എർലാൻഗെൻ (ജർമ്മനി)
എർലാൻഗെൻ | ||
---|---|---|
എർലാൻഗെൻ, 2012 ൽ | ||
| ||
ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Germany ബവേറിയ" does not exist | ||
Coordinates: 49°35′N 11°1′E / 49.583°N 11.017°E | ||
Country | Germany | |
State | ബവേറിയ | |
Admin. region | മദ്ധ്യ ഫ്രാൻകോണിയ | |
District | Urban district | |
Subdivisions | 9 Stadtteile | |
• Lord Mayor | Florian Janik (SPD) | |
• ആകെ | 76.95 ച.കി.മീ.(29.71 ച മൈ) | |
ഉയരം | 279 മീ(915 അടി) | |
(2013-12-31)[1] | ||
• ആകെ | 1,05,624 | |
• ജനസാന്ദ്രത | 1,400/ച.കി.മീ.(3,600/ച മൈ) | |
സമയമേഖല | CET/CEST (UTC+1/+2) | |
Postal codes | 91052, 91054, 91056, 91058 | |
Dialling codes | 09131, 0911 (OT Hüttendorf), 09132 (OT Neuses), 09135 (OT Dechsendorf) | |
വാഹന റെജിസ്ട്രേഷൻ | ER | |
വെബ്സൈറ്റ് | www.erlangen.de |
എർലാൻഗെൻ (ജർമ്മൻ ഉച്ചാരണം: [ˌɛɐ̯ˈlaŋən] ( listen)ജർമ്മൻ ഉച്ചാരണം: [ˌɛɐ̯ˈlaŋən] ( listen); East Franconian: Erlang) ജർമനിയിലെ ഏറ്റവും വലിയ സംസ്ഥാനമായ ബവേറിയയിലെ ഫ്രാൻകോണിയ പ്രദേശത്തെ ഒരു നഗരമാണ്. ന്യൂറംബർഗ് നഗരത്തിന്റെ വടക്കു പടിഞ്ഞാറ് ദിശയിൽ റെഗ്‌നിട്സ് നദിയുടെയും അതിന്റെ ഏറ്റവും വലിയ പോഷകനദിയായ ഷ്വാബാഹിന്റെയും സംഗമസ്ഥാനത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. മാർച്ച് 31, 2018 ലെ കണക്കു പ്രകാരം ഇവിടത്തെ ജനസംഖ്യ 112,806 ആണ്.
ആധുനിക എർലാൻഗെൻ നഗരത്തിലെ പ്രധാന സ്ഥാപനങ്ങൾ എർലാൻഗെൻ-ന്യൂറംബർഗ് സർവകലാശാല, ജർമൻ കമ്പനിയായ സീമെൻസ് എ.ജി യുടെ വിവിധ ഓഫീസുകൾ, ഫ്റൌൺഹോഫർ സൊസൈറ്റി എന്ന ഗവേഷണസ്ഥാപനം, മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ഓഫ് ലൈറ്റ് തുടങ്ങിയവയാണ്. 1685 ൽ നാന്റിലെ ശാസനം പിൻവലിച്ചതിനെത്തുടർന്നു ഹ്യൂഗെനോട്ടുകൾ എന്ന ഫ്രഞ്ച് പ്രൊട്ടസ്റ്റന്റ് വിഭാഗക്കാർ ഇവിടേയ്ക്ക് ധാരാളമായി കുടിയേറിയത് ഈ നഗരത്തിന്റെ ചരിത്രത്തിലെ ഒരു പ്രധാന സംഭവമാണ്.
ഫെലിക്സ് ക്ലെയിൻ'ന്റെ 1872 ലെ പ്രസിദ്ധമായ എർലാൻഗെൻ പ്രോഗ്രാം (Erlangen Program) ആ പേരിൽ അറിയപ്പെടാൻ കാരണം അദ്ദേഹം അക്കാലത്തു എർലാൻഗെൻ-ന്യൂറംബർഗ് സർവകലാശാലയിൽ പഠിപ്പിച്ചിരുന്നതുകൊണ്ടാണ്.
