മാഗ്‌ഡെബുർഗ്
മാഗ്‌ഡെബുർഗ് | ||||||
---|---|---|---|---|---|---|
Magdeburg Aerial Panorama, Cathedral of Magdeburg from the other side of the Elbe, Green Citadel of Magdeburg, Interior of Jahrtausendturm and the city hall in 360° | ||||||
| ||||||
Coordinates: 52°8′0″N 11°37′0″E / 52.13333°N 11.61667°ECoordinates: 52°8′0″N 11°37′0″E / 52.13333°N 11.61667°E | ||||||
Country | Germany | |||||
State | Saxony-Anhalt | |||||
District | Urban district | |||||
Subdivisions | 40 boroughs | |||||
Government | ||||||
• Lord Mayor | Lutz Trümper (SPD) | |||||
വിസ്തീർണ്ണം | ||||||
• ആകെ | 200.95 കി.മീ.2(77.59 ച മൈ) | |||||
ഉയരം | 43 മീ(141 അടി) | |||||
ജനസംഖ്യ (2011-12-31)[1] | ||||||
• ആകെ | 2,32,364 | |||||
• ജനസാന്ദ്രത | 1,200/കി.മീ.2(3,000/ച മൈ) | |||||
സമയമേഖല | CET/CEST (UTC+1/+2) | |||||
Postal codes | 39104–39130 | |||||
Dialling codes | 0391 | |||||
വാഹന റെജിസ്ട്രേഷൻ | MD | |||||
വെബ്സൈറ്റ് | www.magdeburg.de |
എൽബ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ജർമ്മൻ പട്ടണമാണ് മാഗ്‌ഡെബുർഗ്. സാക്സണി-അൻഹാൾട്ട് എന്ന ജർമ്മൻ സംസ്ഥാനത്തിന്റെ തലസ്ഥാനവും രണ്ടാമത്തെ വലിയ പട്ടണവുമാണ് മാഗ്‌ഡെബുർഗ്. യഥാർത്ഥ ജർമ്മൻ ഉച്ചാരണം മാഗ്‌ഡെബുർഗ് എന്നണെങ്കിലും മാഗ്‌ഡിബർഗ് എന്നും ചിലപ്പോൾ മലയാളത്തിൽ ഉപയോഗിക്കുണ്ടാറുണ്ട്.
പതിനേഴാം നൂറ്റാണ്ടു വരെ ജർമ്മനിയിലെ ഏറ്റവും വലുതും സമൃദ്ധവുമായ നഗരങ്ങളിലൊന്നായിരുന്നു മാഗ്‌ഡെബുർഗ്. വിശുദ്ധ റോമാസാമ്രാജ്യത്തിലെ ആദ്യ ചക്രവർത്തിയായ ഓട്ടോ ഒന്നാമനെ സംസ്കരിച്ചിരിക്കുന്നത് മാഗ്‌ഡെബുർഗിലെ കത്തീഡ്രലിലാണ്. മൗലികാവകാശങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്ന ഈ നഗരത്തിന്റെ നിയമസംഹിത മധ്യ-കിഴക്കൻ യൂറോപ്പിലെ പലയിടങ്ങളിലെ നിയമങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. 1631-ൽ മുപ്പതുവർഷ യുദ്ധത്തിൽ കത്തോലിക്കരുടെ പട പ്രധാനമായും പ്രൊട്ടസ്റ്റന്റ് ആയിരുന്ന ഈ നഗരത്തെ നാമാവശേഷമാക്കി. ഇരുപതിനായിരത്തിലധികം പേരാണ് മാഗ്‌ഡെബുർഗിൽ 1631 മേയിൽ നടന്ന യുദ്ധത്തിൽ മാത്രം കൊല്ലപ്പെട്ടത്.
- വിസ്തീർണ്ണം: 201 ച.കി.മീ.
- ഉയരം: 141 അടി (43 മീറ്റർ)
- ജനസംഖ്യ: 238,478
- ജനസാന്ദ്രത: 1200/ച.കി.മീ.