വിക്കിപീഡിയ:ഏഷ്യൻ മാസം 2020
പങ്കെടുത്ത് ലേഖനമെഴുതിയ എല്ലാവർക്കും അഭിനന്ദനങ്ങൾ.
വിക്കിപീഡിയ ഏഷ്യൻ മാസം പദ്ധതിയിലേക്ക് സ്വാഗതം ! 2015ൽ ആരംഭിച്ച ഏഷ്യയിലുള്ള വിവിധ ഭാഷാസമൂഹങ്ങൾ പങ്കെടുക്കുന്ന ലേഖന രചനായജ്ഞമാണ് വിക്കിപീഡിയ ഏഷ്യൻ മാസം. ഏല്ലാവർഷവും നവംബർ മാസത്തിൽ ഈ പദ്ധതി നടത്തപ്പെടുന്നു. ഈ പദ്ധതി ഏഷ്യയിലെ വിവിധ പ്രദേശങ്ങളുമായി ബന്ധമുള്ള വിഷയങ്ങളിലെ ലേഖനങ്ങൾ നിർമ്മിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വിക്കിമീഡിയ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ പദ്ധതികളിൽ ഈ പരിപാടി നടത്തപ്പെടുന്നു. ഏഷ്യയിൽ മാത്രമല്ല മറ്റ് ഭൂവിഭാഗങ്ങളിലുമുള്ള വിക്കിപീഡിയകളിലും ഈ പദ്ധതി നടക്കുന്നുണ്ട്. ഏഷ്യയിലുള്ള വിവിധ ഭാഷാസമൂഹങ്ങളിൽ പ്രാദേശിക സംഘാടകരുടെ സഹായത്തോടെ ഈ പദ്ധതി വിജയകരമായി നടത്തിവരുന്നു. ഏഷ്യയിലെ വിക്കിസമൂഹങ്ങളുടെ പരസ്പര സൗഹൃദത്തിന്റെ അടയാളമായി മിനിമം നാല് ലേഖനങ്ങളെങ്കിലും തുടങ്ങുന്ന ലേഖകർക്ക് പദ്ധതിയിൽ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങളിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ വിക്കിപീഡിയ പോസ്റ്റ്കാർഡ് ലഭിക്കും. (കോവിഡ് 19 എന്ന മഹാമാരി നിലനിൽക്കുന്നകാലമായതുകൊണ്ട് ഡിജിറ്റൽ പോസ്റ്റ് കാർഡുകളായിരിക്കും അയക്കുക. സാഹചര്യം മെച്ചപ്പെടുന്നതനുസരിച്ചായിരിക്കും യഥാർത്ഥ പോസ്റ്റ് കാർഡുകൾ അയക്കുക. ഇവിടത്തെ പോസ്റ്റൽ സംവിധാനം പ്രവർത്തിക്കുന്നതനുസരിച്ച് വിക്കിമീഡിയൻസ് ഓഫ് കേരളയുടെ പോസ്റ്റ് കാർഡുകൾ അയക്കാം ) 5 വർഷത്തിന് മുകളിലായി വിക്കിപീഡിയ ഏഷ്യൻ മാസം പദ്ധതി നടക്കുന്നു: 37,500നു മുകളിൽ ലേഖനങ്ങൾ ഈ പദ്ധതിപ്രകാരം സൃഷ്ടിക്കപ്പെട്ടു. 2,900വിക്കിപീഡിയ എഡിറ്റർമാർ ഈ പദ്ധതിയിൽ സഹകരിക്കുന്നു. ആകെ 138 ലേഖനങ്ങൾ |
നിയമങ്ങൾ
ഒരു ലേഖനം വിക്കിപീഡിയ ഏഷ്യൻ മാസം പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.
- ലേഖനം നവംബർ 1 2020 നും നവംബർ 30 2020 നും ഇടയിൽ തുടങ്ങിയതായിരിക്കണം. അതാണ് പരിപാടിയുടെ കാലയളവ്.
- ലേഖനം മിനിമം 300 വാക്കുകൾ അടങ്ങിയതായിരിക്കണം. 3000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
- ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്..
- ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
- യാന്ത്രിക പരിവർത്തനത്തേക്കാളുപരി നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
- പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
- പട്ടികകൾ, ലിസ്റ്റുകൾ മുതലായവയെ ഈ പരിപാടിയിലേക്ക് പരിഗണിക്കുന്നതല്ല.