ചരിത്രം
[തിരുത്തുക]ഔദ്യോഗികരേഖകളിൽ എർലാൻഗെൻ എന്ന പേര് ആദ്യം പ്രത്യക്ഷപ്പെടുന്നത് 1002 ൽ വില്ല എർലാൻഗെൻ എന്ന പേരിൽ ആണ്. 1361-ൽ ഈ ഗ്രാമം റോമൻ ചക്രവർത്തിയായിരുന്ന ചാൾസ് നാലാമന് വിൽക്കപ്പെട്ടു. തുടർന്ന് ഇത് ചെക്ക് രാജ്യത്തിന്റെ കീഴിൽ വന്നു. മൂന്നു വർഷത്തിനുള്ളിൽ പഴയ ഗ്രാമത്തിനു സമീപം ഒരു നഗരം നിർമ്മിയ്ക്കപ്പെട്ടു. 1374 ൽ ഈ നഗരത്തിന് സ്വന്തമായി ഒരു നാണയവും അനുവദിയ്ക്കപ്പെട്ടു. 1398 ൽ ഈ നഗരത്തിന് മുനിസിപ്പൽ പദവി ലഭിച്ചു. 1402 ൽ ഈ നഗരം ബ്രാൻഡൻബുർഗ്-ബേയ്റോയ്ത് ഭരിച്ചിരുന്ന ഹൌസ് ഓഫ് ഹൊഹെൻസൊല്ലേൺ'ന്റെ (House of Hohenzollern) കീഴിൽ ആയി. 1806 വരെ ഇത് ഇവരുടെ കീഴിൽ ആയിരുന്നു. 1810- ൽ ഇത് ഹൌസ് ഓഫ് ഹൊഹെൻസൊല്ലേൺ ഭരിച്ചിരുന്ന ബ്രാൻഡൻബുർഗ്-ബേയ്റോയ്ത് അടക്കം ബവേറിയൻ രാജ്യത്തിന്റെ അധീനതയിൽ ആയി.
ഇത് ബ്രാൻഡൻബുർഗ്-ബേയ്റോയ്ത്'ന്റെ ഭാഗമായിരിയ്ക്കുമ്പോൾ ആണ് 1686-ൽ ഫ്രാൻസിൽ നിന്നും ആദ്യ ഹ്യൂഗെനോട്ട് അഭയാർത്ഥികൾ എത്തുന്നത്. ഇവർക്കുവേണ്ടി പുതിയ ഒരു പട്ടണം തന്നെ വേർതിരിച്ചുകൊടുത്തു. 1706 ൽ ബെർഗ്കിർഹ് വേയ് നടക്കുന്ന കുന്നിന്റെ താഴെയുള്ള പഴയ പട്ടണം ഒരു അഗ്നിബാധയിൽ നശിപ്പിയ്ക്കപ്പെട്ടെങ്കിലും ഉടനെ തന്നെ പുനർനിർമ്മിയ്ക്കപ്പെട്ടു. 1812 ൽ പഴയതും പുതിയതുമായ പട്ടണങ്ങളെ യോജിപ്പിച്ചു ഒന്നാക്കിത്തീർത്തു.
1742-ൽ ബ്രാൻഡൻബുർഗ്-ബേയ്റോയ്ത്'ലെ ഫ്രെഡറിക് ബേയ്റോയ്ത്'ൽ ഒരു യൂണിവേഴ്സിറ്റി ആരംഭിച്ചെങ്കിലും അവിടുത്തെ വിദ്യാർത്ഥികളുമായുള്ള തർക്കത്തെ തുടർന്ന് അത് എർലാൻഗെൻ'ലേയ്ക്ക് മാറ്റി സ്ഥാപിച്ചു. അതിനുശേഷം അതിന്റെ പേര് ഫ്രീഡ്രിഹ്-അലക്സാണ്ടർ-യൂണിവേഴ്‌സിറ്റി എന്ന് മാറ്റപ്പെട്ടു. യോഹാൻ ലുഡ്‌വിഗ് ടിയെക് (Ludwig Tieck), വിൽഹെം ഹെയ്‌ൻറീഹ് വാക്കെൻറോടെർ (Wilhelm Heinrich Wackenroder), എമ്മി നോതർ തുടങ്ങിയവർ ഈ സർവകലാശാലയിലെ പ്രസിദ്ധരായ വിദ്യാർത്ഥികൾ ആയിരുന്നു.
