ഉള്ളടക്കത്തിലേക്ക് പോവുക

തുമ്പമൺ ഗ്രാമപഞ്ചായത്ത്

Coordinates: 9°13′0″N 76°43′0″E / 9.21667°N 76.71667°E / 9.21667; 76.71667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തുമ്പമൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


തുമ്പമൺ
Location of തുമ്പമൺ
തുമ്പമൺ
Location of തുമ്പമൺ
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പത്തനംതിട്ട
ഏറ്റവും അടുത്ത നഗരം പന്തളം
അടൂർ
പത്തനംതിട്ട
സമയമേഖല IST (UTC+5:30)
കോഡുകൾ

9°13′0″N 76°43′0″E / 9.21667°N 76.71667°E / 9.21667; 76.71667 പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിലെ പന്തളം ബ്ലോക്കിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്ത് ആണ്‌ തുമ്പമൺ. പ്രാദേശിക സം‌സാര ഭാഷയിൽ തുമ്പോൺ എന്നും അറിയപ്പെടാറുണ്ട്. അച്ചൻകോവിലാറിന്റെ കരയിലാണ് ഈ ഗ്രാമം. മധ്യ തിരുവിതാംകൂറിലെ ഒരു പ്രധാന മലഞ്ചരക്ക് വ്യാപാരകേന്ദ്രമായിരുന്ന തുമ്പമൺ മുമ്പ് പാണ്ടിനാടുമായി നേരിട്ട് വ്യാപാരബന്ധത്തിലേർപ്പെട്ടിരുന്നു. കരിമ്പ് സമൃദ്ധമായി വിളഞ്ഞിരുന്ന ഇവിടെ നെല്ല്, പഞ്ഞപ്പുല്ല്, എള്ള്, ചാമ തുടങ്ങിയ വിളകളും കൃഷി ചെയ്തിരുന്നു. വിസ്തൃതി: 7.84 ച.കി.മീ.; വാർഡുകളുടെ എണ്ണം: 12. പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, പോസ്റ്റ് ഓഫീസ്, പ്രാഥമികാരോഗ്യകേന്ദ്രം, സ്കൂളുകൾ, ഗ്രന്ഥശാലകൾ, സർവീസ് സഹകരണ ബാങ്ക്, സഹകരണസംഘങ്ങൾ തുടങ്ങിയവ പഞ്ചായത്തിലെ പ്രധാന സർക്കാർ പൊതുസ്ഥാപനങ്ങളാണ്.

തുമ്പച്ചെടി സമൃദ്ധമായി വളർന്നിരുന്ന പ്രദേശമായതിനാലാണ് സ്ഥലനാമം 'തുമ്പമൺ' ആയതെന്ന് ഭാഷാപണ്ഡിതന്മാർ വാദിക്കുമ്പോൾ പന്തളം, ചെന്നീർക്കര നാട്ടുരാജ്യങ്ങളുടെ 'അതിര്' അഥവാ 'തുമ്പ്' ആയി വർത്തിച്ചിരുന്ന സ്ഥലമാണ് 'തുമ്പമൺ' ആയതെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. ചേര-ചോള യുദ്ധകാലത്ത് (1150) പന്തളം രാജ്യത്തിന്റെ അതിർത്തിയായി വർത്തിച്ചിരുന്ന തുമ്പമണിൽ രാജാവ് ഒരു സൈനികത്താവളം സ്ഥാപിച്ചിരുന്നു. തദ്ദേശീയരിൽ ഭൂരിഭാഗവും ക്രിസ്തുമതവിശ്വാസികളായതിനാൽ ക്രിസ്ത്യാനികൾക്കിടയിൽ നിലനില്ക്കുന്ന കലകളായ മാർഗ്ഗംകളി, പരിചമുട്ടുകളി, റബാൻപാട്ട് എന്നീ കലാരൂപങ്ങൾ മുമ്പ് ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു. സ്വാതന്ത്യ്ര സമര സേനാനിയും കവിയുമായിരുന്ന പന്തളം കെ.പി.രാമൻപിള്ള, സാമൂഹിക സാംസ്കാരിക സാഹിത്യ രാഷ്ട്രീയ  അധ്യാപന മേഖലകളിൽ പ്രശസ്തനായ പ്രൊഫ: തുമ്പമൺ തോമസ്, നടൻ തുമ്പമൺ പദ്മനാഭൻകുട്ടി, പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് തുടങ്ങിയവർ തുമ്പമൺ സ്വദേശികളാണ്.

അവലംബം

[തിരുത്തുക]