്രദേശത്ത് നായാട്ടിനു ഇറങ്ങിയ വണ്ണാടിൽ പൊതുവാൾ എന്ന ജന്മിയുടെ പിന്നാലെ ഒരു മടയിൽ നിന്നും പുറപ്പെട്ടു വന്നു എന്ന് ഐതിഹ്യം . തോറ്റം പാട്ട് പ്രകാരം മടയിൽ നിന്നും വന്ന ചാമുണ്ഡി ആലന്തട്ട മടവാതിൽക്കലും , തിമിരിഗോപുരത്തിലും കരിവെള്ളൂർ കൊട്ടൂരിലും പയ്യന്നൂർ വണ്ണാട് മീനക്കൊട്ടിലിലും ആരൂഡം ആയി ആരാധിക്കപ്പെടുന്നു. ആനമടചാമുണ്ഡി,ബലിച്ചേരി ചാമുണ്ഡി,മേനച്ചൂർ ചാമുണ്ഡി, കരിമണൽ ചാമുണ്ഡി,മാമല ചാമുണ്ഡി എന്നീ പേരുകളിലും മടയിൽ ചാമുണ്ഡി തെയ്യം കെട്ടിയാടുന്നു.[1]


തോറ്റം[തിരുത്തുക]

എന്ന് തുടങ്ങുന്ന സ്തുതിയിലും


എന്ന തോറ്റത്തിലും കാളീ ദേവിയുടെ കേശാദിപാദ വർണ്ണന കാണാം [1]

വേഷം[തിരുത്തുക]

മാർച്ചമയം - മാറുംമുല

മുഖത്തെഴുത്ത് - പീഠക്കാലുംകുറി

തിരുമുടി - പുറത്തട്ട് മുടി

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 തെയ്യപ്രപഞ്ചം,ആർ.സി.കരിപ്പത്ത്
"https://ml.wikipedia.org/w/index.php?title=മടയിൽ_ചാമുണ്ഡി&oldid=2528740" എന്ന താളിൽനിന്ന് ശേഖരിച്ചത്