1818-ൽ ബവേറിയൻ മുനിസിപ്പൽ പരിഷ്കാരങ്ങളെത്തുടർന്ന് ഈ നഗരത്തിന് സ്വന്തമായി ഒരു ഭരണകൂടത്തെ ലഭിച്ചു. 1972-ൽ ഇതിനെ ഹ്വോഹ്ഷ്ടാറ്റ് ജില്ലയുമായി ലയിപ്പിച്ചു എർലാൻഗെൻ-ഹ്വോഹ്ഷ്ടാറ്റ് ജില്ല രൂപം കൊള്ളുകയും എർലാൻഗെൻ അതിന്റെ തലസ്ഥാനം ആവുകയും ചെയ്തു.
പ്രധാന സ്ഥലങ്ങൾ
[തിരുത്തുക]- എർലാൻഗെൻ-ന്യൂറംബർഗ് സർവകലാശാല (ഫ്രീഡ്രിഹ്-അലക്സാണ്ടർ-യൂണിവേഴ്‌സിറ്റി) 1742 ൽ ബ്രാൻഡൻബുർഗ്-ബേയ്റോയ്ത്'ലെ ഫ്രെഡറിക് ആണ് സ്ഥാപിച്ചത്. ഇത് ആദ്യം തുടങ്ങിയത് ബേയ്റോയ്ത്'ൽ ആയിരുന്നെങ്കിലും അടുത്ത വർഷം തന്നെ ഇത് എർലാൻഗെനിലേയ്ക്ക് മാറ്റിസ്ഥാപിച്ചു. ഇന്ന് ഇതിന് അഞ്ചു വ്യത്യസ്ത പഠന വിഭാഗങ്ങളുണ്ട് (faculty). ഇതിലെ എക്കണോമിക്സ്, എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റുകൾ ന്യൂറംബർഗിലാണ് സ്ഥിതിചെയ്യുന്നത്. ഏതാണ്ട് 39000 വിദ്യാർത്ഥികൾ ഇവിടെ പഠിയ്ക്കുന്നുണ്ട്. ഇതിൽ 20000 ഓളം പേർ എർലാൻഗെനിൽ ആണ് പഠിയ്ക്കുന്നത്.
- ബോട്ടാണിഷെർ ഗാർട്ടൻ, എർലാൻഗെൻ എന്നത് സർവകലാശാല തന്നെ നോക്കിനടത്തുന്ന ഒരു സസ്യോദ്യാനം ആണ്.
ബെർഗ്കിർഹ് വേയ്
[തിരുത്തുക]ബെർഗ്കിർഹ് വേയ് എന്നത് എർലാൻഗെനിലെ വാർഷിക ബിയർ ഉത്സവമാണ്. മ്യൂണിക്കിലെ ബിയർ ഉത്സവം പോലെ തന്നെയാണിതെങ്കിലും വന്നുപോകുന്ന ആളുകളുടെ കണക്കെടുത്താൽ ഇത് വളരെ ചെറുതാണ്. ഈസ്റ്ററിന് ശേഷം 49 ദിവസം കഴിഞ്ഞുള്ള പെന്തിക്കൊസ്തി ആചാരത്തിന്റെ മുന്നും പിന്നുമായുള്ള പന്ത്രണ്ടു ദിവസങ്ങളിലായാണ് ഇത് ആഘോഷിയ്ക്കുന്നത്. കുന്നിനു താഴെയുള്ള മരങ്ങളുടെ അടിയിൽ നിർത്തിയിട്ട നീളൻ മേശകളിൽ ഒരു ലിറ്റർ കൊള്ളുന്ന ബിയർ മഗ്ഗുകളിലാണ് ബിയർ വിളമ്പുന്നത്. എർലാൻഗെൻ നഗരത്തിന് വടക്കുഭാഗത്തുള്ള ഈ കുന്നിന്റെ കീഴിൽ ഒട്ടേറെ ചെറിയ ഗുഹകളും സെല്ലെറുകളും ഉണ്ട്. നഗരത്തിലെ ബ്രൂവെറികളുടെ ഉടമസ്ഥതയിലാണ് ഈ സെല്ലറുകളിൽ അധികവും. ഏതാണ്ട് 21 കിലോമീറ്ററുകളോളം[2] ദൂരത്തിൽ നീണ്ടു കിടക്കുന്ന ഈ സെല്ലറുകൾ കൊല്ലത്തിലുടനീളം തണുത്ത കാലാവസ്ഥ പ്രദാനം ചെയ്യുന്നു. 1871-ൽ ഇലക്ട്രിക്ക് റെഫ്രിജറേറ്റർ കണ്ടുപിടിയ്ക്കപ്പെടുന്നതുവരെ ഈ പ്രദേശത്തെ തെക്കൻ ജർമനിയിലെ ഏറ്റവും വലിയ റെഫ്രിജറേറ്റർ ആയാണ് കണക്കാക്കിയിരുന്നത്.[3]
