ഉപയോക്താവിന്റെ സംവാദം:Sreenandhini

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമസ്കാരം Sreenandhini !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 14:32, 21 ജൂലൈ 2018 (UTC)

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

Exceptional newcomer.jpg നവാഗത താരകം
വിക്കിപീഡിയയിലേക്ക് വിജ്ഞാനപ്രദമായ ലേഖനങ്ങൾ ചേർക്കുന്നതിന് ആശംസകൾ. വിജ്ഞാനത്തിന്റെ ചക്രവാളം വിശാലമാവട്ടെയെന്ന് ആശംസിക്കുന്നു. രൺജിത്ത് സിജി {Ranjithsiji} 14:44, 8 സെപ്റ്റംബർ 2018 (UTC)


ഇന്ത്യൻ സ്വാതന്ത്ര്യസമര തിരുത്തൽ യജ്ഞം 2018 അഡ്രസ്സ് ശേഖരണം[തിരുത്തുക]

ഇന്ത്യൻ സ്വാതന്ത്ര്യസമര തിരുത്തൽ യജ്ഞം 2018 ൽ പങ്കെടുക്കുകയും മികച്ച ലേഖനങ്ങൾ സംഭാവനചെയ്തതിന് നന്ദി. നന്ദിസൂചകമായി താങ്കൾക്ക് പോസ്റ്റ് കാർഡ് അയക്കാൻ താത്പര്യപ്പെടുന്നു. അതിലേക്കായി താങ്കളുടെ അഡ്രസ്സ് ലഭിക്കുന്നതിന് ഈ ഗൂഗിൾ ഫോം പൂരിപ്പിച്ച് അയക്കുമല്ലോ. സ്നേഹമോടെ --രൺജിത്ത് സിജി {Ranjithsiji} 04:09, 10 ഒക്ടോബർ 2018 (UTC)

സ്വാതന്ത്ര്യസമര തിരുത്തൽ യജ്ഞത്തിൻറെ പ്രെയിസായ പോസ്റ്റ്കാർഡ് ലഭിച്ചു. സമ്മാനമായി ലഭിച്ച കാർഡ് ഇഷ്ടപ്പെട്ടു. അയച്ചതിൽ നന്ദി രേഖപ്പെടുത്തുന്നു.--Sreenandhini (സംവാദം) 04:53, 22 ഒക്ടോബർ 2018 (UTC)

കവാടം:ജീവശാസ്ത്രം[തിരുത്തുക]

കവാടം:ജീവശാസ്ത്രം എന്നത് ജീവശാസ്ത്രത്തെസംബന്ധിച്ച കവാടമാണ്. കവാടം പരിപാലിക്കൽ വളരെ സമയമെടുക്കുന്ന പരിപാടിയാണ്. പിന്നെ വിക്കിയുടെ കോഡുകളിൽ കുറച്ച് അറിവ് വേണ്ടിവരും. ശ്രമിക്കാവുന്നതാണ് --രൺജിത്ത് സിജി {Ranjithsiji} 14:57, 15 ഒക്ടോബർ 2018 (UTC)

സർ, എല്ലാവർക്കും പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദവും പ്രചോദനവുമാകുന്ന രീതിയിൽ കവാടം:ജീവശാസ്ത്രം പരിപാലിക്കുവാൻ ആഗ്രഹിക്കുന്നു. വിക്കിയുടെ കോഡുകളെക്കുറിച്ച് സാമാന്യ അറിവുകൾ ഉണ്ട്. എന്നിരുന്നാലും കവാടപരിപാലനം അർത്ഥവത്താക്കാൻ ഗൈഡൻസ് നല്കാമോ?--Sreenandhini (സംവാദം) 07:19, 16 ഒക്ടോബർ 2018 (UTC)

