ലക്ഷ്മി മാടായി
ദൃശ്യരൂപം
തെയ്യംകെട്ടിന് കേരള ഫോക്ലോർ അക്കാദമി അവാർഡ് നേടിയ കലാകാരി. കേരളത്തിൽ തെയ്യം കെട്ടുന്ന വളരെ ചുരുക്കം സ്ത്രീകളിൽ ഒരാളാണു ലക്ഷ്മി
ജീവിതരേഖ
[തിരുത്തുക]കണ്ണൂർ ജില്ലയിലെ പഴയങ്ങാടി മാടായി സ്വദേശി.
പഴയ ചിറയ്ക്കൽ രാജവംശത്തിന്റെ കീഴിലുള്ള തെക്കുമ്പാട് കൂലോത്ത് (ദേവസ്ഥാനത്ത്) അവതരിപ്പിക്കുന്ന ദേവക്കൂത്ത് എന്ന തെയ്യം കഴിഞ്ഞ പത്തുവർഷമായി ഒന്നിടവിട്ട കൊല്ലങ്ങളിൽ ലക്ഷ്മി കെട്ടിയാടിക്കൊണ്ടിരിക്കുന്നു. ചെറുപ്പത്തിലേ നാടൻപാട്ടും കോതാമൂരിപ്പാട്ടും അവതരിപ്പിച്ചിരുന്നു.
ഭർത്താവ് : തെയ്യം കലാകാരനായ കേളുപ്പണിക്കർ [1]
അവലംബം
[തിരുത്തുക]- ↑ "ഒറ്റയ്‌ക്കൊരു സ്ത്രീ തെയ്യം എന്ന പേരിൽ സി.നാരായണൻ എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ച ഫീച്ചറിൽനിന്ന്. (ശേഖരിച്ചത് 2011 ഫെബ്രുവരി 4)". Archived from the original on 2011-02-05. Retrieved 2011-02-03.