ഓരോ വർഷവും ഏതാണ്ട് ഒരു ദശലക്ഷത്തിലധികം ആളുകൾ ഈ ബിയർ ഉത്സവം സന്ദർശിയ്ക്കുന്നു. ബിയറിന് പുറമെ ധാരാളം കാർണിവലുകളും ഫ്രാൻകോണിയൻ ഭക്ഷണപദാർത്ഥങ്ങൾ വിൽക്കുന്ന ധാരാളം സ്റ്റാളുകളും മറ്റും ഈ സമയത്ത് ഇവിടെ കാണാം.
ജില്ലകൾ
[തിരുത്തുക]- ആം ആംഗെർ
- ആൾട് എർലാൻഗെൻ
- ബ്രൂക്ക്
- ബൃൂഹെൻബാഹ്
- ബുർഗ്ബർഗ്
- ഡെഹ്സെൻഡോർഫ്
- എൽട്ടർസ്ഡോർഫ്
- ഫ്റൗവെനൗറാഹ്
- ഹൌസ്ലിങ്
- ഹൃൂട്ടെൻഡോർഫ്
- ഇന്നെൻഷ്ടാറ്റ്
- കാസ്ബാഹ്
- ക്രീഗൻബ്രൂൺ
- നോയ്സെസ്
- റ്വോത്തൽഹെയിം
- ഷാല്ലേർസ്ഹോഫ്/സൊണ്ണെൻബ്ലിക്ക്
- സീഗ്ലിട്സ്ഹോഫ്/ബുക്കെൻഹോഫർ സീഡ് ലുങ്
- ഷ്ടോയ്ഡാഹ്
- ടെന്നെൻലോഹെ[4]
ജനസംഖ്യാവർദ്ധനവ്
[തിരുത്തുക]
മറ്റു നാട്ടുകാർ[5] | |
പൗരത്വം | ജനസംഖ്യ(31.12.2020) |
---|---|
India | 2,095 |
Turkey | 1,706 |
China | 1,416 |
Italy | 1,291 |
Romania | 1,239 |
Syria | 1,178 |
Greece | 785 |
Austria | 743 |
Croatia | 708 |
Poland | 607 |
|
|
|
|
|
എർലാൻഗെനിലെ മേയർമാർ
[തിരുത്തുക]- 1818–1827: Johann Sigmund Lindner
- 1828–1855: Johann Wolfgang Ferdinand Lammers
- 1855–1865: Carl Wolfgang Knoch
- 1866–1872: Heinrich August Papellier
- 1872–1877: Johann Edmund Reichold
- 1878–1880: Friedrich Scharf
- 1881–1892: Georg Ritter von Schuh
- 1892–1929: Theodor Klippel
- 1929–1934: Hans Flierl
- 1934–1944: Alfred Groß (NSDAP)
- 1944–1945: Herbert Ohly (NSDAP)
- 1945–1946: Anton Hammerbacher (SPD)
- 1946–1959: Michael Poeschke (SPD)
- 1959–1972: Heinrich Lades (CSU)
- 1972–1996: Dietmar Hahlweg (SPD)
- 1996–2014: Siegfried Balleis (CSU)
- 2014–present: Florian Janik (SPD)
മറ്റു രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ
[തിരുത്തുക]സഹോദരനഗരങ്ങൾ (Sister cities):
- Eskilstuna, സ്വീഡൻ, 1961 മുതൽ.