ഇതൊരു വലിയ ചോദ്യമാണ്. മീഡിയവിക്കിയും കോഡുകളും പഠിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പിന്നെ സമയവുമെടുക്കുന്ന കാര്യമാണ്. transclusion, templates, modules എന്നിവയാണ് ഇതിന്റെ അടിസ്ഥാന വിഭാഗങ്ങൾ. തിരുത്തൽയജ്ഞത്തിന്റെ സംവാദം താളിലുപയോഗിക്കുന്നത് template ആണ്. template നെ subst ഉപയോഗിച്ച് ചേർക്കുന്നത് ഒരു തരം transclusion ആണ്. [1] [2] [3] [4] ഇവ നോക്കുക. --രൺജിത്ത് സിജി {Ranjithsiji} 08:55, 16 ഒക്ടോബർ 2018 (UTC)

സ്വതേ റോന്തുചുറ്റൽ[തിരുത്തുക]

Wikipedia Autopatrolled.svg

നമസ്കാരം Sreenandhini, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി.Akhiljaxxn (സംവാദം) 16:50, 28 ഒക്ടോബർ 2018 (UTC)

പുതിയ ലേഖനങ്ങൾ[തിരുത്തുക]

താങ്കൾ സൃഷ്ടിച്ച കാതറീൻ ഓഫ് അലക്സാണ്ട്രിയ എന്ന ലേഖനം പ്രധാന താളിലെ പുതിയ ലേഖനങ്ങളിൽ നിന്ന് എന്ന വിഭാഗത്തിൽ ഇന്ന് ഇടം നേടിയിട്ടുണ്ട്. ആശംസകൾ! -- റസിമാൻ ടി വി 11:30, 11 ഡിസംബർ 2018 (UTC)

കവാടം താരകം[തിരുത്തുക]

DoorIcon.svg കവാടം താരകം
ജീവശാസ്ത്രകവാടം ജീവിപ്പിക്കാനുള്ള അശ്രാന്ത പരിശ്രമത്തിന് ഒരു കുഞ്ഞു താരകം -- റസിമാൻ ടി വി 14:33, 27 ഡിസംബർ 2018 (UTC)
--താരകത്തിനു നന്ദി, Sreenandhini (സംവാദം) 16:09, 27 ഡിസംബർ 2018 (UTC)

വിക്കി സംഗമോത്സവം 2018[തിരുത്തുക]

WikiSangamothsavam 2018 banner 2.svg
നമസ്കാരം! Sreenandhini,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2018, 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

സംഗമോത്സവത്തിലെ ഒന്നാം ദിനമായ ജനുവരി 19 ശനിയാഴ്ച രാവിലെ 10 ന് വിസംഗമോത്സവം ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതാണ്. അന്നേ ദിവസം വിക്കിവിദ്യാർത്ഥി സംഗമം, വിക്കിപീഡിയ പരിചയപ്പെടുത്തൽ, വിക്കിപീഡിയ തൽസ്ഥിതി അവലോകനം, വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ മുതലായവ നടക്കും. രാത്രി മലയാളം വിക്കിപീഡിയയെ കുറിച്ച് ഓപ്പൺ ഫോറം ഉണ്ടാകും.

രണ്ടാം ദിനത്തിൽ, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും.

മൂന്നാം ദിനത്തിൽ, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതൽ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരൻ അയ്യപ്പൻ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയിൽ സന്ദർശിക്കും.

വിക്കിസംഗമോത്സവം - 2018 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂരിൽ വച്ച് കാണാമെന്ന പ്രതീക്ഷയോടെ..

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി Ambadyanands (സംവാദം) 17:38, 15 ജനുവരി 2019 (UTC)

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)

പുതിയ ലേഖനങ്ങൾ[തിരുത്തുക]

താങ്കൾ സൃഷ്ടിച്ച മാക്സ് ആപ്പിൾ എന്ന ലേഖനം പ്രധാന താളിലെ പുതിയ ലേഖനങ്ങളിൽ നിന്ന് എന്ന വിഭാഗത്തിൽ ഇടംപിടിച്ചിരിക്കുന്നു. ആശംസകൾ! Malikaveedu (സംവാദം) 10:12, 9 ഫെബ്രുവരി 2019 (UTC)

@Malikaveedu: Thank you--Sreenandhini (സംവാദം) 14:18, 9 ഫെബ്രുവരി 2019 (UTC)

Looking for help[തിരുത്തുക]

Hi,

I was looking for some small help. I created a new article en:Kithaab-a play about women rights issues- which has been copy edited and is ready for translation in various languages. Looking for your possible help in translating the article en:Kithaab to your language. If you are unable to spare time yourself then may be you like to refer the same to some other translator.