- ഒരു ഏഷ്യൻ രാജ്യവുമായി (സ്വന്തം രാജ്യം ഒഴികെ) ലേഖനത്തിന് ഏതെങ്കിലും തരത്തിൽ (ഉദാ: സാംസ്കാരികം, ഭൂമിശാസ്ത്രപരം, രാഷ്ട്രീയം) ബന്ധമുണ്ടായിരിക്കണം. മലയാളത്തിൽ ഇന്ത്യക്കുവെളിയിലുള്ള ഏഷ്യൻ രാജ്യവുമായി ലേഖനത്തിന് ഏതെങ്കിലും തരത്തിൽ ബന്ധം ഉണ്ടായിരിക്കണം.
- ഒരു സംഘാടകൻ എഴുതുന്ന ലേഖനം മറ്റ് സംഘാടകൻ വിലയിരുത്തേണ്ടതാണ്.
- മാനദണ്ഡം പാലിക്കുന്ന 4 ലേഖനങ്ങൾ എഴുതുന്നവർക്ക് മറ്റ് ഏഷ്യൻ സമൂഹങ്ങളിൽനിന്നും പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.
- ഏഷ്യൻ അംബാസിഡർമാർക്ക് ഒരു സർട്ടിഫിക്കറ്റും ഒരു അധിക പോസ്റ്റ്കാർഡും കൂടി ലഭിക്കുന്നതാണ്.
പങ്കെടുക്കുന്നവർ
- രൺജിത്ത് സിജി {Ranjithsiji} ✉ 16:33, 3 ഒക്ടോബർ 2020 (UTC)
- Meenakshi nandhini (സംവാദം) 16:41, 3 ഒക്ടോബർ 2020 (UTC)
- Malikaveedu (സംവാദം) 04:13, 1 നവംബർ 2020 (UTC)
- Ajeeshkumar4u (സംവാദം) 15:03, 1 നവംബർ 2020 (UTC)
- KG (കിരൺ) 16:08, 1 നവംബർ 2020 (UTC)
- vicharam--വിചാരം (സംവാദം) 04:31, 2 നവംബർ 2020 (UTC)
- അക്ബറലി{Akbarali} (സംവാദം) 19:08, 2 നവംബർ 2020 (UTC)
- Sreenandhini (സംവാദം) 05:15, 3 നവംബർ 2020 (UTC)
- Irshadpp (സംവാദം) 05:35, 3 നവംബർ 2020 (UTC)
- ഷാജി (സംവാദം) 13:12, 4 നവംബർ 2020 (UTC)
- തർശീശിലെ ശൗൽ | ^ സംഭാഷണം ^ 05:39, 6 നവംബർ 2020 (UTC)
- Abhilash raman (സംവാദം) 09:01, 6 നവംബർ 2020 (UTC)
- ജോസ് മാത്യൂ (സംവാദം) 19:19, 7 നവംബർ 2020 (UTC)
- പ്രശാന്ത് ആർ (സംവാദം)
- --ജോസഫ് 💬 06:38, 17 നവംബർ 2020 (UTC)
- --ദിനേശ് വെള്ളക്കാട്ട്:സംവാദം 05:57, 28 നവംബർ 2020 (UTC)
- മാനവ് മധു എം 2020 നവംബർ 27
പങ്കെടുത്തവർ
പേര് | ലേഖനങ്ങളുടെ എണ്ണം |
---|---|
Meenakshi nandhini | 28 |
Kiran Gopi | 24 |
Ajeeshkumar4u | 18 |
Dvellakat | 17 |
Malikaveedu | 15 |
Arjuncm3 | 14 |
Ranjithsiji | 10 |
Abhilash raman | 4 |
Sreenandhini | 1 |
ShajiA | 1 |
991joseph | 1 |
Irshadpp | 1 |
12 പേർ ലേഖനം എഴുതി. ആകെ 134 ലേഖനങ്ങൾ. 28 ലേഖനങ്ങൾ എഴുതിയ മീനാക്ഷി നന്ദിനിയാണ് ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതിയത്. Meenakshi nandhini, Kiran Gopi, Ajeeshkumar4u, Dvellakat, Malikaveedu, Arjuncm3, Ranjithsiji, Abhilash raman എന്നിവർക്കാണ് പോസ്റ്റ് കാർഡുകൾ ലഭിക്കുക.
സൃഷ്ടിച്ചവ
ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 138 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:
താരകം
നൽകാവുന്ന താരകത്തിന്റെ കോഡ് താഴെ
ഏഷ്യൻ മാസം താരകം 2020 | ||
2020 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2020 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
|
പ്രായോജകർ