ദേവക്കൂത്ത്
സ്ത്രീകൾ കെട്ടിയാടുന്ന ഏക തെയ്യമാണ് ദേവക്കൂത്ത്. കണ്ണൂർ ജില്ലയിലെ പഴയങ്ങാടിക്കടുത്തുള്ള തെക്കുമ്പാട് കൂലോം തായക്കാവിലാണ് ഈ സ്ത്രീ തെയ്യം കെട്ടിയാടുന്നത്. രണ്ടു വർഷത്തിലൊരിക്കലാണ് ദേവക്കൂത്ത് കെട്ടിയാടുന്നത്.
തെക്കുമ്പാട് ദ്വീപിലെ പൂന്തോട്ടത്തിൽ എത്തിയ ഒരു അപ്സരസ്ത്രീ അവിടെ ഒറ്റപ്പെട്ടു പോകുകയും പിന്നീട് നാരദന്റെ സഹായത്തോടെ അവർ ദേവലോകത്തേക്ക് പോയി എന്നുമാണ് ഐതിഹ്യം. ഇതിന്റെ തുടർച്ചയെന്നോണമാണ് സ്ത്രീകൾ തന്നെ ഈ തെയ്യം കെട്ടിയാടുന്നത്.
1999 ഡിസംബർ മുതൽ 2010 ഡിസംബർ വരെ ഈ തെയ്യം കെട്ടിയാടിയത് മാടായി കേളുപ്പണിക്കരുടെ ഭാര്യയായ ചിന്നു എന്ന ലക്ഷ്മി മാടായിയാണു്. 2012-ൽ കെ.പി. അംബുജാക്ഷിയാണു് ഈ തെയ്യം കെട്ടിയത്[1] ദേവക്കൂത്ത് കെട്ടുന്നതിന് മുന്നോടിയായി 41 ദിവസം വ്രതമെടുക്കണം.ഒന്നിടവിട്ട വർഷങ്ങളിൽ ധനുമാസം അഞ്ചാം തീയതിയാണ് ദേവക്കൂത്ത്.വാക്കുരിയാടൽ,വഴിപാട് തുടങ്ങിയ തെയ്യച്ചടങ്ങുകൾ ദേവക്കൂത്തിലില്ല.[2]
സ്രോതസ്സുകൾ
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ ഭക്തിയുടെ നിറവിൽ ദേവക്കൂത്ത് - ഭക്തിയുടെ നിറവിൽ ദേവക്കൂത്ത്- മാതൃഭൂമി[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ഒരേയൊരു പെൺതെയ്യം,അഭിമുഖം,എം.വി അംബുജാക്ഷി-പ്രകാശ് മഹാദേവഗ്രാമം,മാതൃഭൂമി വാരാന്തപ്പതിപ്പ്,ജനുവരി 18,2015