Thanking you , with warm regards

Bookku (സംവാദം) 12:12, 9 ഫെബ്രുവരി 2019 (UTC)

Hi, I will try to translate the article--Sreenandhini (സംവാദം) 14:12, 9 ഫെബ്രുവരി 2019 (UTC)

Hello, justa a kind reminder once again please see if you can help in remaining translation. Thanks and regards Bookku (സംവാദം) 16:00, 15 ഫെബ്രുവരി 2019 (UTC)

ഡാറ്റ ചേർക്കൽ[തിരുത്തുക]

പല മലയാളം താളുകൾക്കും ഡാറ്റ ചേർത്ത് കണ്ടു. ഉദാ: ഓ എൻ വി- സലിൽ ചൗധരി ഗാനങ്ങൾ എന്ന വർഗ്ഗം. ഇത് ആരാണ് ചെയ്യുന്നത്. നാം ഒരു താൾ ഉണ്ടാക്കിയാൽ ഉടൻ ഡാറ്റ ചേർക്കണോ. വർഗ്ഗം:സത്യൻ അന്തിക്കാട് - അർജുനൻ ഗാനങ്ങൾ എന്ന വർഗ്ഗതാളിൽ, അഥവാ പ്രമാണം:Reena.jpg എന്ന പ്രമാണം താളീൽ ഡാറ്റ ചേർക്കുന്നതെങ്ങനെ?--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 12:55, 6 മാർച്ച് 2019 (UTC)

@Dvellakat: പൊതുവേ വിക്കിഡേറ്റ ഒരു ഡേറ്റാബേസാണ്. അതുകൊണ്ട് തന്നെ വിക്കിപീഡിയയിൽ നാം നിർമ്മിക്കുന്ന ലേഖനമോ വർഗ്ഗമോ ഫലകമോ വിക്കിഡാറ്റയുമായി ലിങ്ക് ചെയ്യുന്നതുവഴി വിവരങ്ങൾ വളരെ വേഗം ക്രോഡീകരിക്കാനാകുന്നു.

നാം സാധാരണ നിർമ്മിക്കുന്ന ഒരു പേജ് (അതു വർഗ്ഗമോ ഫലകമോ ലേഖനമോ എന്തുമാകട്ടെ) ഇംഗീഷുമായി ലിങ്ക് ചെയ്യാറുണ്ട്. അവിടെ ആട്ടോമാറ്റിക് ആയി വിക്കിഡാറ്റയുമായി കണ്ണി ചേർക്കപ്പെടുന്നു. എന്നാൽ മറ്റുഭാഷകളിൽ ഇല്ലാത്ത ഒരു താളാണ് നിർമ്മിക്കുന്നതെങ്കിലോ? ആ അവസരങ്ങളിൽ വിക്കിഡാറ്റയുമായി കണ്ണി ചേർക്കേണ്ടതിനുവേണ്ടി പുതിയ വിക്കിഡാറ്റ ഇനം നിർമ്മിക്കണം (അതായത് നമ്മുടെ താളിന് ഒരു തിരിച്ചറിയൽ കാർഡ് ഉണ്ടാക്കുന്നതുപോലെ). അതിനായി ആദ്യം വിക്കിഡേറ്റയിൽ ക്ലിക്ക് ചെയ്യുക. അവിടെ ഇടതുഭാഗത്ത് create a new item എന്നൊരു ടാബ് കാണും. അതു ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ ചേർത്ത് ഇനം നിർമ്മിക്കാവുന്നതാണ്. (കൂടുതൽ വിവരങ്ങൾക്ക് ഈ പേജ് കാണുക. ഇവിടെ മറ്റൊരുരീതിയാണ് വിവരിച്ചിരിക്കുന്നത്)

ഇതെല്ലാം ചെയ്യുന്നതിനുമുമ്പ് വിക്കിഡേറ്റയിലെ സേർച്ച് ബാറിൽ നമ്മുടെ താളിൻറെ തലക്കെട്ട് റ്റൈപ്പ് ചെയ്ത് സേർച്ച് ചെയ്യുന്നതു നല്ലതാണ്. ചിലപ്പോൾ മറ്റാരെങ്കിലും മുമ്പ് ആ താളിൻറെ വിക്കിഡേറ്റയിനം നിർമ്മിച്ചിട്ടുണ്ടെങ്കിലോ. ആ അവസരങ്ങളിൽ അതുമായി ലിങ്ക് ചെയ്താൽ മതിയാകും.