- Rennes, ഫ്രാൻസ്, 1964 മുതൽ.
- Vladimir, റഷ്യ, 1983 മുതൽ.
- Jena, Thuringia, ജർമ്മനി, 1987 മുതൽ.
- Stoke-on-Trent, യുണൈറ്റഡ് കിങ്ഡം, 1989 മുതൽ.
- San Carlos, നിക്കരാഗ്വ, 1989 മുതൽ.
- Beşiktaş, തുർക്കി, 2004 മുതൽ.
- റിവർസൈഡ്, കാലിഫോർണിയ, അമേരിക്കൻ_ഐക്യനാടുകൾ, 2011 മുതൽ.
പ്രധാന നിവാസികൾ
[തിരുത്തുക]പരമ്പരാഗതമായി ഇതൊരു ചെറിയ നഗരമായിരുന്നെങ്കിലും ലോകത്തിന് പല സംഭാവനകളും ഈ നഗരം നൽകിയിട്ടുണ്ട്. പ്രധാനമായും എർലാൻഗെൻ-ന്യൂറംബർഗ് സർവകലാശാലയിലെ ഗവേഷകരും സീമെൻസ് എ.ജി യിലെ ഗവേഷകരുമാണ് ശാസ്ത്ര സാങ്കേതിക രംഗത്തെ സംഭാവനകളിൽ മുന്നിട്ടു നിൽക്കുന്നത്. സസ്യഗവേഷകനും പര്യവേഷകനുമായ കാൾ ഫ്രീഡെറീഹ് ഫിലിപ് ഫോൺ മാർഷിയൂസ്(1794-1868), മേജർ ജനറൽ ആയിരുന്ന യോഹാൻ ഡെ കാൽബ് (1721 - 1780), പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ ആയിരുന്ന ജോർജ് സൈമൺ ഓം (1789 - 1854), സാമ്പത്തികശാസ്ത്രജ്ഞൻ ആയിരുന്ന കാൾ ഹെയ്‌ൻറീഹ് റൗ(1792 - 1870), പ്രശസ്ത ഗണിതശാസ്ത്രജ്ഞ എമ്മി നോതർ (1882 - 1935), ജർമൻ ഫുട്ബോൾ ക്യാപ്റ്റൻ ആയിരുന്ന ലോതർ മത്തേവൂസ് (1961 - ) തുടങ്ങിയവർ പ്രശസ്തരായ എർലാൻഗെൻ നിവാസികൾ ആണ്.
ഇവ കൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Fortschreibung des Bevölkerungsstandes". Bayerisches Landesamt für Statistik und Datenverarbeitung (in German). 31 December 2013.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Im Untergrund von Erlangen: Die Kellerführung vom Entlas Keller // hombertho.de // 2010, Bergkerwa, Bier, Erlangen, Fotos, Kellerführung, Mai, Party". Hombertho.de. 2010-04-18. Archived from the original on 2012-10-08. Retrieved 2012-07-23.
- ↑ "Der Entlaskeller - Kellerführungen". Entlaskeller.de. Retrieved 2012-07-21.
- ↑ "Erlangen, Ortsteil Tennenlohe". Fen-net.de. 1972-01-07. Retrieved 2012-07-21.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Ausländer nach Staatsangehörigkeit". Stadt Erlangen. Archived from the original on 2019-04-02. Retrieved 2019-04-22.
പുറം കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ് (in German)
- erlangeninfo.de Erlangen City Guide
- University of Erlangen
- Ferris Barracks – former US Army Kaserne in Erlangen