മൂവാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി കാണപ്പെടുന്ന ഒരു സമുദായമാണ്‌ മൂവാരി സമുദായം. കുട്ട മെടയൽ പാരമ്പര്യത്തൊഴിലായിരുന്ന ഈ സമുദായത്തിലെ ഭൂരിഭാഗം പേരും ഇന്ന് കെട്ടിടനിർമ്മാണത്തൊഴിൽ ചെയ്തുവരുന്നു. പണ്ട് ബ്രാഹ്മണസമുദായത്തിൽ നിന്ന് വേർപെട്ട 12 ഇല്ലക്കാരാണ്‌ മൂവാരി സമുദായമെന്ന് ചരിത്രം പറയുന്നു. ബ്രാഹ്മണസമുദായവും ബ്രാഹ്മണ ആചാരവുമായും ഇന്നും ബന്ധം പുലർത്തുന്നവരാണ് മൂവാരി സമുദായം. ആയിരം തെങ്ങ് കാവ്, നീലങ്കയി കാവ്, കുട്ടിക്കര അമ്പലം, കിഴക്കറ കാവ് എന്നീ നാല് ക്ഷേത്രങ്ങൾ മൂവാരിമാരുടെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളായി കരുതുന്നു.ഇവയ്ക്കു പുറമേ നിരവധി ക്ഷേത്രങ്ങൾ കണ്ണൂർ കാസർഗോഡ് ജില്ലകളിലായി ഈ സമുദായത്തിനുണ്ട്. പുരാവ്യത്തം : മൂവാരിമാരുടെ ഉത്പത്തിയെപ്പറ്റി ഒരു കഥ മൂവാരിക്കാരണവന്മാർ പറയുന്നത് ഇങ്ങനെയാണ്. അന്നപൂർണേശ്വരി ദേവി മരക്കപ്പലേറി വന്ന് ചെറുകുന്നിലെ ആയിരംതെങ്ങിൽ ഇറങ്ങിയപ്പോൾ ഭക്തന്മാർ അരിയും പൂവും എറിഞ്ഞ് ദേവിയെ വരവേറ്റു. നേരമേറെക്കഴിഞ്ഞിട്ടും വാടിയ പൂക്കൾ എടുത്ത് കളയാത്തതു കണ്ട ദേവി ഒരു ഭക്തോത്തമനെ വിളിച്ച് പൂക്കൾ വാരിക്കളയാൻ പറഞ്ഞു. അത്തരത്തിൽ പൂക്കൾ വാരിക്കളഞ്ഞവരുടെ പിന്മുറക്കാരാണത്രെ പൂവാരികൾ അഥവാ മൂവാരികൾ . സാമൂഹിക ഗവേഷകൻ എഡ്ഗാർതേഴ്സ്റ്റണിൻറെ അഭിപ്രായത്തിൽ തുളു നാട്ടിൽ നിന്ന് കോലത്തിരി രാജാവ് കൂട്ടിക്കൊണ്ടുവന്ന എമ്പ്രാതിരിമാരോടൊപ്പം അവരുടെ സേവകൻമാരായി വന്നവരാണ് മൂവാരിമാർ.എമ്പ്രാതിരിമാരുടെ പൂജാശേഷം പൂവുകൾ വാരിവൃത്തിയാക്കുന്നവരായതിനാൽ ഇവരെ പൂവാരികൾ എന്നു വിളിക്കുകയും അത് ലോപിച്ച് മൂവാരികൾ എന്നാവുകയും ചെയ്തത്രെ.

"https://ml.wikipedia.org/w/index.php?title=മൂവാരി&oldid=2600859" എന്ന താളിൽനിന്ന് ശേഖരിച്ചത്