പിന്നെ പ്രമാണത്തിൻറെ കാര്യമാണെങ്കിൽ അവ വിക്കിമീഡിയ കോമ്മൺസിലാണ് വരുന്നത്. അവിടെയാണ് പ്രമാണങ്ങൾ ശേഖരിച്ച് വിവരങ്ങൾ മറ്റു ഇതര ഭാഷാ വിക്കിപീഡിയയിലേക്കും നൽകുന്നത്.--Sreenandhini (സംവാദം) 17:21, 7 മാർച്ച് 2019 (UTC)

അങ്ങനെ ചെയ്തു. ചില ചോദ്യങ്ങൾ ബാക്കിയാവുന്നു.

1. മുമ്പാരോ ചെയ്ത മങ്കൊമ്പ് ദേവരാജൻ ഗാനങ്ങൾ എന്ന വർഗ്ഗത്തിന്റെ ഡാറ്റ [[5]] പേരൊന്നും ഇല്ലാതെ ആണ്. അത് എങ്ങനെ യാണ് തിരയുന്നത്. അതാണോ ശരി. 2. ഞാൻ നവോദയ അപ്പച്ചൻ നിർമ്മിച്ച ചലച്ചിത്രങ്ങൾ എന്ന വർഗ്ഗം ഡാറ്റയിൽ ചേർത്തു. [[6]] പക്ഷേ അത് മലയാളത്തിൽ ആ പേരിൽ തന്നെ ആണ്. ഇതിൽ ഏതാണ് ശരിയായ രീതി. അങ്ങനെ പേരില്ലാതെ ചേർക്കുന്നത് എങ്ങനെയാണ് എന്നും മനസ്സിലായില്ല. --ദിനേശ് വെള്ളക്കാട്ട്:സം‌വാദം 05:21, 8 മാർച്ച് 2019 (UTC)

@Dvellakat: create a new item ടാബ് ക്ലിക്ക് ചെയ്യുമ്പോൾ ഇതു പോലൊരു പേജ് ആയിരിക്കും ഓപ്പൺ ആകുന്നത്. അവിടെ language ൻറെ സ്ഥാനത്ത് ml എന്ന് റ്റൈപ്പ് ചെയ്ത് മലയാളത്തിൽ തലക്കെട്ടും വിവരണവും നൽകുക. Next click the create button. അങ്ങനെ ചെയ്യുമ്പോൾ മലയാളം ലേബൽ മാത്രമേ ആകുന്നുള്ളൂ. വിക്കിഡാറ്റ പേരൊന്നും ഇല്ലാതെ കാണിക്കും. വിക്കിഡാറ്റ തലക്കെട്ട്/പേര് കാണിക്കുവാനായി ഇംഗ്ലീഷ് ഭാഷാ ലേബലും വിവരണവും കൂടി നൽകേണ്ടതുണ്ട് (Because, the Wikidata page heading is similar to that of the English label. Means What we write in the English, that is the page title. Kindly see this page). അതിനായി തുടർന്നു വരുന്ന പേജിലെ ആദ്യ പട്ടികയിൽ ഇംഗ്ലീഷ് ലേബലും വിവരണവും നൽകുക. അതിനായി വലതുഭാഗത്ത് edit എന്നൊരു ബട്ടൺ ഉണ്ട്. അത് ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ ചേർത്ത ശേഷം (english label and description) publish ക്ലിക്ക് ചെയ്യുമ്പോൾ വിക്കിഡേറ്റയിനം തലക്കെട്ട് വരുന്നതാണ്.

നവോദയ അപ്പച്ചൻ നിർമ്മിച്ച ചലച്ചിത്രങ്ങൾ എന്ന വർഗ്ഗം രഞ്ജിത്ത് സിജി സർ ശരിയാക്കിയതായി കണ്ടു. മാറ്റങ്ങൾ ശ്രദ്ധിച്ചാൽ മനസിലാക്കാൻ എളുപ്പമായിരിക്കും. കൂടാതെ ഇതു കൂടി നോക്കുക--Sreenandhini (സംവാദം) 16:39, 8 മാർച്ച് 2019 (UTC)

100 വിക്കി ദിനങ്ങൾ[തിരുത്തുക]

100wikidays-barnstar-1.png 100 വിക്കി ദിന താരകം
തുടർച്ചയായി 100 ദിവസം, ഓരോ ദിവസവും ഒരോ ലേഖനമെങ്കിലും വിക്കിസംരംഭത്തിലേക്ക് സംഭാനചെയ്ത് 100 വിക്കി ദിന വെല്ലുവിളിയിൽ പങ്കെടുത്ത് മലയാളം, ഹിന്ദി വിക്കിപീഡിയയിൽ 100 ൽ പരം ലേഖനങ്ങൾ സംഭാവന ചെയ്‌തതിന് എല്ലാ വിക്കി കൂട്ടുകാരുടെ പേരിലും അഭിനന്ദനങ്ങൾ - ജിനോയ്‌ ടോം ജേക്കബ് (സംവാദം) 18:09, 16 ഏപ്രിൽ 2019 (UTC)

Community Insights Survey[തിരുത്തുക]

RMaung (WMF) 15:55, 9 സെപ്റ്റംബർ 2019 (UTC)

Reminder: Community Insights Survey[തിരുത്തുക]

RMaung (WMF) 19:35, 20 സെപ്റ്റംബർ 2019 (UTC)

വിക്കിപീഡിയ:ഏഷ്യൻ മാസം 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020[തിരുത്തുക]

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

Wikipedia Community cartoon - for International Women's Day.svg

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)

വിക്കീഡാറ്റ ബന്ധിപ്പിക്കൽ[തിരുത്തുക]

ഹലോ, 'മ്വെൺസ്റ്റെർ' വിക്കീഡാറ്റയുമായി ബന്ധിപ്പിച്ചതിന് നന്ദി. ബ്രമൻ (Bremen), വീസ്ബാഡൻ (Wiesbaden), കീൽ (Kiel), യെന (Jena), ഹൈഡൽബർഗ് (Heidelberg), പ്ഫോർസ്ഹൈം (Pforzheim), മാഗ്‌ഡെബുർഗ് (Magdeburg), കാസ്സെൽ (Kassel), സാർബ്രുക്കൻ (Saarbrücken), നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ, തുറിഞ്ചിയ, ബ്രാൻഡൻബർഗ്, ലോവർ സാക്സണി, റൈൻലാൻഡ്-പലാറ്റിനേറ്റ്, സാർലാൻഡ്, സാക്സണി, സാക്സണി-അൻഹാൾട്ട് താളുകൾകൂടി ബന്ധിപ്പിക്കാമോ? എനിക്ക് എന്തുകൊണ്ടോ വിക്കീഡാറ്റ ഉപയോഗിക്കാൻ കഴിയുന്നില്ല. --ജോസ് മാത്യൂ (സംവാദം) 18:28, 19 മാർച്ച് 2020 (UTC)

@Jose Mathew C: തീർച്ചയായും.--Sreenandhini (സംവാദം) 20:52, 19 മാർച്ച് 2020 (UTC)
@Jose Mathew C: താളുകൾ വിക്കീഡാറ്റയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.--Sreenandhini (സംവാദം) 15:21, 20 മാർച്ച് 2020 (UTC)

റോന്തുചുറ്റാൻ സ്വാഗതം[തിരുത്തുക]

Wikipedia Patroller4.svg

നമസ്കാരം Sreenandhini, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം. Akhiljaxxn (സംവാദം) 16:49, 20 ഏപ്രിൽ 2020 (UTC)